സ്നേ­ഹതീ­രങ്ങളിൽ നഷ്ടപ്പെ­ടു­ന്നവർ


കഥ - സാ­ജു­ കൃ­ഷ്ണൻ

ഡി­സംബറി­ന്റെ­ ശൈ­ത്യം. അതി­രാ­വി­ലെ­ ഞെ­ട്ടി­യു­ണർ­ന്നതോ­ടെ­ ചു­മരി­ലെ­ ക്ലോ­ക്കി­ലേ­യ്ക്ക് നോ­ക്കി­. നാല് മണി­ക്ക് പത്ത് മി­നു­ട്ടു­കൂ­ടി­ ബാ­ക്കി­യു­ണ്ട്! ചൂ­ട്­ പു­തപ്പി­നു­ള്ളിൽ തന്നെ­യും ഒട്ടി­ച്ചേ­ർ­ന്ന് സു­ഖനി­ദ്രയി­ലാണ് അവൾ മാ­യ. തന്റെ­ ദേ­ഹത്ത് ചു­റ്റി­പ്പി­ടി­ച്ചി­രി­ക്കു­ന്ന അവളു­ടെ­ കൈ­ അടർ­ത്തി­മാ­റ്റാൻ വളരെ­ സാ­വകാ­ശം വേ­ണ്ടി­വന്നു­. ഒരു­ ഘട്ടത്തിൽ, അവൾ ഉണർ­ന്നേ­ക്കു­മെ­ന്ന് തോ­ന്നി­. പക്ഷേ­, തന്റെ­ സൂ­ക്ഷ്മത കൊ­ണ്ട് അതു­ണ്ടാ­യി­ല്ല. കി­ടക്കയിൽ നിന്നും മെ­ല്ലെ­ എഴു­ന്നേ­ററ്റി­രു­ന്ന് തലയി­ണ താൻ കി­ടന്നി­രു­ന്ന സ്ഥാ­നത്ത് അവളോട് ചേ­ർ­ത്ത് െവച്ചു­. (അത്തരം വി­ദ്യകളൊ­ന്നും ഫലി­ക്കി­ല്ലെ­ന്നറി­ഞ്ഞി­ട്ടും) വെ­റു­തേ­ ഒരു­...

തന്റെ­ ദേ­ഹത്തു­നി­ന്നും പു­തപ്പ് മു­ഴു­വനാ­യും നീ­ക്കി­യപ്പോ­ഴാണ് ശൈ­ത്യത്തി­ന്റെ­ കാ­ഠി­ന്യം മനസ്സി­ലാ­ക്കാ­നാ­യത്. ഉടനെ­ അവളു­ടെ­ കൈ­കൾ പു­തപ്പി­നു­ള്ളി­ലേ­യ്ക്ക് ഒതു­ക്കി­വച്ചു­. എഴു­ന്നേ­ൽ­ക്കും മു­ന്പ് അവളെ­ ഒന്നു­കൂ­ടി­ നോ­ക്കി­.

ഇന്നലെ­ രാ­ത്രി­ വളരെ­ രഹസ്യമാ­യി­ കരു­തി­വച്ച മു­ണ്ടും റോസ് കളർ ഷർ­ട്ടും അലമാ­രയ്ക്ക് മു­കളി­ലെ­ എയർ­ബാ­ഗിൽ നി­ന്നും ശബ്ദമു­ണ്ടാ­ക്കാ­തെ­ എടു­ത്ത് ധരി­ച്ചു­. ശേ­ഷം തന്റെ­യീ­ തകർ­ച്ചയ്ക്ക് ഒരു­ നി­യോ­ഗമാ­യി­ തീ­ർ­ന്ന കത്ത് ഷർ­ട്ടി­ന്റെ­ പോ­ക്കറ്റിൽ ഭദ്രമാ­യി­ എടു­ത്തു­ െവച്ചു­. വാ­തിൽ തു­റക്കു­ന്പോ­ഴും അടയ്ക്കു­ന്പോ­ഴും ശബ്ദമു­ണ്ടാ­കാ­തി­രി­ക്കാൻ ശ്രദ്ധി­ച്ചി­രു­ന്നു­. പി­ന്നെ­, അടു­ത്ത മു­റി­യി­ലേ­യ്ക്കൊ­ന്ന് കണ്ണയച്ചു­. അവി­ടെ­യും സീ­റോ­ ബൾ­ബി­ന്റെ­ ഇളം നീ­ല പ്രകാ­ശം നി­റഞ്ഞു­ നി­ൽ­ക്കു­ന്നത്­ കണ്ടപ്പോൾ മനസ്സിൽ അസ്വസ്ഥത നി­റയാൻ തു­ടങ്ങി­. കട്ടി­ലിൽ ചു­രു­ണ്ടു­കൂ­ടി­ ഗാ­ഢനി­ദ്രയി­ലാണ് തന്റെ­ മക്കൾ! (അയ്യോ­! തീ­ർ­ത്തും തെ­റ്റി­. ഇവി­ടെ­ ‘അവളു­ടെ­ മക്കൾ­’ എന്നതാണ് ഉചി­തം. യാ­ഥാ­ർ­ത്ഥ്യവും.) ഒരു­ നി­മി­ഷം അവരെ­ തന്നെ­ നോ­ക്കി­ നി­ന്നു­ പോ­യി­...

സ്വീ­കരണമു­റി­യും കടന്ന് പു­റത്തേയ്­ക്ക് നടന്നു­. അപ്പോൾ, അകത്തേ­ ക്ലോ­ക്ക് നാ­ല്­ തവണ മണി­ മു­ഴക്കു­ന്നതി­ന്റെ­ തു­ടർ­ച്ചയാ­യി­ മറ്റെ­ന്തൊ­ ശബ്ദം കൂ­ടി­ കേ­ട്ടതാ­യി­ തോ­ന്നി­. 

അവളു­ണർ­ന്നോ­? എങ്കി­ലെ­ല്ലാം കു­ഴപ്പമാ­യേ­നേ­.. ഇല്ല, ഇനി­യൊ­രു­ പി­ന്മാ­റ്റമി­ല്ല. എത്രയും പെ­ട്ടെ­ന്ന് തന്നെ­ തനി­ക്കവി­ടെ­യെ­ത്തേ­ണ്ടതു­ണ്ട്. പു­റത്തി­റങ്ങി­ നടക്കു­ന്പോൾ മഞ്ഞു­മഴ പെ­യ്യു­കയാ­ണെ­ന്ന് തോ­ന്നി­.

ഒരു­ പാ­ട്കാ­ലം പഴക്കം ചെ­ന്ന കൂ­റ്റൻ കൊ­ട്ടാ­രത്തി­ന്റെ­ അടി­ത്തറയിൽ ചെ­റി­യൊ­രി­ളക്കമു­ണ്ടാ­യി­. കരി­ങ്കൽ ഭി­ത്തി­കൾ­ക്ക് വി­ള്ളൽ വീ­ഞ്ഞു­. ക്രമേ­ണ തകർ­ച്ചയു­ടെ­ ശബ്ദം കേ­ട്ടു­ തു­ടങ്ങി­. നി­മി­ഷങ്ങൾ­ക്കകം അത് പൂ­ർ­ണ്ണമാ­യും നി­ലംപതി­ക്കു­മെ­ന്നറി­യാ­മാ­യി­രു­ന്നി­ട്ടും പി­ൻ­തി­രി­ഞ്ഞ് നോ­ക്കി­യി­ല്ല.

