മഞ്ഞു­തു­ള്ളി­


കവിത - ബിജി പ്രേം

 

ഏകാന്തതയുടെ 

ഒരിടവേളയിൽ 

ചിതറിവീണ 

ഓർമ്മകളിൽ, ഒരു 

ചെറുകാറ്റായ് വന്ന് 

മഴയായ് പെയ്തു 

പോയൊരു കിനാവു 

പോലെ, മറവിയുടെ 

പുകമറയ്ക്കുള്ളിൽ 

മങ്ങാതെയെന്നുമെന്നും 

പാലൊളി തൂവും 

നറുംനിലാവിന്റെ 

സ്‌നേഹസ്പർശമായി 

എന്നരികിലുണ്ടായിരുന്നു 

കുളിരിൻ നൈർമല്യവു −

മായൊരു മഞ്ഞുതുള്ളി

 

You might also like

Most Viewed