സീ­ക്രട്ട്


ഉണ്ണി­ ആറ്റി­ങ്ങൽ

ആറ്റി­ങ്ങലിൽ നി­ന്നു­ വർ­ക്കല റെ­യി­ൽ­വെ­േസ്റ്റ­ഷനി­ലേ­യ്ക്കു­ള്ള ഒരു­ ഓട്ടോ­ യാ­ത്രക്കി­ടയി­ലാണ് ഡ്രൈ­വറു­ടെ­ സീ­റ്റി­ന്റെ­ പു­റകി­ലാ­യി­ വ്യത്യസ്തമാ­യ രീ­തി­യിൽ വളരെ­ ഭംഗി­യോ­ടെ­ എഴു­തി­യി­രി­ക്കു­ന്ന കു­റച്ചു­ വരി­കൾ ഞാൻ ശ്ര­ദ്ധി­ച്ചത്.

Any time call me   94470~~~~~

Facebook~~~~~~~@facebook.com

താ­ഴെ­യാ­യി­ മലയാ­ളത്തിൽ ഒരു­ കു­റി­പ്പും

“ദയവ്­ ചെ­യ്ത്­ ഈ ലി­ങ്ക് തു­റക്കരു­ത്...”

കൗ­തു­കത്തോ­ടെ­ ഞാൻ അതു­ വാ­യി­ച്ചു­. എന്താ­യി­രി­ക്കും ഈ ലി­ങ്ക് തു­റന്നാൽ അതിൽ ഉണ്ടാ­കു­ന്നത്. എന്താ­യാ­ലും ഒരു­ മണി­ക്കൂർ യാ­ത്രയു­ണ്ട് വർ­ക്കല എത്താൻ. ഞാൻ എന്റെ­ ഡാ­റ്റ ഓണാ­ക്കി­ മു­ഖപു­സ്തകം തു­റന്ന്­ സെ­ർ­ച്ച് ചെ­യ്തു­. പ്രൊ­ഫൈൽ കണ്ടെ­ത്തി­ ഓപ്പൺ ആക്കി­. ഓട്ടോ­ ചേ­ട്ടന്റെ­ മു­ഖം തന്നെ­യാണ് പ്രൊ­ഫൈൽ പി­ക്ചർ. താ­ഴേയ്­ക്ക്­ താ­ഴേ­യ്ക്ക്­ നോ­ക്കി­. ചേ­ട്ടന്റെ­ കു­റച്ചു­ സെ­ൽ­ഫി­കളും ഒന്നു­ രണ്ട്­ ഷെ­യർ പോ­സ്റ്റും അല്ലാ­തെ­ വ്യത്യസ്തമാ­യ മറ്റൊ­ന്നും അതിൽ കാ­ണാൻ കഴി­ഞ്ഞി­ല്ല.

പി­ന്നെ­ന്തി­നാ­ ഇതു­ തു­റക്കരുത് എന്നൊ­രു­ താ­ക്കീ­ത്. ഇനി­ ഫോ­ട്ടോ­സിൽ എന്തെ­ങ്കി­ലും ഉണ്ടാ­കു­മോ­?

ഞാൻ ഫോ­ട്ടോസ് ഓപ്പൺ ചെ­യ്തു­. അതു­ ഓരോ­ന്നാ­യി­ നോ­ക്കു­ന്നതി­നി­ടക്കാണ് മറ്റു­ള്ളവയിൽ നി­ന്നും വ്യത്യസ്തമാ­യി­ സ്വന്തം മു­ഖം മറച്ചി­രി­ക്കു­ന്ന കു­റച്ചു­ ഫോ­ട്ടോസ് ഞാൻ ശ്ര­ദ്ധി­ച്ചത്. അതു­ ഓരോ­ന്നാ­യി­ ഞാൻ ഓപ്പൺ ചെ­യ്തു­. കു­റച്ചു­ തെ­രുവ് കു­ട്ടി­കളെ­ ചേ­ർ­ത്തു­ നി­ർ­ത്തി­യും അവർ ആർ­ത്തി­യോ­ടെ­ ആഹാ­രം കഴി­ക്കു­ന്നതു­മാ­യ കു­റച്ചു­ ഫോ­ട്ടോ­സ്.

