സ്തു­തി­...


കവിത - ശ്രീജിത്ത് ശ്രീകുമാർ

 

ബത്ലഹേമിലെ പുൽക്കൂട്ടിൽ ഭൂജാതനായൊരു കുഞ്ഞല്ലേ 

ഉണ്ണിയേശുവേ നിൻ നാമം ഞാൻ എന്നുമോർത്തിടാം വാഴ്ത്തീടാം 

വാനിലുള്ളൊരീ താരങ്ങൾ കൺചിമ്മി നാഥനെ വാഴ്ത്തുന്നു 

ഭൂമി തന്നിലെ പുൽനാന്പും എൻ യേശുനാഥനെ വാഴ്ത്തുന്നു 

വാഴ്ത്തീടാം യേശുനായക എന്റെ വീഥിയിൽ നന്മയേകണേ

എന്റെയുള്ളിലെ തിന്മയായ യൂദാസിനെ നീയകറ്റണേ

എൻ ശിരസ്സിലെ മുൾക്കിരീടമാം ഗർവ് മാറ്റി നീ കാക്കണേ 

ചാട്ടയാകുന്ന ശത്രുനാവിതിൽ നന്മകൾ മാത്രമേകണേ 

എന്റെയുള്ളിലെ പാപഭാരമാം ഈ കുരിശൊന്നു താങ്ങണെ

നീ നടന്നൊരീ സത്യമാർഗ്ഗത്തിലെത്തിടാൻ ത്രാണിയേകണേ 

നിൻ പിറവി തൻ ഓർമ്മ പൂക്കുന്ന മഞ്ഞുവീണ ഡിസംബറിൽ

ക്രിസ്തുമസിൻ കരോളുമായിതാ യേശുനാഥനെ വാഴ്ത്തീടാം...

 

You might also like

Most Viewed