നല്ല വെ­ക്കേ­ഷൻ...


കഥ - രാമദാസ് നാട്ടിക

രണ്ട് വർഷം കാത്തിരുന്ന വെക്കേഷൻ ഈ പ്രാവശ്യം പൊടിപൊടിക്കണം. ഭാര്യയും മക്കളുമൊത്ത് പൂമുഖത്തിരുന്ന് ഇവിടുത്തെയും അവിടുത്തെയും മഹിമകൾ പറ‍ഞ്ഞിരുന്ന് രസിക്കണം.

ഞാൻ നാട്ടിലെത്തി. പ്രകൃതിയുടെ സുഖമാർന്ന കാറ്റും മഴയും ആഗ്രഹിച്ച് ഞാൻ പൂമുഖത്തിരുന്നു. പക്ഷെ മനുഷ്യമനസുകളുടെ മാറ്റം പോലെ പ്രകൃതിയും മാറി തുടങ്ങിയതറിഞ്ഞ് ദുഃഖം തോന്നി. ഞങ്ങൾ സിറ്റൗട്ടിലെ ഫാൻ ഓൺ ചെയ്ത് കാറ്റേറ്റിരിക്കുന്ന നേരത്തായിരുന്നു മുറ്റം വഴി അഞ്ചാറ് പട്ടികൾ കിതച്ചോടുന്നത് കണ്ടത്! “ടി.വി തുറന്നാൽ പട്ടിക്കഥ. പണ്ട് പഞ്ചായത്ത് അധികാരം നടത്താറുണ്ട്. ഇപ്പോ ഒരു പെണ്ണിനെ ഭയന്ന് ഭീരുക്കളായി.” ഞാനൂറി ചിരിച്ചു.

“നമ്മൾ കെട്ടി തീർക്കാനുള്ള മതിൽ കെട്ടിയാൽ പട്ടി നമ്മുടെ മുറ്റം വഴി വരില്ലല്ലോ?” “അത് ശരിയാ... നമുക്കു നമ്മുെട കാര്യം.” ഭാര്യ സിന്ധുവിന്റെ ആത്മാർത്ഥ വാക്ക്. ദിനങ്ങൾക്കുള്ളിൽ ബംഗാളികളെ വിളിച്ച് മതിലു കെട്ടാൻ തുടങ്ങി. നമ്മുെട തട്ടീം മുട്ടീയുമുള്ള സൂത്രപ്പണി അവരും പഠിച്ചു തുടങ്ങി. ഞാനവരുമായി ഹിന്ദിയിൽ സംസാരിക്കുന്നത് ഭാര്യ സിന്ധു അഭിമാനത്തോടെ കേട്ടു നിൽക്കുന്നത് കണ്ട് എന്നുള്ളിലൊരു ഗമ തെളിഞ്ഞു കൊണ്ടിരുന്നു. പെട്ടെന്നായിരുന്നു മൂത്തമകൻ സാഗർ “അച്ഛാ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് അസാധുവാക്കി പ്രഖ്യാപനം.” ഞാൻ കാര്യമറിയാതെ ചിരിച്ചു. “ചിരിക്കേണ്ടച്ഛാ... ടി.വിയിൽ കണ്ടതാ..” രണ്ടാമത്തെ മകൻ അനശ്വറും പറഞ്ഞതോടെ ബംഗാളികൾക്കു പണം കൊടുക്കുവാൻ വേണ്ടി മകനുമൊത്ത് ബൈക്കിൽ എടി.എമ്മി.ലേക്ക് പാഞ്ഞു. കഷ്ടം ബീവറേജിനെ വെട്ടിച്ച നിര!! പുലിമുരുകനെ വെട്ടിച്ച നിര!! വാസ്തവം പറഞ്ഞാൽ നമ്മൾ അദ്ധ്വാനിച്ചു ഇട്ട പണം എ.ടി.എമ്മിലില്ല! നിലക്കടല കടയുടെ മുന്നിൽ കാണുന്ന കടലാസു തുണ്ടുകൾ പോലെ ബാലൻസ് നോക്കിയ തുണ്ടുകൾ നിരാശയോടെ കാണാം. പണമുണ്ട്, കാശില്ല! ഗുണ നന്മകൾ പറയാനുണ്ടെങ്കിലും അനുഭവിച്ച അവസ്ഥ! ബംഗാളികൾ പണത്തിനായി നിൽക്കുന്നു. “ആജ് മണി നഹിമില... കൽ ദേയേഗാ...” “ക്യാ.... ക്യൂം?” ഞാനവസ്ഥ പറഞ്ഞെങ്കിലും കഞ്ഞി കുടി മുട്ടിച്ചവനെ പോലെ ബംഗാളികൾ എന്നെ നോക്കി പിറുപിറുത്തു. സ്വന്തം നാട്ടിലെത്തിയിട്ടും ഇവരുടെ മുന്നിൽ ഇളിഭ്യനായതോർത്ത് ദുഃഖമേറി. “അച്ഛാ... ഇപ്രാവശ്യം എവിടേയ്ക്കാ യാത്ര പോകേണ്ടത്.?” മകന്റെ ചോദ്യം കേട്ട് ഞാൻ പറഞ്ഞു. മോലോട്ട് നോക്കി... “അടിപൊളി വെക്കേഷൻ.”

You might also like

Most Viewed