പക്ഷെ­ എല്ലാ­ ഫോ­ട്ടോ­യി­ലും ഓട്ടോ­ ചേ­ട്ടന്റെ­ മു­ഖം എന്തോ­ ചെ­യ്ത്­ മറച്ചി­രി­ക്കു­ന്നു­. അത് എന്തി­നാ­യി­രി­ക്കും അങ്ങനെ­ മറച്ചി­രി­ക്കു­ന്നത്?

ആകാംഷയോ­ടെ­ ഞാൻ ചോ­ദി­ച്ചു­.

എന്താ­ ചേ­ട്ടാ­ ഈ ഫോ­ട്ടോ­യിൽ എല്ലാ­ത്തി­ലും ചേ­ട്ടന്റെ­ മു­ഖം മറച്ചി­രി­ക്കു­ന്നത്?

ഓ സർ അതു­ നോ­ക്കി­യാ­യി­രു­ന്നോ­

അതു­ വലി­യൊ­രു­ സീ­ക്രെ­ട്ടാണ് സാ­റേ­.

എന്റെ­ കൗ­തു­കം വർ­ദ്ധി­ച്ചു­.

അതെ­ന്താ­ ചേ­ട്ടാ­ അത്ര വലി­യ സീ­ക്ര­ട്ട്.

അതൊ­ക്കെ­ ഉണ്ട്, ഞാൻ എന്നും ഒന്നു­ രണ്ടു­ പൊ­തി­ ചോ­റ്­ വാ­ങ്ങി­ കൊ­ടു­ക്കാ­റു­ണ്ട് അവർ­ക്ക്­. അപ്പൊ­ എടു­ക്കു­ന്ന ഫോ­ട്ടോ­സാ­ അതൊ­ക്കെ­.

അതൊ­ക്കെ­ നല്ല കാ­ര്യമല്ലേ­ ചേ­ട്ടാ­

അതി­നെ­ന്തി­നാ­ ഇങ്ങനെ­ മു­ഖം മറച്ചി­രി­ക്കു­ന്നത്. ചേ­ട്ടനെ­ന്താ­ നാ­ണക്കേ­ടാ­ണോ­ അവരൂ­ടെ­ കൂ­ടെ­ നി­ക്കു­ന്നത്.

ഹ ഹ ഹ എന്തു­ നാ­ണക്കേട്  അതും ഒരു­ ചെ­റി­യ കഥയാ­ സാ­റേ­.

എന്തു­ കഥ എനി­ക്ക് വീ­ണ്ടും ആകാംഷയാ­യി­. എന്നാ­ ചേ­ട്ടൻ പറയൂ­. ഒരു­പാട് സമയം ഉണ്ടല്ലോ­. എനി­ക്കാ­ണേൽ കഥ കേ­ൾ­ക്കാൻ വല്യ ഇഷ്ടവു­മാ­ണ്. സാ­റി­ന്­ കേ­ൾ­ക്കാൻ അത്ര താ­ൽ­പര്യമാ­ണെ­ങ്കിൽ ഞാൻ പറയാം.

ആരോ­രു­മി­ല്ലാ­തെ­ തെ­രു­വിൽ തെ­ണ്ടി­ നടക്കു­ന്ന ചേ­രി­ പി­ള്ളേ­രാ­ അത്­. ഒരു­നേ­രത്തെ­ അന്നതിന് പോ­ലും വഴി­യി­ല്ലാ­തെ­ പി­ള്ളാ­ര്. ഒരി­ക്കൽ ഒരു­ വലി­യ വീ­ട്ടി­ലെ­ സാ­റി­നെ­യും കൊ­ണ്ടു­ ഓരോ­ട്ടം പോ­യതാ­ ഞാൻ ആ ചേ­രീ­ല്. അന്ന് ആ സാറ് രണ്ട്­ പൊ­തി­ ചോ­റ്­ വാ­ങ്ങി­ ആ പി­ള്ളേ­ർ­ക്ക് കൊ­ടു­ത്തി­ട്ട് കൂ­ടെ­ നി­ന്നു­ ഫോ­ട്ടോ­ എടു­ക്കു­ന്നത് കണ്ടു­.