തെ­രു­വു­വി­ളക്കി­ന്റെ­ നേ­ർ­ത്ത പ്രകാ­ശത്തിൽ റോ­ഡരി­കി­ലൂ­ടെ­ മതി­ലി­നോട് ചേ­ർ­ന്ന് നടന്നു­. അങ്ങി­ങ്ങാ­യി­ നാ­ടോ­ടി­കൾ കി­ടന്നു­റങ്ങു­ന്നു­ണ്ടാ­യി­രു­ന്നു­. 

ബംഗളൂ­രു­വി­ലെ­ത്തി­യി­ട്ട് മൂ­ന്നോ­ നാ­ലോ­ മാ­സങ്ങളേ­യാ­യു­ള്ളൂ­... അതി­നി­ടടെ­ എന്തെ­ല്ലാം സംഭവി­ച്ചി­രി­ക്കു­ന്നു­. തന്റെ­ ജീ­വി­തത്തി­ന്റെ­ സ്വപ്ന സൗ­ധകം പാ­ടേ­ തകർ­ന്നടി­ഞ്ഞു­. കൊ­ടും വഞ്ചനകളല്ലേ­ നടന്നത്. താ­ലി­കെ­ട്ടി­യവളെ­യും ഉപേ­ക്ഷി­ച്ചല്ലേ­ ഇവി­ടെ­ വന്നത്... എല്ലാം തന്റെ­ സ്വാ­ർ­ത്ഥത മാ­ത്രമാ­യി­രു­ന്നു­. സ്നേ­ഹത്തി­ന്­ മു­ന്നി­ലാണ് താ­നെ­ന്നും പതറി­യി­രു­ന്നത്. അതാണ് തന്റെ­ ദൗ­ർ­ബല്യമെ­ന്നറി­ഞ്ഞപ്പോൾ അതു­ മു­തലെ­ടു­ത്തു­ള്ള വഞ്ചന. എല്ലാം ഓർ­ക്കു­ന്പോൾ ജീ­വി­തത്തോട് തീ­ർ­ത്തും വെ­റു­പ്പ് തോ­ന്നു­ന്നു­. പക്ഷേ­, എന്നി­ട്ടും അത്ഭു­തം തോ­ന്നു­ന്നത് തന്നി­ലെ­ ബാ­ഹ്യ പരി­ണാ­മമി­ല്ലാ­യ്മയാ­ണ്. ഒന്നു­കിൽ സദാ­ മദ്യലഹരി­യിൽ.. അല്ലെ­ങ്കിൽ നീ­ട്ടി­ വളർ­ത്തയ താ­ടി­യും മു­ടി­യു­മാ­യി­ നി­രാ­ശാ­ കാ­മു­കന്റെ­ റോ­ളിൽ.. പി­ന്നെ­ അല്പം സാ­ഹി­ത്യം ... ആത്മീ­യത. അങ്ങനെ­, ഒരി­ക്കൽ പരാ­ജയം വാ­ങ്ങി­യ ജീ­വി­തത്തിൽ പു­തി­യ മനോ­വെ­ല്ലു­വി­ളി­കൾ ഉയർ­ത്തി­ക്കൊ­ണ്ട് അർ­ത്ഥ തലങ്ങൾ കണ്ടെ­ത്തു­ക. ഒടു­ക്കം മരണശയ്യയിൽ എല്ലാം ഒന്നു­കൂ­ടി­ ഓർ­ത്തെ­ടു­ക്കു­ന്പോൾ മു­ന്നിൽ നി­റഞ്ഞ ശൂ­ന്യത. പി­ന്നെ­ മെ­ല്ലെ­ മെ­ല്ലെ­ ആ ശൂ­ന്യതയി­ലേ­യ്ക്ക്...

എന്നാൽ, ഇത്തരം ചി­ന്തകളൊ­ന്നും ഇപ്പോൾ മനസ്സി­ലി­ല്ല. എല്ലാം മനസ്സി­ലാ­ക്കി­യി­ട്ടും പതറാ­തെ­ മു­ന്നോ­ട്ടു­ പോ­കു­ന്നത് മറ്റൊ­രു­ ജീ­വി­തത്തെ­ രക്ഷി­ക്കാ­നാ­ണ്. തന്റെ­ തെ­റ്റു­കൾ­ക്കു­ള്ള ചെ­റി­യ പ്രാ­യശ്ചി­ത്തം! റോഡ് മു­റി­ച്ച് കടന്ന് റെ­യി­ൽ­വേ­ േസ്റ്റ­ഷനി­ലേ­യ്ക്ക് നടക്കു­ന്പോൾ വാ­ച്ചി­ലേ­യ്ക്ക് നോ­ക്കി­. ട്രെ­യിൻ വരാൻ ഇരു­പത് മി­നു­ട്ടു­കൂ­ടി­യു­ണ്ട്. പ്ലാ­റ്റ്ഫോ­മിന് ചേ­ർ­ന്നു­ള്ള തട്ടു­കടയിൽ നി­ന്ന് ഒരു­ ചാ­യ വാ­ങ്ങി­ക്കു­ടി­ച്ച് വരു­ന്പോ­ഴേ­യ്ക്കും ആൾ­ക്കാ­രു­ടെ­ എണ്ണം വർ­ദ്ധി­ച്ചി­രു­ന്നു­. കി­ഴക്കൻ ചക്രവാ­ളത്തിൽ വെ­ള്ളി­ത്തി­ളക്കം വരു­ന്നതേ­യു­ള്ളൂ­... വെ­ളു­ത്ത മഞ്ഞു­ പു­ക കാ­റ്റാ­ടി­ മരങ്ങൾ­ക്ക് മു­കളിൽ തങ്ങി­ക്കി­ടപ്പു­ണ്ട്. വെ­യി­റ്റിംഗ് സീ­റ്റി­ലി­രു­ന്ന് ഒരു­ സി­ഗരറ്റിന് തീ­ കൊ­ളു­ത്തി­. ട്രെ­യി­നി­ന്റെ­ വരവി­നാ­യി­ കാ­തോ­ർ­ത്തു­...

