പ്രയാ­ഗ് - സേ­വി­യർ ഇലഞ്ഞി­ക്കൽ


മരണ കാഹളം തുടരുന്നു ഗംഗ

ചുവപ്പു ജലപ്രവാഹമായ്

നിന്റെ ആർത്തവ രക്തത്താലോ?

നീ കുരുതി കൊടുത്ത മനുഷ്യരുടെ ചോരയാലോ

കോപാഗ്നിയാലോ? നിന്റെ തെളിനീർ ചുവന്നത്

നിന്നെ കളങ്കിതയാക്കിയവർ കോടാനുകോടി

എന്നിട്ടും നിന്നെ പ്രാപിച്ചവർക്ക് പുണ്യം

നിന്നിൽ അഭയം തേടിയവരും കോടാനുകോടി

മലിനമാക്കപ്പെട്ടവളുടെ പകയിൽ

കൂടെ ചേരുന്നിവിടെ യമുനയും

നൂറ്റാണ്ടുകളായി സരസ്വതിയെ കാണ്മാനില്ല

ആരുടെ തടവറയിലാണവൾ

സരസ്വതി നടന്ന വഴികൾ പലയിടത്തും

കണ്ടെന്ന് ചരിത്രകാരന്മാർ

അങ്ങിനെയൊന്നില്ലെന്ന് ഇളംതലമുറ

മൂവരും ഒന്നിച്ചെന്ന് ഗംഗയും യമുനയും 

മൂവരൊന്നിച്ചാൽ പിന്നെന്തു നടക്കില്ല

സൃഷ്ടിയും സ്ഥിതിയും സംഹാരവും

ഗംഗ, യമുന, സരസ്വതി

പകയും വിദ്വേഷവും അണപൊട്ടിയൊഴുകി

മലിനമാക്കിയവരെ നിഷ്ഠൂരമായ്

ഇരു കരകളിൽ നിന്നും തുടച്ചു നീക്കി

ഒഴുകിപോയ വസതികൾ കൃഷിയിടങ്ങൾ

മാനവരെത്രയെന്നാർക്കറിയാം

തിരുശേഷിപ്പുകളേതും ബാക്കി വെക്കാതെ

അവളെടുത്ത ചിതയോർത്തവർ കണ്ണീർ പൊഴിച്ചു

ശവം തീനി മീനുകളെ ഗർഭത്തിൽ പോറ്റുന്നവർ

ഹാ കഷ്ടം.... പ്രയാഗേ നമഃ ..... പ്രയാഗേ നമഃ

You might also like

Most Viewed