പു­ള്ളി­ എന്തി­നാ­ ചേ­രി­പ്പി­ള്ളരു­ടെ­ കൂ­ടെ­ നി­ന്നു­ ഫോ­ട്ടോ­ എടു­ക്കു­ന്നതെ­ന്ന് എത്ര ആലോ­ചി­ച്ചി­ട്ടും എനി­ക്ക് മനസ്സി­ലാ­യി­ല്ല. അങ്ങനെ­ തി­രി­ച്ചു­ പോ­കു­ന്ന സമയത്ത്­ ഞാൻ അയാ­ളോട് ചോ­ദി­ച്ചു­. സാ­റി­നെ­ന്തി­നാ­    ചേ­രി­ പി­ള്ളേ­രു­ടെ­ കൂ­ടെ­ നി­ക്കു­ന്ന ഫോ­ട്ടോ­??

അപ്പോ­ഴയാള് പറയു­വാ­, ഇങ്ങനെ­യു­ള്ള നല്ല കാ­ര്യങ്ങൾ ചെ­യ്യു­ന്ന ഫോ­ട്ടോ­യൊ­ക്കെ­ ഫേ­സ്ബു­ക്കിൽ ഇട്ടാൽ സമൂ­ഹത്തിൽ ഒരു­ വി­ല ഉണ്ടാ­കു­മെ­ന്നും പത്ത്­ പേ­രറി­യാ­നു­ള്ള എളു­പ്പ വഴി­യാണ് ഇതൊ­ക്കെ­യെ­ന്നും. അപ്പൊ­ നാ­ളെ­യും ഇവി­ടെ­ വരു­മൊ എ­ന്നു­ള്ള ചോ­ദ്യത്തിന് ആ ദു­ഷ്ടൻ പറഞ്ഞത് എന്താ­ന്ന്­ അറി­യാ­മോ­ സാ­റി­ന്­. പി­ന്നേ­ ഈ തെ­ണ്ടി­കളെ­ ഊട്ടലല്ലേ­ എന്റെ­ പണി­. ഇവറ്റകളെ­ കാ­ണു­ന്നതേ­ എനി­ക്ക് അറപ്പാ­. പി­ന്നെ­ ഈ ഒരു­ ഫോ­ട്ടോ­ എടു­ക്കാൻ വേ­ണ്ടി­യല്ലേ­ രണ്ട്­ പൊ­തി­ ചോ­റ്­ വാ­ങ്ങി­ കൊ­ടു­ത്തതെ­ന്ന്. സത്യം പറഞ്ഞാ­ എനി­ക്കയാ­ളോട് അപ്പൊ­ വല്ലാ­ത്ത ദേ­ഷ്യം തോ­ന്നി­. പി­ന്നെ­ അവരൊ­ക്കെ­ വല്യ വല്യ ആൾ­ക്കാ­രല്ലേ­. നമു­ക്ക് ദേ­ഷ്യം വന്നി­ട്ടെ­ന്താ­ കാ­ര്യം.