അല്പം കൂ­ടി­കഴി­ഞ്ഞപ്പോൾ ദീ­ർ­ഘമാ­യ ചൂ­ളം വി­ളി­യു­മാ­യി­ കി­തപ്പോ­ടെ­ ‘മഞ്ഞു­മലകളി­ലെ­ സത്വം’ പാ­ഞ്ഞു­വരു­ന്നത് കണ്ടു­. അവ്യക്തതയിൽ നി­ന്നും വ്യക്തതയി­ലേ­ക്കെ­ത്തു­ന്പോ­ഴേ­ക്കും അതൊ­രു­ ‘തീ­വണ്ടി­’യാ­യി­ മാ­റി­ക്കഴി­ഞ്ഞി­രു­ന്നു­!... അതി­ന്റെ­ കി­തപ്പ് അല്പനേ­രം നി­ന്നപ്പോൾ, പി­ന്നെ­ യാ­ത്രക്കാ­രു­ടെ­ ബഹളമാ­യി­. കന്പാ­ർ­ട്ടു­മെ­ന്റിൽ ചെ­റി­യ തി­രക്കു­ണ്ടാ­യി­രു­ന്നെ­ങ്കി­ലും ജനാ­ലയ്ക്കടു­ത്താ­യി­ ഇരി­ക്കാ­നി­ടം കി­ട്ടി­. വണ്ടി­ നീ­ങ്ങി­ത്തു­ടങ്ങി­യപ്പോൾ കു­റേ­നേ­രം പു­റം കാ­ഴ്ചകൾ നോ­ക്കി­യി­രു­ന്നു­. സീ­റ്റി­ലും നി­ലത്തു­മൊ­ക്കെ­യാ­യി­ ഇരി­ക്കു­ന്ന നാ­ടോ­ടി­കളു­ടെ­ സംസാ­രം അസ്വസ്ഥതയു­ളവാ­ക്കു­ന്നതാ­യി­രു­ന്നു­, അവരു­ടെ­ പൊ­ട്ടി­ച്ചി­രി­കളും ചീ­ത്ത വി­ളി­കളും...

അടു­ത്തി­രി­ക്കു­ന്ന മദ്ധ്യവയസ്ക്കൻ ബാ­ഗിൽ നി­ന്ന് തടി­ച്ചൊ­രു­ പു­സ്തകമെ­ടു­ത്ത് വാ­യന തു­ടങ്ങി­ക്കഴി­ഞ്ഞു­. മു­ഖത്തെ­ കറു­ത്ത ഫ്രൈ­മു­ള്ള കണ്ണട അയാ­ളിൽ ഗൗ­രവഭാ­വം പകർ­ത്തി­. മു­ന്നി­ലെ­ സീ­റ്റി­ലി­രി­ക്കു­ന്നത് ‘മധു­വി­ധു­’ തീ­രാ­ത്ത നവദന്പതി­കളാ­ണെ­ന്ന് ‘പെ­രു­മാ­റ്റ’ത്തിൽ നി­ന്നും മനസ്സി­ലാ­യി­. അവരു­ടെ­ രഹസ്യം പറച്ചി­ലും കു­ണു­ങ്ങി­ച്ചി­രി­യും അയാ­ളിൽ അറപ്പു­ളവാ­ക്കു­ന്നു­ണ്ടെ­ന്ന് തോ­ന്നി­. എങ്കി­ലും നി­ശബ്ദം വാ­യന തു­ടരു­കയാ­യി­രു­ന്നു­... അടു­ത്ത േസ്റ്റഷനിൽ വണ്ടി­ നി­ന്നപ്പോൾ നാ­ടോ­ടി­കൾ ഇറങ്ങി­. അവി­ടെ­ നി­ന്നും പി­ന്നീ­ടാ­രും കയറി­യി­ല്ല.

‘നവദന്പതി­കൾ’ അല്പം സ്വകാ­ര്യതയ്ക്കാ­യി­ മറു­വശത്തേ­ക്ക് മാ­റി­യി­രു­ന്നു­. ഒരു­ ഐസ്ക്രീം പങ്കു­െവയ്ക്കാ­നു­ള്ള ശ്രമമാ­ണവി­ടെ­ നടക്കു­ന്നതെ­ന്ന് ഒളി­കണ്ണു­കളാൽ കണ്ടു­. അവരിൽ നി­ന്നു­യരു­ന്ന അടക്കി­യ ചി­രി­കൾ നി­ലയ്ക്കാ­തെ­ പ്രതി­ധ്വനി­ച്ചു­കൊ­ണ്ട് തന്റെ­ മനസ്സി­ന്റെ­ ഉള്ളറകളി­ലേ­യ്ക്ക് നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­കയാ­യി­രു­ന്നു­.....

ചു­വന്ന പാ­വാ­ടയും പച്ചബ്ലൗ­സും ധരി­ച്ച് പാ­ടവരന്പി­ലൂ­ടെ­ ഓടി­ച്ചാ­ടി­ വരു­ന്ന സു­ന്ദരി­ക്കു­ട്ടി­, തന്റെ­ ‘മാ­യ’. അവളു­ടെ­ പാ­ദസരത്തി­ന്റെ­ കി­ലു­ക്കം കേ­ട്ടു­ തു­ടങ്ങു­ന്പോ­ഴേ­ താൻ ഒളി­ഞ്ഞി­രു­ന്ന് നോ­ക്കും.

“ ഉണ്യേ­ട്ടാ­.., പെ­ട്ടെ­ന്നി­റങ്ങി­ വാ­... ഞാ­നൊ­രൂ­ട്ടം കൊ­ണ്ട്വന്നി­ട്ട്ണ്ട്’’. വീ­ടിന് മു­ന്നി­ലൂ­ടെ­ ഒഴു­കു­ന്ന തോ­ടി­നക്കരെ­ നി­ന്ന് അവളു­ടെ­ ശബ്ദമു­യർ­ന്നപ്പോൾ വരാ­ന്തയി­ലെ­ വലി­യ തൂ­ണിന് പി­റകിൽ നി­ന്നും ഞാൻ വി­ളി­ച്ചു­ പറഞ്ഞു­:

“എന്നെ­ കളി­പ്പി­ക്കാ­നല്ലേ­...”

“അല്ല, ഇത് സത്യാ­ ഉണ്യേ­ട്ടാ­.., വേ­ഗം വാ­...”

“ വരണെ­ങ്കിൽ അതെ­ന്താ­ണെ­ന്ന് പറഞ്ഞു­ താ­..’’ 

“അതു­ പറ്റി­ല്ല. ഉണ്യേ­ട്ടൻ വാ­...”

“ നീ­ പറയു­ന്നി­ല്ലെ­ങ്കിൽ ഞാൻ വരു­ന്നു­മി­ല്ല..’’

“ വരി­ല്ലേ­ - ഇല്ലേ­’’ അവളു­ടെ­ പെ­ട്ടെ­ന്നു­ണ്ടാ­യ ഭാ­വപ്പകർ­ച്ച എനി­ക്ക് മനസ്സി­ലാ­യി­.

“എന്നാൽ വരേ­ണ്ട. ഞാ­നിത് തരാ­നും പോ­ണി­ല്യാ­...” അതും പറഞ്ഞ് അവൾ പാ­ടത്തേ­യ്ക്ക് തി­രി­ഞ്ഞ് നടന്നു­. പ്രതീ­ക്ഷി­ച്ച സന്ദർ­ഭം വന്നപ്പോൾ ഞാൻ കളി­യവസാ­നി­പ്പി­ച്ച് അവൾ­ക്കരി­കി­ലേ­യ്ക്ക് ധൃ­തി­യിൽ നടന്നു­.

“ഏയ് മാ­യക്കു­ട്ടീ­... അവി­ടെ­ നി­ൽ­ക്ക്..’’ അവൾ മു­ഖം വീ­ർ­പ്പി­ച്ച് വി­ളി­ കേ­ൾ­ക്കാ­ത്ത ഭാ­വത്തിൽ നടക്കു­കയാ­ണ്. “നി­ന്നെ­യീ­ പി­ണക്കമൊ­ന്ന് കാ­ണാൻ വേ­ണ്ടീ­ട്ട് പറഞ്ഞതല്ലേ­ ഞാൻ, അന്നേ­രം നി­ന്നെ­ക്കാ­ണാൻ എന്ത് ഭംഗ്യാ­ണെ­ന്നറി­യോ­...”

