ഒരു­ വേ­ശ്യയു­ടെ­ താ­രാ­ട്ട്


ചെറുകഥ - അമൽ പ്രകാശ്

സോ­നാ­ഗാ­ച്ചി­.. കൊ­ൽ­ക്കത്തയി­ലെ­ ചു­വന്ന തെ­രു­വിൽ മഴ തകർ­ത്തു­ പെ­യ്യു­കയാ­ണ്. കോ­രി­ച്ചൊ­രി­യു­ന്ന മഴയത്ത് അരി­കിൽ കണ്ട ചാ­യക്കടയു­ടെ­ സൈ­ഡി­ലേ­യ്ക്ക് അവൾ കയറി­ നി­ന്നു­. കോ­ഴി­ക്കോ­ട്ടു­കാ­രൻ മൂ­സാ­ക്കയു­ടെ­ ചാ­യക്കടയാ­ണത്. അയാൾ ശോ­ഭനയെ­ കണ്ടതും ഒരു­ ചാ­യ എടു­ത്തു­ കൊ­ടു­ത്തു­. അവർ പരി­ചയക്കാ­രാ­ണ്. അവൾ മെ­ല്ലെ­ ചാ­യ വാ­ങ്ങി­ കു­ടി­ച്ചു­. ആ ചാ­യക്കടയു­ടെ­ ഭി­ത്തി­യിൽ ചാ­രി­ നി­ന്നെ­ങ്കി­ലും, അവളു­ടെ­ കാ­ലു­കളിൽ മഴത്തു­ള്ളി­കൾ വീ­ഴു­ന്നു­ണ്ട്. അവൾ­ക്കതി­ന്റെ­ അസ്വാ­സ്ഥ്യം മു­ഖത്തു­ണ്ട്. മൂ­സാ­ക്ക അവളെ­ നോ­ക്കി­ ചി­രി­ച്ചു­ കൊ­ണ്ട്, റേ­ഡി­യോ­ പതി­യെ­ ഓൺ ചെ­യ്തു­. റേ­ഡി­യോ­ വാ­ർ­ത്തയു­ടെ­ തു­ടക്കമാ­യി­രു­ന്നു­. “പ്രമു­ഖ മലയാ­ളം നോ­വലി­സ്റ്റ് പത്മകു­മാർ കൊ­ല്ലപ്പെ­ട്ടു­. കൊ­ൽ­ക്കത്തയി­ലെ­ സ്വകാ­ര്യ ഹോ­ട്ടലിൽ നി­ന്നാണ് അദ്ദേ­ഹത്തെ­ കൊ­ല്ലപ്പെ­ട്ട നി­ലയിൽ കണ്ടെ­ത്തി­യത്. കഴു­ത്തിൽ കത്തി­ കു­ത്തി­യി­റക്കി­യ നി­ലയി­ലാണ് ശരീ­രം. കൊ­ൽ­ക്കത്ത പോ­ലീസ് അന്വേ­ഷണം ആരംഭി­ച്ചു­”.

വാ­ർ­ത്ത തു­ടരു­ന്നതി­നി­ടയിൽ ചാ­യയു­ടെ­ പൈ­സ കൊ­ടു­ത്ത് കൊ­ണ്ട് ശോ­ഭന അവി­ടെ­ നി­ന്നും ഇറങ്ങി­ നടന്നു­. മഴ ഇപ്പോൾ ചെ­റു­താ­യി­ ചാ­റു­ന്നതേ­യു­ള്ളൂ­. ചാ­റ്റൽ മഴക്കി­ടയിൽ അവൾ വേ­ഗത്തിൽ നടന്നു­ നീ­ങ്ങു­കയാ­യി­രു­ന്നു­.