പക്ഷെ­ അയാ­ളെ­ വീ­ട്ടിൽ കൊ­ണ്ട് ആക്കി­ തി­രി­ച്ചു­ പോ­രു­ന്പോ­ എനി­ക്കും അങ്ങനെ­ ഒരു­ സ്വാ­ർത്ഥത തോ­ന്നി­ സാ­റേ­. ഞാ­നും അങ്ങനെ­ ചെ­യ്താൽ എന്നെ­യും പത്ത്­ പേ­രറി­യി­ല്ലേ­. കൂ­ടു­തൽ ആളു­കൾ അറി­യു­ന്പോ­ ഓട്ടവും കൂ­ടു­തൽ കി­ട്ടി­യാ­ലോ­ എന്നൊ­ക്കെ­ ഞാ­നും ചി­ന്തി­ച്ചു­. അങ്ങനെ­യൊ­ക്കെ­ ചി­ന്തി­ച്ചു­ രണ്ട്­ പൊ­തി­ ചോ­റും വാ­ങ്ങി­ ഞാ­നും പോ­യി­ അവി­ടേയ്­ക്ക്. പി­ള്ളേ­ർ­ക്ക് ചോ­റ്­ കൊ­ടു­ത്തി­ട്ട് കൂ­ടെ­ നി­ന്നു­ കു­റച്ചു­ ഫോ­ട്ടോ­ ഞാ­നും എടു­ത്തു­ ഫേ­സ്ബു­ക്കിൽ ഇടാൻ. പക്ഷെ­ ആ പാ­വങ്ങൾ അതു­ ആർ­ത്തി­യോ­ടെ­ കഴി­ക്കു­ന്ന കണ്ടപ്പോ­ എനി­ക്ക് സഹി­ച്ചി­ല്ല സാ­റേ­. കാ­രണം ഞാ­നും ഒരു­ നേ­രത്തെ­ ആഹാ­രം പോ­ലു­മി­ല്ലാ­തെ­ ഒരു­പാട് പട്ടി­ണി­ കി­ടന്നി­ട്ടു­ള്ളതാ­. അതു­കൊ­ണ്ടു­ വി­ശപ്പി­ന്റെ­ വി­ലയെ­ന്താ­ന്ന്­ എനി­ക്ക് നല്ലതു­പോ­ലെ­ അറി­യാം. ആ സംഭവം ആയി­രി­ന്നു­ തു­ടക്കം. പി­ന്നെ­ പി­ന്നെ­ ഓട്ടം കൂ­ടു­തൽ കി­ട്ടു­ന്ന ദി­വസമെ­ല്ലാം രണ്ടോ­ മൂ­ന്നോ­ പൊ­തി­ ചോ­റ്­ വാ­ങ്ങി­ കൊ­ടു­ക്കും ഞാൻ അവർ­ക്ക്­. ഓട്ടം ഇല്ലാ­ത്തപ്പോ­ എന്തു­ ചെ­യ്യാ­നാ­ സാ­റേ­. എന്നാ­ലും കല്യാ­ണങ്ങൾ­ക്ക്­ ബാ­ക്കി­ വരു­ന്നതും അറി­യു­ന്ന വീ­ടു­കളിൽ നി­ന്നും ഒക്കെ­ എന്നെ­ക്കൊ­ണ്ട് പറ്റു­ന്ന പോ­ലെ­ കൊ­ണ്ടു­ കൊ­ടു­ക്കും ആ പാ­വങ്ങൾ­ക്ക്. വി­ശപ്പി­ന്റെ­ വി­ലയെ­ന്താ­ണെ­ന്ന്­ ഒരു­ പക്ഷെ­ സാ­റി­ന്­ മനസി­ലാ­വി­ല്ല. പട്ടി­ണി­ എന്താ­ണെ­ന്ന്­ ശരി­ക്കും അത്­ അനു­ഭവി­ച്ചി­ട്ടു­ള്ളവന്­ മാ­ത്രമേ­ മനസ്സി­ലാ­വൂ­.

സത്യം പറഞ്ഞാൽ അതെ­ല്ലാം കേ­ട്ടപ്പോ­ സ്വയം പു­ച്ഛമാണ് എനി­ക്ക് തോ­ന്നി­യത്.

കു­റച്ചു­ കാ­ശു­ള്ളതി­ന്റെ­ പേ­രിൽ സമൂ­ഹത്തിൽ വലി­യവൻ എന്ന്­ കരു­തി­യ ഞാൻ ആ മനു­ഷ്യന്റെ­ മു­ന്നിൽ എത്രയോ­ ചെ­റു­താ­ണെ­ന്ന് എനി­ക്ക് തോ­ന്നി­പോ­യി­. കഴി­ക്കു­ന്ന ഭക്ഷണത്തിൽ ഒരു­ മു­ടി­ ഇരു­ന്നാൽ പോ­ലും അതപ്പാ­ടെ­ വേ­സ്റ്റിൽ കളയു­ന്ന എനി­ക്ക് എന്തു­ യോ­ഗ്യത ആണ് ഉള്ളത് അയാ­ളു­ടെ­ മു­ന്നിൽ.

സാ­റേ­ സ്ഥലമെ­ത്തി­.

ഡ്രൈ­വറു­ടെ­ ശബ്ദം കേ­ട്ടാണ് ചി­ന്തയിൽ നി­ന്നു­ണർ­ന്നത്.

ഓ സംസാ­രി­ച്ചി­രു­ന്നു­ സ്ഥലം എത്തി­യതറി­ഞ്ഞി­ല്ല.

എത്ര കാ­ശാ­യി­ ചേ­ട്ടാ­ ?

നാ­നൂറ് രൂ­പ.

ഒരു­ ആയി­രത്തി­ന്റെ­ നോ­ട്ടെ­ടു­ത്ത്­ ഞാൻ ചേ­ട്ടന് കൊ­ടു­ത്തു­. (അന്ന് ആയി­രത്തി­ന്റെ­ നോ­ട്ട് പി­ൻ­വലി­ച്ചി­ട്ടി­ല്ല)

അയ്യോ­ സാ­റേ­ ചി­ല്ലറ ഇല്ലലോ­ ബാ­ക്കി­ തരാൻ.