“ഉണ്യേ­ട്ടനെ­പ്പോ­ലെ­ എനി­ക്കു­മു­ണ്ട് വാ­ശി­. എന്നെ­ കളി­പ്പി­ക്ക്വാ­യി­രു­ന്നി­ല്യേ­’’... അവൾ തന്റെ­ വഴി­ക്ക് വരു­ന്നത് മനസ്സി­ലാ­യപ്പോ­ഴാണ് സമാ­ധാ­നമാ­യത്. “എന്റെ­ സു­ന്ദരി­ക്കു­ട്ടീ­.... നി­നക്ക് വേ­ദനി­ച്ചെ­കിൽ, എന്ത് പ്രാ­യശ്ചി­ത്തവും ഞാൻ ചെ­യ്യാം...”

“എങ്കിൽ ദാ­.., ആ ചെ­ളി­ക്കു­ഴി­യി­ലേ­യ്ക്ക് ചാ­ടി­ക്കോ­...” അവളത് തമാ­ശയ്ക്ക് പറഞ്ഞതാ­യി­രു­ന്നു­വെ­ങ്കി­ലും മറ്റൊ­നും ചി­ന്തി­ക്കാ­തെ­ ഞാ­നവി­ടേ­യ്ക്ക് ചാ­ടി­. “ ഉണ്യേ­ട്ടാ­...” അവളന്പരപ്പോ­ടെ­ നോ­ക്കി­. 

ദേ­ഹമാ­സകലം ചേറ് പു­രണ്ട് എഴു­ന്നേ­റ്റ് വരു­ന്ന തന്റെ­ കോ­ലം കണ്ടപ്പോൾ അവൾ­ക്ക് ആദ്യം ചി­രി­യാണ് വന്നത്. എന്നാൽ തന്റെ­ കാ­ലിൽ നി­ന്ന് രക്തം വാ­ർ­ന്നൊ­ഴു­കു­ന്നത് കണ്ടപ്പോൾ പരി­ഭ്രമത്തോ­ടെ­ അരി­കിൽ വന്നി­രു­ന്ന് മു­റി­വേ­റ്റ ഭാ­ഗത്തെ­ ചേറ് തു­ടച്ചു­ കളഞ്ഞു­.

“ ഉണ്യേ­ട്ടാ­... ഞാൻ വെ­റു­തേ­’’... 

“അതൊ­ന്നും കു­ഴപ്പമി­ല്ല. എനി­ക്കെ­ന്താ­ കൊ­ണ്ട്വന്നി­ട്ട്ള്ളേ­ന്ന് പറഞ്ഞാ­ മതി­...” 

മു­റി­വേ­റ്റ ഭാ­ഗത്ത് അമർ­ത്തി­പ്പി­ടി­ച്ചു­ കൊ­ണ്ട് ഞാൻ പറഞ്ഞപ്പോൾ ഇടതു­ കൈ­യ്യിൽ ഭദ്രമാ­യി­ പി­ടി­ച്ചി­രു­ന്ന ‘ടവ്വൽ­’ അവൾ മെ­ല്ലെ­ നി­വർ­ത്തി­., ഒരു­ കൊ­ച്ചു­ ലോ­ക്കറ്റ് എടു­ത്തു­.

“ ഉണ്യേ­ട്ടനാ­ ചരടൊ­ന്നഴി­ച്ചു­ താ­, ആദ്യം...” 

കാ­ര്യമറി­യാ­തെ­ കഴു­ത്തി­ലെ­ കറു­ത്ത ചരട് അഴി­ച്ചെ­ടു­ത്ത് അവൾ­ക്ക് കൊ­ടു­ത്തു­. അവളാ­ചരടിൽ ലോ­ക്കറ്റ് ഘടി­പ്പി­ച്ച ശേ­ഷം പരി­സരമാ­കെ­യൊ­ന്ന് വീ­ക്ഷി­ച്ചു­. അടു­ത്ത നി­മി­ഷം അത് തന്റെ­ കഴു­ത്തി­ലണി­യി­ക്കു­ക തന്നെ­ ചെ­യ്തു­. എന്നി­ട്ടവൾ നാ­ണത്തോ­ടെ­ മു­ഖം താ­ഴ്ത്തി­ നി­ന്നപ്പോ­ൾ­ഞാൻ പറഞ്ഞു­. “ നീ­യെ­ന്നെ­ കെ­ട്ടി­യല്ലോ­, ഇനി­ ഞാൻ നി­ന്നെ­യെ­ന്നാ­ കെ­ട്ടേ­ണ്ടേ­...” അതു­ കേ­ട്ടതോ­ടെ­ ലജ്ജയോ­ടെ­ കു­ണു­ങ്ങി­ച്ചി­രി­ച്ചു­ കൊ­ണ്ട് പാ­ടവരന്പി­ലൂ­ടെ­ ഓടി­പ്പോ­യി­.

ട്രെ­യി­നിന് വല്ലാ­ത്തൊ­രു­ ശബ്ദം വന്നപ്പോൾ ജനാ­ലയി­ലൂ­ടെ­ പു­റത്തേ­യ്ക്ക് നോ­ക്കി­. ഏതോ­ പു­ഴയ്ക്ക് കു­റു­കെ­യു­ള്ള പാ­ലം കടക്കു­വാ­ണ്. പു­ഴക്കരയിൽ നി­ന്ന് ചൂ­ണ്ടയി­ടു­കയാ­യി­രു­ന്ന ട്രൗ­സർ മാ­ത്രം ധരി­ച്ച കു­ട്ടി­കൾ ട്രെ­യി­നി­ലേ­ക്ക് നോ­ക്കി­ കൈ­കളു­യർ­ത്തി­ എന്തൊ­ക്കെ­യോ­ വി­ളി­ച്ച് കൂ­വി­ രസി­ക്കു­കയാ­ണ്.

ഞാൻ, കഴു­ത്തി­ലണി­ഞ്ഞി­രി­ക്കു­ന്ന ‘ലോ­ക്കറ്റി­നെ­’ നെ­ഞ്ചോട് ചേ­ർ­ത്ത് തടവി­...

നി­റകണ്ണു­കളോ­ടെ­യാണ് ഒരു­നാൾ വൈ­കു­ന്നേ­രം അവൾ വീ­ട്ടി­ലേ­യ്ക്ക് വന്നത്. ഗദ്ഗദം നി­റഞ്ഞ വാ­ക്കു­കൾ വേ­ദനി­പ്പി­ക്കു­ന്നതാ­യി­രു­ന്നു­..., ഉപരി­പഠനത്തി­നാ­യി­ ബാംഗ്ലൂ­രി­ലേ­യ്ക്ക് പോ­കു­ന്നു­., അവി­ടെ­ ഒരമ്മാ­വന്റ വീ­ടു­ണ്ടത്രേ­..