രണ്ട് മണി­ക്കൂ­റു­കൾ­ക്ക് മു­ന്പ് കൊ­ൽ­ക്കത്തയി­ലെ­ ഒരു­ സ്വകാ­ര്യ ഹോ­ട്ടൽ റൂം നന്പർ 99. എസി­ റൂ­മി­ന്റെ­ കു­ളി­ർ­മ നി­റഞ്ഞ റൂ­മി­നു­ള്ളി­ലും ശോ­ഭനയു­ടെ­യും പത്മകു­മാ­റി­ന്റെ­യും ശരീ­രങ്ങൾ വി­യർ­ത്തു­ കി­ടക്കു­കയാ­യി­രു­ന്നു­. രണ്ടു­പേ­രു­ടെ­യും നേ­രി­യ കി­തപ്പ് അവി­ടെ­ നി­റഞ്ഞു­ നി­ൽ­ക്കു­ന്നു­ണ്ട്. അവൻ അവളു­ടെ­ മടി­യിൽ തലവെ­ച്ച് കി­ടക്കു­കയാ­യി­രു­ന്നു­. അവൾ സൈഡ് ടേ­ബി­ളി­ലെ­ ആപ്പിൾ അവി­ടെ­യു­ള്ള കത്തി­ കൊ­ണ്ട് മു­റി­ക്കാൻ തു­ടങ്ങി­. ഒരു­ കു­ഞ്ഞ് കഷ്ണം അവൾ അവന്റെ­ വാ­യിൽ വെ­ച്ച് കൊ­ടു­ത്തു­. കൊ­ച്ചു­കു­ട്ടി­യെ­പ്പോ­ലെ­ അവൻ അത് നു­ണഞ്ഞ് കഴി­ക്കാൻ തു­ടങ്ങി­.

“ശോ­ഭേ­, നി­നക്കെ­ത്ര വയസാ­യി­?”

അവൾ ഉറക്കെ­ ചി­രി­ക്കാൻ തു­ടങ്ങി­. അവൻ അവളെ­ തല ചെ­രി­ച്ചു­ നോ­ക്കി­. “എന്തി­നാ­?” അവൾ അവനെ­ നാ­ണത്തോ­ടെ­ നോ­ക്കി­. “എനി­ക്ക് നി­ന്നെ­ കെ­ട്ടാ­നാ­യി­രു­ന്നു­. എനി­ക്ക് ചാ­രി­ നി­ൽ­ക്കാൻ ഒരു­ താ­ങ്ങ് വേ­ണം. നീ­ എന്നെ­ക്കാൾ പ്രാ­യം കൊ­ണ്ട് വലു­താ­ണെ­ന്ന് എനി­ക്കറി­യാം. പക്ഷേ­ എന്റെ­ മനസും ശരീ­രവും നി­ന്നെ­ക്കാൾ നന്നാ­യി­ ആർ­ക്കും അറി­യി­ല്ല.”

അവൾ പി­ന്നെ­യും ചി­രി­ക്കു­കയാ­യി­രു­ന്നു­. അവൻ പതി­യെ­ എഴു­ന്നേ­റ്റു­. അവളു­ടെ­ മു­ഖം അവന്റെ­ മു­ഖത്തേ­ക്കടു­പ്പി­ച്ചു­.

“ഞാൻ സീ­രി­യസാ­യി­ പറഞ്ഞതാ­ണ്. എനി­ക്ക് നി­ന്റെ­ കൂ­ടെ­ തന്നെ­ ജീ­വി­ക്കണം. നി­ന്റെ­ പ്രാ­യം, തൊ­ഴിൽ, പശ്ചാ­ത്തലം ഒന്നും എനി­ക്കറി­യേ­ണ്ട.”

“നമ്മൾ തമ്മി­ലു­ള്ള ബന്ധം കല്യാ­ണം വരെ­ എത്താ­നാ­യി­ട്ട് നി­നക്കെ­ന്നെ­ എത്രത്തോ­ളം അറി­യാം?” 

