ഇലമഞ്ഞയും മണൽ­ക്കാ­റ്റും...


കവിത - സ്വപ്ന കെ.കെ

 

ഇന്ന് ഓർമകളുടെ 

ഒരു ഘോഷയാത്ര

പൊടുന്നനെ എന്നേക്കടന്നങ്ങു 

പൊയ്ക്കളഞ്ഞെന്നേ...

മണൽക്കുന്നിനു മുകളിൽ

അടുത്ത മണൽക്കാറ്റിനു 

കാതോർത്തങ്ങനെ

നിൽപ്പായിരുന്നെന്നേ ഞാൻ..

ക്ഷണമാത്രയിൽ അവരെന്റെ

കൈ പിടിച്ചു ഊളിയിട്ടു

പിന്നാക്കം നടന്നു

പച്ചമരക്കാട്ടിലെത്തിച്ചേ...

ഇലമഞ്ഞയും വെയിൽവെളുപ്പും

കാണിച്ചേ...

മഞ്ഞ് മറയ്ക്കും 

വൃശ്ചികക്കാറ്റിനുമിപ്പുറം

എന്നേ തനിച്ചങ്ങ് നിർത്തി

ഒട്ടുനേരം വിശ്രമിചേ...

പിന്നേയെന്തെന്നോ

തീർത്തും ദയാരഹിതരായി

എന്നേയീ മരുപ്പറന്പിലങ്ങു

കുഴിച്ചു മൂടീട്ടു

ഒരു മണൽക്കാറ്റായി

അടിവെച്ചടിവെച്ചു

മുന്നേറുന്നൊരു

ഘോഷയാത്രയായി

അവരൊക്കെയങ്ങു

കടന്നു പോയെന്നേ...

 

You might also like

Most Viewed