യാ­ത്രക്കാ­യി


ഗോ­പൻ എം കി­ളി­മാ­നൂർ

 

സമയമാ­യി­ എനി­ക്കു­സമയമാ­യി­ 

തി­രി­ച്ചു­ നടക്കു­വാൻ 

ആരോ­ കൈ­ പി­ടി­ച്ചെ­ന്നെ­ തി­രി­ച്ചു­ വലി­ക്കു­ന്നു­ 

ഉറക്കക്കു­റവെ­ന്നി­ലേ­യ്ക്കും വന്നി­രി­ക്കു­ന്നു­

ചെ­റി­യൊ­രാ­പേ­ടി­ മനസി­ലേ­യ്ക്ക് ഇരച്ചു­കയറു­ന്നു­

ഇനി­യെ­ത്ര നാൾ, അറി­യി­ല്ല 

ആ യാ­ത്രയ്ക്കാ­യി­ ഞാൻ ഒരു­ങ്ങി­ കഴി­ഞ്ഞു­

നി­ന്റെ­ ചു­ടു­ചുംബനങ്ങൾ

എൻ നാ­ശത്തിൻ പി­ൻ­വാ­തി­ലു­കളാ­യി­രി­ന്നോ­

എൻ കൈ­വി­രലു­കളാൽ  പ്രവാ­സമാംനിൻ 

പൊ­ക്കി­ൾ­കൊ­ടി­ക്കേ­റ്റ സ്പർ­ശത്താൽ നിൻ 

ചു­ണ്ടു­കളെ­ന്നി­ലേ­യ്ക്കടു­ത്തതും നിൻ 

ആലി­ലയാം അരക്കെ­ട്ടെൻ കൈ­കളി­ലമർ­ന്ന് 

വാ­ക്കു­കൾ മൗ­നമാ­യി­ ചി­ന്തകൾ മരവി­ച്ചു­, 

ഓർ­മ്മയി­ല്ലെ­നി­ക്കൊ­ന്നും

ഇരി­ട്ടിൻ മറവിൽ ചന്ദ്രനും നി­ലയു­റപ്പി­ച്ചൊ­രാ­ 

മണ്ണിൽ നാം മാ­ത്രമാ­യി­.

ഇനി­യൊ­രു­ തി­രി­ച്ചു­ പോ­ക്കി­ല്ലെ­ന്നതും 

മധു­രസ്വപ്നമാ­യി­  മനസിൽ നി­റയട്ടെ­.

You might also like

Most Viewed