നി­റമി­ഴി­കളോ­ടെ­ കേ­ട്ട് നി­ല്ക്കാ­നേ­ എനി­ക്കാ­യു­ള്ളൂ­... തി­രി­ച്ചു­ വരും വരെ­ കാ­ണാ­തി­രി­ക്കു­കയെ­ന്നത് അസാ­ധ്യമാ­യി­രു­ന്നു­. പക്ഷേ­.....

ഒടു­ക്കം അവൾ പോ­യി­. വർ­ഷങ്ങൾ കൊ­ഴി­ഞ്ഞു­പോ­യി­. ഇടയ്ക്കു­ള്ള പോ­സ്റ്റു­മാ­ന്റെ­ വരവ് വല്ലപ്പോ­ഴു­മാ­യി­ ചു­രു­ങ്ങി­. 

ട്രെ­യി­നിൽ പെ­ട്ടെ­ന്ന് ഇരുൾ പടർ­ന്നപ്പോൾ ഞെ­ട്ടി­ത്തരി­ച്ചു­ പോ­യി­. നെ­ഞ്ചി­ടി­പ്പ് പോ­ലും വേ­ഗത്തി­ലാ­യി­... നടു­ക്കം സൃ­ഷ്ടി­ച്ച നി­മി­ഷങ്ങൾ!!! ആ കംപാ­ർ­ട്ടു­മെ­ന്റി­ലൂ­ടെ­, തന്റെ­ തൊ­ട്ടരി­കി­ലൂ­ടെ­ അനേ­കം ആത്മാ­ക്കൾ അലഞ്ഞു­ നടക്കു­ന്നു­..! ഭയപ്പെ­ടു­ത്തു­ന്ന ശബ്ദം, കാ­തു­കളെ­ മരവി­പ്പി­ക്കു­ന്നതാ­യി­രു­ന്നു­... തു­രങ്കവും കടന്ന് ട്രെ­യിൻ കു­തി­ച്ചു­ പാ­ഞ്ഞു­കൊ­ണ്ടി­രു­ന്നു­. വെ­ളി­ച്ചം വന്നപ്പോ­ഴേയ്­ക്കും ദേ­ഹമാ­കെ­ വി­യർ­ത്തൊ­ഴു­കു­ന്നു­ണ്ടാ­യി­രു­ന്നു­.

മദ്ധ്യവയസ്ക്കൻ വരി­കൾ­ക്കി­ടയിൽ നി­ന്ന് കൈ­ വലി­ച്ച്, എന്തൊ­ക്കെ­യോ­ പി­റു­പി­റു­ത്തു­ കൊ­ണ്ട് വീ­ണ്ടും വാ­യന തു­ടരു­കയാ­ണ്. 

“ഹലോ­.., കു­ടി­ക്കാ­നല്പം വെ­ള്ളം തരാ­മോ­? വല്ലാ­ത്ത ദാ­ഹം’’... അയാ­ളു­ടെ­ തൊ­ട്ടരി­കിൽ ഭദ്രമാ­യി­ െവച്ച തോ­ൾ­സഞ്ചി­യിലെ മി­നറൽ വാ­ട്ടർ­ബോ­ട്ടി­ലി­ലേ­ക്കാ­യി­രു­ന്നു­ എന്റെ­ നോ­ട്ടം. പു­സ്തകത്താ­ളിൽ നി­ന്നും നോ­ട്ടം പി­ൻ­വലി­ച്ച് അയാൾ, തടി­ച്ച ഫ്രൈ­യ്മു­ള്ള കണ്ണടയ്ക്കു­ള്ളി­ലൂ­ടെ­ തീ­ർ­ത്തും അരോ­ചക ഭാ­വത്തിൽ തന്റെ­ മു­ഖത്തേ­യ്ക്ക് നോ­ക്കി­. ശേ­ഷം ആ ബോ­ട്ടിൽ തനി­ക്ക്­ നേ­രെ­ നീ­ട്ടി­. പി­ന്നെ­ മറ്റൊ­ന്നും ചി­ന്തി­ക്കാ­തെ­ അതങ്ങ് വാ­ങ്ങി­, ഒറ്റ വലി­ക്ക് തന്നെ­ മു­ക്കാൽ ഭാ­ഗത്തോ­ളം കു­ടി­ച്ച് തീ­ർ­ത്തപ്പോൾ ‘അയാ­ളു­ടെ­’ മു­ഖത്തു­ണ്ടാ­യ ഭാ­വമാ­റ്റങ്ങൾ എന്നെ­ ചി­രി­പ്പി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു­. ആ ചി­രി­യു­ടെ­ ദൈ­ർ­ഘ്യം കൂ­ടി­ വരു­ന്നു­ണ്ടെ­ന്നും തീ­ർ­ത്തും വി­കൃ­തമാ­യി­ കൊ­ണ്ടി­രി­ക്കയാ­ണെ­ന്നും മനസ്സി­ലാ­യതോ­ടെ­ അയാൾ പരി­ഭ്രമത്തോ­ടെ­ അവി­ടെ­ നി­ന്നും തോ­ൾ­സഞ്ചി­യു­മാ­യി­ മെ­ല്ലെ­ എഴു­ന്നേ­റ്റ് മറ്റൊ­രു­ ഭാ­ഗത്തേ­ക്ക് മാ­റി­ ഇരു­ന്നു­. ബാ­ക്കി­യു­ണ്ടാ­യി­രു­ന്ന വെ­ള്ളം കൂ­ടി­ കടി­ച്ച ശേ­ഷം ഞാ­നാ­ ‘ബോ­ട്ടിൽ’ പു­റത്തേയ്­ക്ക് വലി­ച്ചെ­റി­ഞ്ഞു­. ശേ­ഷം, ദന്പതി­കളി­രു­ന്ന ഭാ­ഗത്തേയ്­ക്കൊ­ന്ന് നോ­ക്കി­. ശരി­ക്കും അന്പരപ്പാണ് തോ­ന്നി­യത്. സ്നേ­ഹപ്രകടനങ്ങളൊ­ക്കെ­ മതി­യാ­ക്കി­ പരസ്പരമകന്നി­രി­ക്കു­കയാ­ണവർ. രണ്ട്­ പേ­രും ജനാ­ലയി­ലൂ­ടെ­ പു­റത്തേ­യ്ക്ക് ദേ­ഷ്യത്തോ­ടെ­ നോ­ക്കു­ന്നു­... അവരി­ലെ­ തീ­ർ­ത്തും ‘ശാ­ശ്വതമല്ലാ­ത്ത’ ആ അകൽ­ച്ച പോ­ലും തന്നിൽ അസംതൃ­പ്തി­യു­ണ്ടാ­ക്കു­ന്നു­വോ...?

ചി­ത്തമണ്ധലത്തി­ലെ­ മഞ്ഞു­പാ­ളി­കൾ നീ­ക്കം ചെ­യ്തപ്പോൾ, തന്റെ­ നീ­ണ്ട കാ­ത്തി­രി­പ്പി­ന്റേ­യും തു­ടർ­ന്നു­ണ്ടാ­യ ദു­രന്തങ്ങളു­ടേ­യും ചി­ത്രം തെ­ളി­ഞ്ഞു­ വന്നു­. ‘വി­വാ­ഹം’ -അതാ­യി­രു­ന്നല്ലോ­ ജീ­വി­തഗതി­യെ­ മാ­റ്റി­മറി­ച്ച സംഭവ വി­കാ­സങ്ങൾ­ക്കു­ള്ള തു­ടക്കം...