“നി­ന്റെ­ ശരീ­രത്തെ­ എനി­ക്ക് നീ­ വഴങ്ങി­ തന്നത് പണത്തിന് വേ­ണ്ടി­യാ­യി­രു­ന്നി­ല്ല. എന്റെ­ കൂ­ടെ­ നി­നക്ക് കി­ടക്കാൻ സമ്മതമാ­യി­രു­ന്നു­. എനി­ക്ക് വേ­ണ്ടത് ഇനി­ നി­ന്റെ­ കഴി­ഞ്ഞകാ­ല കഥയല്ല. ഇനി­യു­ള്ള നാ­ളു­കൾ നീ­ എന്റെ­ കൂ­ടെ­ വേ­ണം. 30 വയസി­ലും ഞാൻ ഒരു­ കൂ­ട്ടും തേ­ടാ­തി­രു­ന്നത് നി­നക്ക് വേ­ണ്ടി­യാ­യി­രി­ക്കാം.”

“45 വയസാ­യി­ എനി­ക്ക്. ആരും ഇതു­വരെ­ എന്റെ­ മനസ് കണ്ടി­ട്ടി­ല്ല. പെ­യ്തി­റങ്ങു­ന്ന ഓരോ­ മഴയും എന്റെ­ മനസി­ലല്ല. മു­ടി­ കെ­ട്ടി­ലെ­ ചതഞ്ഞരയു­ന്ന മു­ല്ലപ്പൂ­ക്കളി­ലാണ് വരു­ന്നവന്റെ­ കണ്ണി­ലെ­ കാ­മം മു­ഴു­വൻ. കാ­മം തീ­ർ­ക്കാ­നു­ള്ള ഉപകരണം മാ­ത്രമാ­യി­രു­ന്ന എന്നെ­ നീ­ അറി­യണം.”

പത്മൻ നി­ശബ്ദനാ­യി­ എല്ലാം കേ­ൾ­ക്കു­കയാ­യി­രു­ന്നു­.

“പതി­നാ­ലാ­മത്തെ­ വയസിൽ സ്വന്തം അമ്മാ­വന്റെ­ പീ­ഡനത്തിൽ അമ്മയാ­യവൾ ആണ് ഞാൻ. ആരു­മറി­യാ­തെ­ എന്നെ­ കോ­ഴി­ക്കോട് ജി­ല്ലയി­ലെ­ വനമേ­ഖലയിൽ അയാൾ താ­മസി­പ്പി­ച്ചു­. പ്രസവി­ച്ചു­ പാ­ലൂ­ട്ടി­യ കു­ഞ്ഞി­നെ­ ഞാൻ എന്റെ­ ജീ­വനെ­ക്കാ­ളേ­റെ­ സ്നേ­ഹി­ച്ചി­രു­ന്നു­. അവൻ എനി­ക്ക് തണലാ­കും എന്ന് വി­ശ്വസി­ച്ചു­. രണ്ട് വയസ് തി­ക‍ഞ്ഞ അന്ന് അയാൾ അവനെ­ കൊ­ണ്ട് പു­റത്തി­റങ്ങി­. അയാൾ ഓടു­കയാ­യി­രു­ന്നു­. പി­ന്നാ­ലെ­ എനി­ക്ക് ഓടി­യെ­ത്താൻ കഴി­ഞ്ഞി­ല്ല. തേ­ക്ക് മരത്തി­ന്റെ­ ചു­വട്ടിൽ തളർ­ന്നി­രു­ന്ന എന്റെ­ അടു­ത്തേയ്­ക്ക് കി­തപ്പോ­ടെ­ അയാൾ തി­രി­കെ­ വന്നി­രു­ന്നു­. കു­ഞ്ഞി­നെ­ ഏതോ­ ഒരു­ തീ­വണ്ടി­യിൽ ഉപേ­ക്ഷി­ച്ചെ­ന്നും പറഞ്ഞു­. ഞാൻ അടു­ത്ത് കി­ടന്ന മരത്തടി­യെ­ടു­ത്ത് അയാ­ളു­ടെ­ തലയിൽ ആഞ്ഞടി­ച്ചു­. എന്റെ­ കു­ഞ്ഞി­ന്റെ­ അടു­ത്തേ­യ്ക്ക് എത്താ­നാ­യി­, ഞാൻ േ­സ്റ്റഷനി­ലേ­യ്ക്ക് ഓടി­യെ­ത്തി­. അവസാ­നം പോ­യ ട്രെ­യി­നിൽ ഓടി­ കയറി­യെ­ങ്കി­ലും ആ യാ­ത്ര അവസാ­നി­ച്ചത് ഇവി­ടെ­ ആയി­രു­ന്നു­. അവനെ­ എനി­ക്ക് നഷ്ടപ്പെ­ട്ടു­. പി­ന്നെ­ ഇത്രയും വർ­ഷം, ആത്മാ­വി­ല്ലാ­തെ­ ജീ­വി­ച്ച എനി­ക്ക് എന്ത് ശരീ­രം? പക്ഷേ­ നീ­ എന്നി­ലെ­ സ്ത്രീ­യെ­ ഉണർ­ത്തു­കയാ­യി­രു­ന്നു­. എന്തെ­ന്നി­ല്ലാ­തെ­ ഒരു­ അടു­പ്പം എനി­ക്ക് നി­ന്നോ­ടു­ണ്ട്. എന്നെ­ സ്വീ­കരി­ക്കാൻ നീ­ തയ്യാ­റാ­ണെ­ങ്കിൽ നി­ന്റെ­ കൂ­ടെ­ ഞാൻ വരും.”