സാ­രമി­ല്ല അതു­ ചേ­ട്ടൻ െവച്ചോ­ളൂ­ ഇന്ന് അവർ­ക്ക് ചോ­റ്­ വാ­ങ്ങി­ കൊ­ടു­ക്കു­ന്പോ­ എന്റെ­ വകയാ­യി­ മൂ­ന്ന്­ നാ­ല്­ പൊ­തി­ അധി­കം വാ­ങ്ങി­ക്കോ­ളൂ­ ബാ­ക്കി­ കാ­ശി­ന്­.

വല്യ സന്തോ­ഷം സാ­റേ­ അതു­ങ്ങൾ­ക്ക്­ ഒരു­ നേ­രത്തെ­ അന്നം കൊ­ടു­ക്കാൻ തോ­ന്നി­യല്ലോ­. സാ­റി­നെ­ ദൈ­വം അനു­ഗ്രഹി­ക്കും. എന്നാ­പ്പി­ന്നെ­ ഞാൻ പോ­ട്ടെ­ സാ­റേ­.

ശരി­, പക്ഷെ­ ആ ഫോ­ട്ടോ­യിൽ മു­ഖം മറച്ചി­രി­ക്കു­ന്നതി­ന്റെ­ രഹസ്യം എന്താ­ണെ­ന്ന് ചേ­ട്ടൻ പറഞ്ഞി­ല്ലലോ­.

ചേ­ട്ടൻ വണ്ടി­ ഓഫ്‌ ആക്കി­ പു­റത്തി­റങ്ങി­.

സാ­റെ­ന്നോട് ക്ഷമി­ക്കണം. ആ പാ­വങ്ങൾ­ക്ക് എന്നും ഒരു­ നേ­രത്തെ­ അന്നം എങ്കി­ലും കൊ­ടു­ക്കണം എന്ന്­ വല്യ ആശയാ­ ഇപ്പൊ­. പക്ഷെ­ സാ­റി­നറി­യാ­മല്ലോ­ ഇത്­ ഓടി­ച്ചു­ കി­ട്ടു­ന്ന വരു­മാ­നം കൊ­ണ്ടു­ ഒന്നും ചെ­യ്യാൻ കഴി­യി­ല്ലെ­ന്ന്­. വണ്ടി­യു­ടെ­ വാ­ടകയും വീ­ട്ടു­ചി­ലവും കഴി­ഞ്ഞ്­ തു­ച്ഛമാ­യ പണമേ­ മി­ച്ചമു­ണ്ടാ­കൂ­. വണ്ടി­യിൽ കയറു­ന്ന എല്ലാ­വരോ­ടും ഞാൻ ഇത് പറയും. കേ­ട്ടു­ കഴി­യു­ന്പോ­ ചി­ലരൊ­ക്കെ­ ഇതു­പോ­ലെ­ സഹാ­യി­ക്കും. ഇപ്പൊ­ സാ­റെ­ന്നോട് അവശ്യപ്പെ­ട്ടി­ല്ലേ­ കഥ പറയാൻ അതു­പോ­ലെ­ എല്ലാ­വരോ­ടും  ഈ കഥ പറയാൻ വേ­ണ്ടി­ മാ­ത്രം എന്റെ­ ചെ­റി­യ മനസിൽ തോ­ന്നി­യ ഒരാ­ശയം ആണ് സാ­റേ­ ആ രഹസ്യം.

സാറ് വണ്ടി­യിൽ കേ­റി­യപ്പോ­ ആദ്യം വാ­യി­ച്ചതെ­ന്താ­ ഈ ലി­ങ്ക് തു­റക്കരുത് എന്നല്ലേ­. മലയാ­ളി­ അല്ലേ­, എന്തു­ ചെ­യ്യരുത് എന്നു­ എഴു­തി­ വച്ചാ­ലും അതി­നു­ വി­പരീ­തമേ­ ചെ­യ്യൂ­. തു­പ്പരു­തെ­ന്ന് എഴു­തി­ െവച്ചാൽ അവി­ടയേ­ തു­പ്പൂ, നോ­ പാ­ർ­ക്കിംഗ് എന്ന് കണ്ടാൽ കൃ­ത്യം അവി­ടെ­ തന്നെ­ പാ­ർ­ക്ക് ചെ­യ്യും. അതു­കൊ­ണ്ട് തീ­ർ­ച്ചയാ­യും മി­ക്കവരും അതു­ തു­റന്നു­ നോ­ക്കും...