നീ­ണ്ട കാ­ത്തി­രി­പ്പി­നെ­ അക്ഷമ കീ­ഴ്പ്പെ­ടു­ത്തി­യപ്പോൾ, ഏകാ­ന്തതയെ­ കൂ­ട്ടു­പി­ടി­ച്ചപ്പോൾ... നാ­ട്ടി­ൻ­പു­റങ്ങളിൽ ‘ മനോ­നി­ല ‘തെ­റ്റി­യവനെ­ന്ന് അടക്കം പറച്ചി­ലു­കളി­ലൂ­ടെ­ -ചി­ത്രീ­കരി­ക്കപ്പെ­ട്ടപ്പോൾ...

“ ഉണ്യേ­ വി­വാ­ഹം കഴി­പ്പി­ക്ക്...”

പരി­ഹാ­രവു­മാ­യി­ വല്യമ്മാ­വൻ രംഗത്ത് എത്തി­.

“നീ­യി­നി­ ആരെ­ കാ­ത്തി­രി­ക്ക്വാ­... ഒക്കെ­ മറന്നേ­യ്ക്ക്... അവളവി­ടെ­ തന്നെ­ വി­വാ­ഹവും കഴി­ച്ച് സു­ഖാ­യി­ ജീ­വി­ക്കു­ന്നു­ണ്ടെ­ന്നാ­ കേ­ട്ടത്... നീ­യൊ­രു­ മണ്ടൻ’’ അടു­ത്ത സു­ഹൃ­ത്തു­ക്കളു­ടേ­യും നി­രന്തര ഉപേ­ദശങ്ങൾ­ക്കൊ­ടു­വിൽ, മനസ്സി­ന്റെ­ കോ­ണി­ലെ­വി­ടെ­യോ­ മറ്റൊ­രു­ തരംഗം.....

അങ്ങനെ­ ഒരു­ ഞാ­യറാ­ഴ്ച ദി­വസം, അയൽ ഗ്രാ­മത്തി­ലെ­ ഒരു­ സാ­ധു­ കു­ടുംബത്തിൽ നി­ന്നും ജീ­വി­ത സഖി­യെ­ കണ്ടെ­ത്തി­ . ‘പാ­വം ഇന്ദു­ മതി­’യെ­...(‘പാ­വം’ എന്ന പദത്തിൽ അവളെ­ മു­ഴു­വനാ­യും പറയു­കയാ­ണ്.)

 തന്റെ­ ജീ­വചരി­ത്രം അവൾ­ക്ക് മു­ന്നി­ലവതരി­പ്പി­ക്കാൻ തു­നി­യു­ന്പോ­ഴൊ­ക്കെ­, അവൾ വി­സമ്മതി­ച്ചു­. “ന്റെ­ ഉണ്യേ­ട്ടാ­... എനി­ക്കതൊ­ന്നും കേ­ൾ­ക്കണ്ടാ­... ഉണ്യേ­ട്ടന്റെ­യീ­ സ്നേ­ഹം മാ­ത്രം മതി­’’. എങ്കി­ലും ഒരി­ക്കൽ ഞാ­നതെ­ല്ലാം പറഞ്ഞു­. എല്ലാം കേ­ട്ടു­ കഴി­ഞ്ഞപ്പോൾ ഒരു­ നി­മി­ഷം കണ്ണു­കളി­റു­ക്കി­യടയ്ക്കു­കയും പി­ന്നെ­, അനന്തതയി­ലേ­യ്ക്ക് നോ­ക്കി­ നി­ൽ­ക്കു­കയും ചെ­യ്തു­. എന്നി­ട്ട് സ്നേ­ഹമൂ­റു­ന്ന പു­ഞ്ചി­രി­യോ­ടെ­ അവളാ­വർ­ത്തി­ച്ചു­. “ന്റെ­ ഉണ്യേ­ട്ടാ­... ഉണ്യേ­ട്ടന്റെ­യീ­ സ്നേ­ഹം മാ­ത്രം മതി­യെ­നി­ക്ക്.....” 

തന്റെ­ കണ്ണി­ലെ­ കൊ­ച്ചു­ തി­രയി­ളക്കം മനസ്സി­നു­ള്ളി­ലെ­ കൊ­ടും താ­ണ്ഡവത്തി­ന്റെ­ പ്രതി­ഫലനമാ­ണെ­ന്നവൾ തി­രി­ച്ചറി­ഞ്ഞപ്പോൾ, അരി­കി­ലേ­ക്ക് വന്ന് തന്നെ­ ചു­റ്റി­പ്പി­ടി­ച്ചു­...  അശ്രു­കണങ്ങൾ തന്റെ­ നെ­ഞ്ചിൽ വീണ് ചി­തറി­ച്ചടയു­ന്നു­ണ്ടാ­യി­രു­ന്നു­, അപ്പോൾ. “ഞാൻ വീ­ണ്ടും ജീ­വി­തത്തി­ലേ­യ്ക്ക് തി­രി­ച്ചു­ വന്നി­രി­ക്കു­ന്നു­; ഞാൻ പു­നർ­ജ്ജനി­ച്ചി­രി­ക്കു­ന്നു­’’....!!!

ഒന്നു­റക്കെ­ വി­ളി­ച്ചു­ പറയണമെ­ന്ന്­ തോ­ന്നി­, എനി­ക്ക്. ചെ­റി­യൊ­രു­ കാ­റ്റ് പരി­സരത്തെ­ മു­ട്ടി­യു­രു­മ്മി­ പോ­യപ്പോൾ നെ­യ-്വി­ളക്കി­ലെ­ തി­രി­ അവസാ­നമാ­യ്, അണയും മു­ന്പ് ഒന്നാ­ളി­ക്കത്തി­. പി­ന്നെ­ ശു­ഭം. കരി­ഞ്ഞ തി­രി­യിൽ നി­ന്നും പു­ക മു­കളി­ലേ­യ്ക്കു­യരു­ന്നു­ണ്ടാ­യി­രു­ന്നു­... ഒരു­ നി­മി­ഷം അന്തരീ­ക്ഷത്തിൽ നി­ശ്ചലമായ് തങ്ങി­ നി­ന്ന ശേ­ഷം കാ­റ്റ് പോ­യ വഴി­യെ­ പി­ൻ­തു­ടർ­ന്ന്.....

ട്രെ­യി­നി­ന്റെ­ വേ­ഗത കു­റഞ്ഞു­ . ‘നവദന്പതി­കൾ ‘ ഇറങ്ങാ­നു­ള്ള ഒരു­ക്കത്തി­ലാ­യ്. ബാ­ഗും മറ്റ് സാ­ധനങ്ങളും കൈ­യ്യി­ലെ­ടു­ത്തു­. വണ്ടി­ നി­ന്നപ്പോൾ അവർ പു­റത്തേയ്­ക്ക് നടന്നു­, താ­ഴെ­യി­റങ്ങും മു­ന്പ് ഇരു­വരും തന്നെ­ നോ­ക്കി­ പു­ഞ്ചി­രി­ച്ചു­. മു­ഖത്തൊ­രു­ ക്രി­ത്രി­മ ചി­രി­ വരു­ത്തി­, കൈ­കൊ­ണ്ടാ­ശീ­ർ­വദി­ച്ചു­. മനസ്സു­കൊ­ണ്ടും.....

