ചരമക്കോ­ളം...


കവിത - തോമസ് ബാബു

 

മരിച്ചുഞാൻ കിടക്കുന്ന,

പത്രത്താളിലെ ചരമക്കോളം നോക്കി.

ഒരു നെടുവീർപ്പിന് കാറ്റുതി വീശാതെ.

ചുടുകണ്ണീർ കണമിറ്റ് ഉപ്പമംശം ചേർക്കതെ.

മഷിമങ്ങിയോരോർമ്മതന്നേടുകൾ 

മറിക്കുവാനാകുമോ മറവിതൻ−

മുറിവേലപ്പിച്ച നോവറിയാതെ..?? 

പാത രേണുക്കൾ പറത്തിയ പാദങ്ങളും,

ശരീര ദുരംകുറച്ച് നാണം കൂപ്പിയ നയനങ്ങളും,

പൊട്ടി വിരിഞ്ഞ വിയർപ്പിന്റെ പൂവിതൾ തൊട്ട 

ഗന്ധവാഹിനികൾ ചുരത്തിയോരിന്ദ്രീയങ്ങളും.

ചലനമറ്റ് ചിറകറ്റ് ബാക്കിയായീ−

പത്രത്താളിലെ ഈ ചരമകോളത്തിൽ...

മിഴിയടച്ചോളിപ്പിച്ച നിറമങ്ങിയ ചിത്രങ്ങളും.

കർണ്ണപുടങ്ങളിലടക്കിയ

ശബ്ദശേഖരത്തിലെ ചിലന്പിച്ച നാദവും.

സ്പർശന സായൂജ്യമേകിയ വിരൽ രേഖയും

മൊഴി ബാക്കിയക്കിയ കവിതയും

നിർജ്ജീവാക്ഷരങ്ങളായ് ശയിക്കുന്നു

ഇന്നിന്റെ പത്രത്താളിലെ,

ഈ... ചരമകോളത്തിൽ.... 

 

You might also like

Most Viewed