‘രാവ് ’


കവിത - ഷമ്മി

 

അസ്തമയ പൊട്ടിന്,

പുറകിലൊളിച്ചതും.

വഴിയറിഞ്ഞും നിലാവിനെ,

കാത്തിരുന്നതും.

ഉൾപേടിയുണർത്താൻ−

പാലപൂവിനെ,

ഉണർത്തിയതും.

ഗന്ധർവ്വ മാലയ്ക്ക്,

ചെന്പകത്തെ നൽകിയതും.

ആന്പലിൻ പ്രണയത്തിന്,

അന്പിളിക്ക് കൂട്ടായിരുന്നതും.

എന്റെ സ്വകാര്യങ്ങളെ −

കേട്ടറിയുവാൻ,

മുല്ലയെ കാവലാക്കിയതും.

നീയാണെന്നറിഞ്ഞ്,

നിന്നെ കാത്തിരിക്കുന്നു,

ഞാനും എന്റെ സ്വപ്നങ്ങളും.

 

You might also like

Most Viewed