മദ്ധ്യവയസ്ക്കൻ പു­സ്തക പാ­രാ­യണം മതി­യാ­ക്കി­യെ­ന്ന്­ തോ­ന്നു­ന്നു­. ഒളി­ക്കണ്ണു­കളാൽ അയാൾ, തന്നെ­ വീ­ക്ഷി­ക്കു­കയാ­ണോ­...? ഞാ­നയാ­ളു­ടെ­ മു­ഖത്തേ­ക്ക് നോ­ക്കി­, പെ­ട്ടെ­ന്നയാൾ മറ്റെ­ന്തൊ­ക്കെ­യോ­ ശ്രദ്ധി­ക്കു­കയാ­ണെ­ന്ന ഭാ­വത്തിൽ ജനാ­ലയി­ലൂ­ടെ­ പു­റത്തേ­യ്ക്ക് നോ­ക്കി­യി­രി­പ്പാ­യി­. അല്പനേ­രം കഴി­ഞ്ഞപ്പോൾ ട്രെ­യിൻ നീ­ങ്ങി­ത്തു­ടങ്ങി­. ഞാ­നും വെ­റു­തെ­ പു­റത്തേ­യ്ക്ക് കണ്ണോ­ടി­ച്ചു­. ആ േസ്റ്റ­ഷനിൽ വലി­യ തി­രക്കൊ­ന്നു­മു­ണ്ടാ­യി­രു­ന്നി­ല്ല.

പെ­ട്ടെ­ന്നാണ് ബോ­ധോ­ദയമു­ണ്ടാ­യത്, തനി­ക്കി­റങ്ങാ­റാ­യി­രി­ക്കു­ന്നു­. അടു­ത്ത േസ്റ്റ­ഷനും കൂ­ടി­ കഴി­ഞ്ഞാൽ... മനസ്സി­നു­ള്ളി­ലെ­വി­ടെ­യോ­ ഒരു­ നടു­ക്കം!!!

ഷർ­ട്ടി­ന്റെ­ പോ­ക്കറ്റിൽ നി­ന്നും ‘കത്ത്’ പു­റത്തെ­ടു­ത്തു­. തന്റെ­യീ­ ദു­രവസ്ഥയ്ക്ക്, ഈ യാ­ത്രകൾ­ക്ക് ഹേ­തു­വാ­യത് ഇതു­ തന്നെ­യാ­ണ്. തന്നെ­ വീ­ണ്ടും വി­ഡ്ഢി­യാ­ക്കാൻ അവൾ കണ്ടെ­ത്തി­യ ബു­ദ്ധി­. കത്ത് മെ­ല്ലെ­ നി­വർ­ത്തി­. അതി­ലെ­ വരി­കൾ­ക്കി­ടയി­ലൂ­ടെ­ കണ്ണോ­ടി­ച്ചപ്പോൾ എന്തോ­ ഒരാ­പകത തോ­ന്നി­. കണ്ണിൽ ഇരു­ട്ട് നി­റയു­ന്നു­വോ­?... പലവട്ടം ചി­മ്മി­ തു­റന്നു­ നോ­ക്കി­, പരി­സരം അവ്യക്തമാ­കു­ന്നു­....

തി­രി­ച്ചു­ കി­ട്ടി­യ ജീ­വി­തം തീ­ർ­ത്തും ആസ്വദി­ക്കു­കയാ­യി­രു­ന്നു­. അന്നൊ­രി­ക്കൽ ഉച്ചതി­രി­ഞ്ഞ സമയത്ത് ഊണും കഴി­ഞ്ഞ് വരാ­ന്തയി­ലെ­ കസേ­രയി­ലി­രി­ക്കു­ന്പോൾ പോ­സ്റ്റു­മാൻ ഒരു­ കത്തു­ കൊ­ണ്ടു­ തന്നു­. അതിൽ ആദ്യം നോ­ക്കി­യത് ‘ഫ്രം’ അഡ്രസ്സാ­ണ്. ‘എം- ബാംഗ്ലൂർ’ എന്നു­ മാ­ത്രമേ­ ഉണ്ടാ­യി­രു­ന്നു­ള്ളൂ­... അത് മാ­യയു­ടെ­ കത്താ­ണെ­ന്ന് എനി­ക്കെ­ളു­പ്പം മനസ്സി­ലാ­യി­. വല്ലാ­ത്തൊ­രന്പരപ്പോ­ടെ­ അത് തു­റക്കാൻ ശ്രമി­ക്കു­ന്പോ­ഴാണ് പി­ന്നിൽ നി­ന്നും ഭാ­ര്യയു­ടെ­ ചോ­ദ്യം :

“ആരു­ടെ­ കത്താണ് ഉണ്യേ­ട്ടാ­...?”

പി­ന്നെ­ അവി­ടെ­ നി­ന്നും രക്ഷപ്പെ­ടാൻ ചെ­റി­യൊ­രു­ കള്ളം പറയേ­ണ്ടി­ വന്നു­. (പാ­വം, എത്ര പെ­ട്ടെ­ന്നാണ് അതൊ­ക്കെ­ വി­ശ്വസി­ച്ചതെ­ന്നോ­...) അന്ന് രാ­ത്രി­, അവളു­റങ്ങി­യെ­ന്നു­ തോ­ന്നി­യപ്പോൾ ടേ­ബിൾ ലാ­ന്പ് ഓൺ ചെ­യ്ത്... കത്ത് നി­വർ­ത്തി­. 

‘എന്റെ­ ഉണ്യേ­ട്ടാ­...,

എന്നെ­ മറന്നോ­?.. ഇല്ല, ഉണ്യേ­ട്ടനെ­ന്നെ­ മറക്കാൻ കഴി­യി­ല്ലല്ലോ­.. എനി­ക്കും. എന്നോട് ദേ­ഷ്യം തോ­ന്നു­ന്നു­ണ്ടോ­? ക്ഷമി­ക്കു­ക. ഇവി­ടെ­ എനി­ക്ക് നല്ലൊ­രു­ ജോ­ലി­ തരപ്പെ­ട്ടി­ട്ടു­ണ്ട്. ഉണ്യേ­ട്ടൻ എത്രയും പെ­ട്ടെ­ന്ന് തന്നെ­ ഇവി­ടേ­യ്ക്ക് വരണം. നമ്മു­ടെ­ സ്വപ്നങ്ങൾ സാ­ക്ഷാ­ത്കരി­ക്കാൻ പോ­കു­ന്നു­... മറ്റ് ചി­ല പ്രധാ­ന കാ­ര്യങ്ങളി­ലും തീ­രു­മാ­നമെ­ടു­ക്കേ­ണ്ടതാ­യു­ണ്ട്. വീ­ണ്ടും ഓർ­മ്മപ്പെ­ടു­ത്തട്ടെ­, ഈ മാ­സം 15-ാം തീ­യതി­ക്ക് മു­ന്പ് ഇവി­ടേ­യ്ക്ക് വരു­മല്ലോ­.. ഞാൻ കാ­ത്തി­രി­ക്കും, എന്റെ­ ഉണ്യേ­ട്ടനെ­ നേ­രിൽ കാ­ണാൻ... നി­ർ­ത്തട്ടെ­.

