സംസ്കാ­ര സമ്പന്ന ഭൂ­മി­...


കവിത - കാസിം പാടത്തകായിൽ

മധ്യപൂർവ്വേഷ്യതൻ സിന്ദൂരതിലകം

അറേബ്യൻ ഗൾഫിൻ ഹൃദയമീരാജ്യം

സൗഹാർദ്ദ സന്പന്ന സുന്ദര ഭൂമി

ഇരു കടലാം പര്യായ നാമമീബഹ്‌റിൻ

 

ദിൽമന്റെ മടിത്തട്ടിൽ പിറന്നവൻ

അസ്സീറിയന്റെ താരാട്ട്‌ കേട്ടവൻ

ബാബിലോണിയയ്ക്ക്‌ സംസ്കാരംതീർത്തവൻ

പേർഷ്യ−അറബിന്റെ സ്നേഹസാഗരമീ അവാൽ

 

ഹഖാമനിഷിയാൻ പേർഷ്യൻ ചരിതവും

പാർഥിയ സസാനിഡ് ‌സാമ്രാജ്യ വാഴ്ചയും

ഇസ്ലാം വരവിനു പരവധാനിതീർത്തും

ഇതിഹാസ ഭൂമിക പണിതതീമിഷ്മാഹിഗ്‌

 

ആദിമ സന്പത്ത്‌ പവിഴവും മുത്തും

ശേഷമാം എണ്ണതൻ അനുഗ്രഹ ഉറവിടം

ഏഷ്യൻ ആഫ്രിക്കൻ ലാറ്റിൻ യൂറോപ്പ്യനും 

അന്നം നൽകുന്നു ഈ അറേബ്യദേശം

 

നാലര പതിറ്റാണ്ടിൽ സ്വാതന്ത്ര്യലബ്ദി

ബ്രിട്ടനിൽ നിന്നു നേടിയീശിശിരത്തിൽ

നൈപുണ്യ ഭരണം നയിക്കും ഖലീഫാഗേഹം

മാനവ ഐക്യമീമാണിക്യ ദ്വീപ്‌

 

നേരുന്നു ഈ ഡിസംബറിൻ പതിനാറിൽ

 ആശംസതൻ ചുവന്ന ശുഭ്രപൂക്കളങ്ങൾ..

 

You might also like

Most Viewed