“എനി­ക്ക് ഒരു­ അമ്മയാ­യി­, ഭാ­ര്യയാ­യി­, സു­ഹൃ­ത്താ­യി­, നീ­ എന്നും വേ­ണം.. നീ­...”

അവന്റെ­ വാ­ക്കു­കൾ മു­ഴു­മി­ക്കാ­തെ­, അവൾ അവനെ­ കെ­ട്ടി­പ്പി­ടി­ക്കു­കയാ­യി­രു­ന്നു­. അവളു­ടെ­ മടി­യിൽ തല ചാ­യ്ച്ച് അവൻ കി­ടന്നു­.

“എനി­ക്ക് ഒരു­ പാ­ട്ട് പാ­ടി­ തരാ­മോ­..? നീ­ വലി­യ നോ­വലി­സ്റ്റ് ആണേ­ലും നി­നക്ക് കവി­ത ഇഷ്ടമാ­ണല്ലോ­?”

അവൻ ഒരു­ പാ­ട്ട് പാ­ടി­ത്തു­ടങ്ങി­.. അതൊ­രു­ താ­രാ­ട്ട് പാ­ട്ടാ­യി­രു­ന്നു­. അവളു­ടെ­ ശരീ­രം വി­റയ്ക്കാൻ തു­ടങ്ങി­. ഹൃ­ദയത്തി­ന്റെ­ താ­ളം അവൾ­ക്ക് നി­യന്ത്രി­ക്കാൻ പറ്റാ­തെ­ വന്നു­.

“ഇത് എന്റെ­ അമ്മ എനി­ക്ക് പാ­ടി­ത്തരാ­റു­ണ്ടാ­യി­രു­ന്ന പാ­ട്ട് ആണ്. വരി­കൾ മറന്നു­ പോ­യി­രി­ക്കു­ന്നു­. പക്ഷെ­ അമ്മയു­ടെ­ ഈണം ഞാ­നി­ന്നും മറന്നി­ട്ടി­ല്ല. അതാണ് ഇന്ന് എന്നെ­ ഒരു­ നോ­വലി­സ്റ്റ് ആക്കി­യത്. അമ്മയെ­ നഷ്ടപ്പെ­ട്ട മകന്റെ­ വി­ലാ­പമാണ് എന്റെ­ ആദ്യ ചെ­റു­കഥ. അമ്മക്കരച്ചിൽ. അതെ­ന്റെ­ തന്നെ­ കഥ ആയി­രു­ന്നു­. അമ്മയെ­ന്നെ­ പപ്പൂ­ എന്നാണ് വി­ളി­ച്ചി­രു­ന്നത്. അത് പത്മകു­മാർ എന്നാ­ക്കി­യത് ഏതോ­ ഒരു­ സു­ഹൃ­ത്താ­ണ്. അത്.. അത് എനി­ക്ക് ഓർ­മ്മയി­ല്ല... ആരോ­..”

