ഡോ­ഗ്‌സൺ...


കഥ - ജോസ് ആന്റണി­ പി­.

റെ നാളെത്തിയാണ് ഒരു സുഹൃത്തിന്റെ വീട്ടിൽ പോയത്. പടികടന്നതും എതിരേറ്റത്‌ ഒരു പട്ടിയാണ്. നല്ല ഭംഗിയുളള ഒരു പട്ടി. പട്ടിയോട് എനിക്ക് അസൂയ തോന്നി. ഒരു പട്ടിക്കും ഇത്ര ഗ്ലാമർ പാടില്ല എന്ന് എനിക്ക് തോന്നി. പട്ടി എന്നെ കണ്ടതും കുരക്കാൻ തുടങ്ങി. ഭീതി ജനിപ്പിക്കുന്ന കുര. എന്റെ രൂപം കണ്ട് ഞാൻ കള്ളനാണ് എന്ന് കരുതിക്കാണുമോ എന്തോ. അപ്പോഴാണ് അകത്തു നിന്നും ഡോഗ്‌സൺ എന്നൊരു വിളികേട്ടത്. സുഹൃത്ത് ആ പട്ടിയെ സ്വന്തം മകനെ പോലെയാണ് കരുതുന്നത് എന്നെനിക്ക് തോന്നി. അത്ര ലാളന ഒരു ‘പട്ടിക്കും’ കൊടുത്തുകൂടാ.. വഷളാകുന്നേയ്‌!

പട്ടി എന്നെ കണ്ട് നിറുത്താതെ കുരക്കുന്നത് കണ്ട് പട്ടിയോട് കൂട്ടുകാരൻ പറഞ്ഞു. എടാ, മോനെ മിണ്ടല്ലെടാ. ഇത് നിന്റെ അങ്കിളാടാ! എന്നെന്നെ പരിചയപ്പെടുത്തി. എനിക്കവനെ കടിച്ചുകീറാൻ ഉള്ള കലി തോന്നി. അതൊന്നുമറിയാതെ അവൻ എന്റെ കൈയ്യിൽ ഉരസി എന്റെ ശരീരഗന്ധം പട്ടിയെ മണപ്പിക്കുകയും ചെയ്തു മാനസികവും ശാരീരികവുമായുളള ഒരു ആത്മബന്ധത്തിനായി. ഞാൻ ദേഷ്യം ഉള്ളിലടക്കി നിൽക്കുന്പോൾ ആണ് നിറഞ്ഞ ചിരിയുമായി കൂട്ടുകാരന്റെ ഭാര്യ എത്തിയത്. നല്ല വശ്യമായ ചിരി ഞാൻ അതിൽ മയങ്ങിപ്പോയി. എങ്കിലും അവരെ ഒരു സഹോദരിയായി കാണുന്നു. ഹൃദ്യമായ പെരുമാറ്റം. അവർ എന്റെ അരികിലേക്ക് വന്നു. പെട്ടെന്ന് പട്ടിയെ കണ്ടതും ഒട്ടൊരു ലാളനയോടെ വാരിയെടുത്ത് നെഞ്ചോട് ചേർത്ത് കവിളിൽ ഉമ്മ വെച്ചു. ഒരു മനുഷ്യൻ ആയതിൽ എനിക്ക് വിഷമം തോന്നി. ഒന്നുകൂടി ഉമ്മകൊടുത്ത് വശ്യമായി ചിരിച്ച് അവർ എന്നോട് പറഞ്ഞു ഇതെന്റെ കൂടപ്പിറപ്പാ. പട്ടിയുടെ ഒരു ഭാഗ്യം! ഞാൻ ഇനി അവരുടെ മൂത്ത ആങ്ങളയാണ് എന്ന് പറയുമോ ആവോ. അതിനു മുന്പ് ഞാൻ ചിരിച്ചുകൊണ്ട് പടികൾ ഇറങ്ങി പിന്നിൽ നിന്നും പട്ടി കുരക്കുന്നു. അങ്കിളേ.. അങ്കി...

You might also like

Most Viewed