പി­ന്നെ­ ആ ഫോ­ട്ടോ­കളിൽ മു­ഖം മറച്ചി­രി­ന്നത് കൊ­ണ്ടല്ലേ­ അതി­നെ­പ്പറ്റി­ മാ­ത്രം സാറ് എന്നോട് ചോ­ദി­ച്ചത്. അല്ലെ­ങ്കിൽ എല്ലാ­ ഫോ­ട്ടോ­യും നോ­ക്കും പോ­ലെ­ അതും സാറ് വെ­റു­തേ­ നോ­ക്കി­ പോ­യേ­നെ­. അവി­ടെ­യും മലയാ­ളി­കളു­ടെ­ മാ­ത്രം ഒരു­ കൗ­തു­കം തന്നെ­യാണ് കാ­രണം. സ്വന്തം വീ­ട്ടി­ലെ­ കാ­ര്യങ്ങൾ ഒന്നും അറി­യാൻ ശ്രമി­ക്കി­ല്ലെ­ങ്കി­ലും മറ്റു­ള്ളവന്റെ­ ജീ­വി­തത്തിൽ എന്തു­ സംഭവി­ക്കു­ന്നു­ എന്നറി­യാ­നു­ള്ള മലയാ­ളി­കളു­ടെ­ കൗ­തു­കം.

അതി­ന്റെ­ കാ­ര്യം സീ­ക്ര­ട്ട് ആണ് എന്നു­കൂ­ടി­ ഞാൻ പറഞ്ഞപ്പോ­ എന്റെ­ കഥ കേ­ൾ­ക്കാൻ സാറ് തയ്യാ­റാ­യതും അതേ­ കൗ­തു­കം കൊ­ണ്ടു­ തന്നെ­യാ­ണ്.

എല്ലാം കേ­ട്ടു­ കഴി­ഞ്ഞപ്പോ­ അവരെ­ സഹാ­യി­ക്കണം എന്നു­ തോ­ന്നി­യത് കൊ­ണ്ടല്ലേ­ ഇപ്പൊ­ ഈ പൈ­സ സാ­റെ­നി­ക്ക്­ തന്നത്. അല്ലാ­തെ­ സാറ് ഓട്ടോ­യിൽ കേ­റി­യപ്പോ­ തന്നെ­ ഇവി­ടെ­ ഒരു­ ചേ­രി­യു­ണ്ടെ­ന്നും അവി­ടത്തെ­ പി­ള്ളാര് പട്ടി­ണി­ ആണെ­ന്നും അവർ­ക്ക് ആഹാ­രത്തി­ന്­ കു­റച്ചു­ കാ­ശു­ വേ­ണമെ­ന്നും പറഞ്ഞാൽ സാറ് തരു­മാ­യി­രു­ന്നോ­?

മറ്റു­ള്ളവരെ­ കു­റി­ച്ചു­ നല്ലതു­ പോ­ലെ­ മനസി­ലാ­ക്കി­യാൽ മാ­ത്രമേ­ നമു­ക്ക് അവരെ­ സ്നേ­ഹി­ക്കാ­നും സഹാ­യി­ക്കാ­നും ഒക്കെ­യു­ള്ള മനസു­ണ്ടാ­വൂ­.

സാ­റെ­നി­ക്ക്­ മാ­പ്പു­ തരണം.

സത്യത്തിൽ ഇതാണ് സാ­റേ­ ആ സീ­ക്രട്ട്.

ഒരു­ അന്പരപ്പോ­ടെ­ അയാ­ളോട് യാ­ത്ര പറഞ്ഞു­ റെ­യി­ൽ­വേ­ േസ്റ്റ­ഷനി­ലേ­ക്ക്­ നടക്കു­ന്പോ­ഴും ഒരു­ ചോ­ദ്യമേ­ എന്റെ­ മനസിൽ ഉണ്ടാ­യി­രു­ന്നു­ള്ളൂ­.

സത്യത്തിൽ അയാ­ളെ­പ്പോ­ലെ­ ഒരു­ വലി­യ മനു­ഷ്യനെ­ ഞാ­നല്ലേ­ സാ­റേ­ന്ന് വി­ളി­ക്കേ­ണ്ടത്...

You might also like

Most Viewed