റമദാൻ


കവിത - ഷാജഹാൻ കെ.എം

ചൂടുകാറ്റുതൊട്ട് തളരുന്പോഴും

തളിർക്കുന്നു മനതാരിൽ

‘നോന്പെ’ന്ന മരുപ്പച്ച

മനസ്സുകഴുകി നന്മ വെളുപ്പിച്ച്

ജീവിതം പ്രസന്നമാക്കുവാൻ

ക്ഷമയുടെ വേരിറങ്ങന്ന മാസം 

പുണ്യമാസമിത് റമദാൻ!

കൈമാറി തളിർക്കണം പുണ്യങ്ങൾ

 

മനുഷ്യനായി പിറക്കുന്പോൾ

കൂടെയില്ലാത്തവരൊക്കെയും

മനുഷ്യനായി വളരുന്പോൾ

കൂട്ടുകാരായെത്തുന്നു

 

അഹങ്കാരമക്രമം ചതി നുണകൾ

ഇവർക്കുപേരിതൊക്കെയെങ്കിൽ

അകറ്റി നിറുത്തുവാനാകട്ടെയവരെയൊക്കെയും

ഈ പുണ്യമാസമെങ്കിലും

 

നോന്പിന്റെ വെൺപ്രഭ

ജീവിത താളിലുടനീളം എഴുതി നിറയ്ക്കുവാനാകട്ടെ

നമുക്കേവർക്കും!

 

You might also like

Most Viewed