വാർദ്ധക്യം


കവിത - ആഷ രാജീവ്

 

അവിടേക്കുളള വഴി

സങ്കീർണ്ണമാണ് ഇന്നേ

പാത വെട്ടി തെളിച്ചതുമാണ്.!

തിമിരക്കണ്ണുകളിലെ ഭാവം

തിമർത്ത ജീവിതത്തിന്റെ

തിരനോട്ടം പോലെ..

തിരികെ ഓർമ്മകളിൽ മാത്രം.!

അവിടേക്കുളള വഴി

ഇന്നേ പാത വെട്ടി

തെളിച്ചതുമാണ്...

വാതിക്കൽ വന്നെത്തിയ

വാർദ്ധക്യമേ നിന്നെ.!

വിളംബമില്ലാതെ ആനയിക്കാൻ

വ്യദ്ധസദനങ്ങൾ..

വിളക്കു വെച്ചിരിക്കുന്നു.!

You might also like

Most Viewed