അവന്റെ­ കണ്ണു­കളിൽ ഉറക്കം വന്നു­ തു­ടങ്ങി­യി­രി­ക്കു­ന്നു­. അവന്റെ­ മു­ഖത്തേയ്­ക്ക് അവൾ നോ­ക്കി­. ശോ­ഭനയു­ടെ­ ചി­ന്തകളിൽ അവളു­ടെ­ മകൻ ഓടി­യെ­ത്തി­.

“ഞാൻ എന്റെ­ മകനെ­ ഉറക്കാൻ പാ­ടി­യി­രു­ന്ന താ­രാ­ട്ട് പാ­ട്ട്. എന്റെ­ പപ്പു­മോൻ. അവനാ­ണല്ലോ­ എന്നെ­ കല്യാ­ണം കഴി­ക്കാൻ വാ­ക്ക് വാ­ങ്ങി­ച്ച് എന്റെ­ മടി­യിൽ കാ­മു­കനെ­ പോ­ലെ­ കി­ടക്കു­ന്നത്. അവനാ­യി­ മു­ലയൂ­ട്ടി­യ മാ­റി­ടങ്ങൾ അവൻ കാ­മാ­വേ­ശത്തോ­ടെ­ പു­ണർ­ന്നു­വല്ലോ­? അല്ലയോ­ ദൈ­വമേ­, എന്തിന് എന്നോ­ടിത് ചെ­യ്തു­?”

അവൾ തന്റെ­ മകനെ­ വാ­രി­പ്പു­ണർ­ന്നു­. ഉറക്കത്തി­ന്റെ­ ആലസ്യത്തിൽ അവൻ ഇതൊ­ന്നും അറി­ഞ്ഞതേ­യി­ല്ല. അവൾ മേ­ശയിൽ നി­ന്നും അപ്പിൾ മു­റി­ക്കാ­നെ­ടു­ത്ത കത്തി­യെ­ടു­ത്ത് അവന്റെ­ കഴു­ത്തിൽ ആഞ്ഞു­ കു­ത്തി­. പി­ടഞ്ഞു­ കൊ­ണ്ട് അവൻ അവി­ടെ­ മരി­ച്ചു­ വീ­ണു­. അവൾ അവി­ടെ­ നി­ന്നും ഇറങ്ങി­ നടന്നു­. സി­സി­ടി­വി­ ക്യാ­മറകൾ അവളെ­ പി­ന്തു­ടർ­ന്നു­ണ്ടാ­യി­രു­ന്നു­. അന്നേ­രമാണ് മഴ തോ­രാ­തെ­ പെ­യ്തതും അവൾ മൂ­സാ­ക്കയു­ടെ­ ചാ­യക്കടയിൽ കയറി­ നി­ന്നതും.

ഇപ്പോൾ അവൾ കടൽ­ത്തീ­രത്തി­നടു­ത്ത് ഇരി­ക്കു­കയാ­ണ്. വേ­ശ്യയാ­യ അമ്മയു­ടെ­ താ­രാ­ട്ട് കേ­ൾ­ക്കാൻ ഇനി­ ഒരു­ കു­ഞ്ഞും, അമ്മയു­ടെ­ ശരീ­രം കാ­മി­ക്കാൻ ഒരു­ മകനും ഉണ്ടാ­കരു­തേ­ എന്ന് മനസിൽ ഉരു­വി­ട്ട് കൊ­ണ്ട് ശോ­ഭന കടലി­ലേയ്­ക്കി­റങ്ങി­. തി­രമാ­ലകൾ അവൾ­ക്ക് വഴി­യൊ­രു­ക്കി­. കടൽ അവളെ­ ആശ്ലേ­ഷി­ക്കു­കയാ­യി­രു­ന്നു­. ആഴങ്ങളി­ലേ­യ്ക്ക്, അതി­ന്റെ­ ആത്മാ­വി­ലേ­യ്ക്ക്..

ആ അമ്മയു­ടെ­ (വേ­ശ്യയു­ടെ­) താ­രാ­ട്ട് അവി­ടെ­ അലയടി­ച്ചു­ കൊ­ണ്ടി­രു­ന്നു­.

You might also like

Most Viewed