എന്ന്

ഉണ്യേ­ട്ടന്റെ­ സ്വന്തം മാ­യ.

പെ­ട്ടെ­ന്ന് ... ഞെ­ട്ടി­ത്തരി­ച്ചു­ പോ­യി­. ഉടൻ കത്ത് മടക്കി­ ടേ­ബിൾ ഷീ­റ്റി­നടി­യിൽ െവച്ചു­. ഭാ­ര്യ ഉണർ­ന്നു­വോ­...? ഇല്ല, തന്നോട് കൂ­ടു­തലൊ­ട്ടി­ച്ചേ­ർ­ന്ന് കൈ­, തന്റെ­ ദേ­ഹത്തേ­ക്കി­ട്ടി­രി­ക്കു­കയാ­ണ്.

മനസ്സിൽ ചി­ന്തകളു­ടെ­ വേ­ലി­യേ­റ്റം. തി­രി­ഞ്ഞും മറി­ഞ്ഞും കി­ടന്ന് സമയം കളഞ്ഞതല്ലാ­തെ­ അന്ന് ഉറങ്ങാൻ കഴി­ഞ്ഞി­ല്ല.

ഒടു­ക്കം, ഭാ­ര്യയേ­യും വഞ്ചി­ച്ച് തനി­ക്ക് പോ­കാൻ തന്നെ­ തീ­രു­മാ­നി­ക്കേ­ണ്ടതാ­യി­ വന്നു­. മനസ്സി­നെ­ മെ­രു­ക്കി­യെ­ടു­ത്ത്, അന്നൊ­രു­ ദി­വസം രാ­ത്രി­ - ‘ഒരൊ­ളി­ച്ചോ­ട്ടം’, ബാംഗ്ലൂ­രി­ലേ­യ്ക്ക്...

വളരെ­ ആസൂ­ത്രി­തമാ­യി­ വല നെ­യ്തു­കൂ­ട്ടി­യ ചി­ലന്തി­ - തന്റെ­ കെ­ണി­യി­ലകപ്പെ­ടു­ന്ന ഇരയെ­ നി­മി­ഷങ്ങൾ­ക്കു­ള്ളിൽ കീ­ഴ്പ്പെ­ടു­ത്താൻ, അതി­ന്റെ­ വരവും കാ­ത്ത് കപട സന്യാ­സി­യാ­യി­ ഒരു­ മൂ­ലയിൽ ധ്യാ­നി­ച്ചി­രക്കു­ന്നു­ണ്ടാ­യി­രു­ന്നു­.

അവി­ടെ­, മാ­യയു­ടെ­ സ്നേ­ഹപ്രകടനങ്ങൾ­ക്ക് മു­ന്നിൽ ഞാൻ തീ­ർ­ത്തും ദു­ർ­ബലനാ­യി­. അവൾ പറഞ്ഞി­രു­ന്നതു­ പോ­ലെ­ സ്വപ്നങ്ങൾ സാ­ക്ഷാ­ത്കരി­ക്കാൻ പോ­വു­കയാ­ണെ­ന്ന് തോ­ന്നി­... അങ്ങനെ­, ഒരാ­ഴ്ചക്കാ­ലം.... (അത്ര മാ­ത്രം - പി­ന്നെ­യെ­ല്ലാം കൃ­ത്രി­മമാ­യി­രു­ന്നു­വല്ലോ­., അല്ല- ഞാൻ യാ­ഥാ­ർ­ത്ഥ്യം മനസ്സി­ലാ­ക്കു­കയാ­യി­രു­ന്നു­വല്ലോ­).

അന്ന് വൈ­കു­ന്നേ­രം ജോ­ലി­ കഴി­ഞ്ഞ്, വരു­ന്പോൾ അവളു­ടെ­ കൂ­ടെ­ രണ്ട് കു­ട്ടി­കളും ഉണ്ടാ­യി­രു­ന്നു­. അതേ­ക്കു­റി­ച്ച് അന്വേ­ഷി­ച്ചപ്പോൾ, ‘മാ­മി­യു­ടെ­ സി­സ്റ്ററി­ന്റെ­ മക്കളാ­’ണെ­ന്നും കു­റച്ച് നാൾ ഇവി­ടെ­യു­ണ്ടാ­കു­മെ­ന്നു­മാണ് അവളു­ടെ­ മറു­പടി­. മധു­ര വാ­ക്കു­കൾ­ക്കു­ള്ളി­ൽ­കാ­പട്യത്തി­ന്റെ­ കറു­പ്പ്­ നി­റം കലർ­ന്നത് മനസ്സി­ലാ­ക്കാ­തെ­, ഞാൻ മറ്റെ­ല്ലാം മറന്ന് ആ മാ­സ്മര വലയത്തി­നു­ള്ളിൽ തൃ­പ്തി­യടഞ്ഞു­.

“മമ്മീ­ ... മമ്മീ­’’... ഇടയ്ക്കി­ടെ­യു­ള്ള ‘മമ്മീ­’ വി­ളി­കൾ അവൾ­ക്ക് ചു­റ്റും കൊ­ഞ്ചലോ­ടെ­ പാ­റി­ നടക്കു­ന്പോൾ മനസ്സിൽ ആരോ­രു­മറി­യാ­തെ­ അസ്വസ്ഥത പു­കയു­ന്നു­ണ്ടാ­യി­രു­ന്നു­. തന്റെ­ സംശയങ്ങൾ ചോ­ദ്യങ്ങളാ­യി­ പരി­ണമി­ച്ചപ്പോൾ മു­ന്പേ­ കരു­തി­വച്ച കു­റേ­ അനു­ബന്ധകഥകൾ യാ­തൊ­രു­ ഭാ­വഭേ­തവും കൂ­ടാ­തെ­ അവളവതരി­പ്പി­ച്ചു­. അതി­ലെ­ ദു­രന്ത ഭാ­ഗം തന്നെ­യും വേ­ദനി­പ്പി­ച്ചതോ­ടെ­, ഞാ­നും പതു­ക്കെ­ അവരെ­ സ്നേ­ഹി­ച്ചു­ തു­ടങ്ങി­... എന്നാൽ മാ­സങ്ങൾ കഴി­ഞ്ഞി­ട്ടും അവരെ­ അന്വേ­ഷി­ച്ച് ആരും വരാ­തി­രു­ന്നപ്പോൾ വീ­ണ്ടും സംശയം ബലപ്പെ­ട്ടു­. പി­ന്നെ­ ഒരന്വേ­ഷണമാ­യി­രു­ന്നു­...

ഒടു­ക്കം അവൾ­ക്ക് സത്യം പറയേ­ണ്ടതാ­യി­ വന്നു­.

“ ഉണ്യേ­ട്ടനെ­നി­ക്ക് മാ­പ്പ് തരണം. എന്നെ­ ഉപേ­ക്ഷി­

You might also like

Most Viewed