പ്രായശ്ചിത്തം


കഥ −ഫിർദൗസി മോൾ ഹമീദ  

ഒരു പുകച്ചുരുളായി ആകാശത്തോട്ടുയർത്തപ്പെട്ടപ്പോഴും അവളുടെ ഉള്ളിലെ രഹസ്യം അതങ്ങനെ തന്നെ നിലകൊണ്ടു. മോക്ഷം കിട്ടാത്ത ആത്മാവായി തന്റെ പ്രിയതമന്റെയും രണ്ടാം ഭാര്യയുടെയും ദാന്പത്യം കണ്ടു നെടുവീർപ്പെട്ടപ്പോഴും അവൾക്കു മനസിലായില്ല; തന്റെ ജീവിതം താൻ ഹോമിച്ചത് ആർക്കു വേണ്ടിയായിരുന്നു എന്ന്. ഭദ്രതയോടെ അവൾ ഒളിപ്പിച്ചു വെച്ച മെഡിക്കൽ റിപ്പോർട്ട് പുറംലോകം കാണുന്നതുവരെ മാത്രം ദീർഘായുസ്സുള്ള അവരുടെ ദാന്പത്യ ജീവിതത്തിനു ഒരു കാവലാളായി അവളുടെ ആത്മാവു നിലകൊണ്ടു. പിന്നെ ഒരു ദിവസം ആദ്യഭാര്യയുടെ സാരികൾക്കിടയിലൂടെ ആ മെഡിക്കൽ റിപ്പോർട്ട് നിലംപതിച്ചപ്പോൾ അവൻ പേനയെടുത്തത് തന്റെ ആത്മഹത്യ കുറിപ്പ് രചിക്കുവാൻ വേണ്ടി മാത്രമായിരുന്നു. തന്റെ പോരായ്മകളെ സ്വയം ഏറ്റെടുത്തു ലോകത്തിനു മുന്നിൽ ഒരു മലടി (കുഞ്ഞിനു ജന്മം നൽകാൻ കഴിയാത്ത സ്ത്രീ) ആയി മാറിയ അവൾക്കു ആയുസെത്തും മുന്പു വിധി നടപ്പിലാക്കിയ സ്വന്തം കൈകൾ കൊണ്ട് ഇന്നവനും മരണത്തെ മാറോടണച്ചു. ഒന്നിനും പരിഹാരമല്ലന്നറിഞ്ഞിട്ടും എന്തിനോ വേണ്ടി.

 

You might also like

Most Viewed