കടൽത്തീരത്ത്


കവിത - വിനീത വിജയ്

ഭൂമിതൻ നെറുകയിൽ ചാർത്തിയ

സിന്ദൂരമലിഞ്ഞുലഞ്ഞ് ആവേശമടങ്ങി

പതഞ്ഞമർന്ന തിരകൾ തീരങ്ങളോടായ്

യാത്രാമൊഴി ചൊല്ലവേ....

മനസിലുടഞ്ഞ ചിപ്പികൾ മൺപുണരവേ

ആകാശച്ചെരുവിലൊരു കടൽപ്പാലം ഇരുളടയുന്നു

എങ്ങു നിന്നോ സ്വപ്നമായി പറന്നെത്തിയ

ദേശാടന പക്ഷികൾ കൂടു വിട്ടു കൂടുമാറി

ദിശമാറി ഇണതിരയുന്നു

ആഴിയിൽ ദിശ തെറ്റിയൊരു യാനം

ഉയർന്നു പൊങ്ങിയും താഴ്ന്നും ലക്ഷ്യമില്ലാതുഴറുന്നു

ഒടുവിലഴലുമായ് പടിഞ്ഞാറൻ കാറ്റിലൊരു

തിരയാഞ്ഞടിക്കുമോ കരിമേഘമിരുണ്ടു കൂടുന്നു

ഇരുളിലായ് ഏകയായ് ഞാനും

 

You might also like

Most Viewed