ഓണം മലയാ­ള കവി­തയി­ൽ


ചെറുലേഖനം - ബാ­ലചന്ദ്രൻ കൊ­ന്നക്കാ­ട്

ഓരോ­ ജനസമൂ­ഹത്തെ­യും അവരു­ടെ­ സാംസ്‌കാ­രി­ക പാ­രന്പര്യ പ്രേ­രണകൾ ഏത്­ രീ­തി­യിൽ വി­കാ­സത്തി­ലേ­യ്ക്കും പു­രോ­ഗതി­യി­ലേയ്­ക്കും നയി­ക്കു­ന്നു­വോ­ അതേ­ രീ­തി­യി­ൽ­ തന്നെ­യാണ് അവരു­ടെ­ കലാ­സൃ­ഷ്ടി­കളു­ടെ­ പി­ന്നിൽ അവി­ടു­ത്തെ­ ആദി­രൂ­പങ്ങളും അനാ­ദി­സ്മൃ­തി­കളും പ്രവർ­ത്തി­ക്കു­ന്നത്. മനു­ഷ്യരു­ടെ­ രക്തത്തിൽ നി­ന്നും ഈ പ്രാ­ക്തന സ്മൃ­തി­കൾ­ക്ക് മോ­ചനമി­ല്ല. അവ പു­തി­യ ഭാ­വരൂ­പങ്ങളാ­ർ­ജി­ച്ച്­ പു­നർ­ജ്ജനി­ക്കു­കയും ചെ­യ്യും. ഭസ്മാ­സു­രൻ, പ്രോ­മി­ത്യുസ്, ഈഡി­പ്പസ് തു­ടങ്ങി­യ കഥാ­പാ­ത്രങ്ങൾ ഇന്നും പു­തി­യ എഴു­ത്തു­കാ­രു­ടെ­ ഭാ­വനയെ­ പ്രലോ­ഭി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു­.

നമ്മു­ടെ­ നാ­ടി­നു­മു­ണ്ട് ഉറവ വറ്റാ­ത്ത പു­രാ­വൃ­ത്തസഞ്ചയം. പ്രാ­ചീ­നരും ആധു­നി­കരു­മാ­യ എല്ലാ­ എഴു­ത്തു­കാ­രും അവസരോ­ചി­തമാ­യി­ ആ ഉർ­വ്വരഭൂ­മി­കയിൽ നി­ന്നും തങ്ങളു­ടെ­ കൊ­ക്കിൽ കൊ­ള്ളാ­വു­ന്നതെ­ല്ലാം കൊ­ത്തി­യെ­ടു­ത്തി­ട്ടു­ണ്ട്. ജന്മജന്മാ­ന്തരങ്ങളാ­യി­ കേ­രളീ­യ ജനതയു­ടെ­ മനസ്സിൽ ഘനീ­ഭവി­ച്ച്­ കി­ടക്കു­ന്ന ഒരു­ ഉജ്ജ്വല സ്മൃ­തി­ ഖണ്ധമാണ് മഹാ­ബലി­ പു­രാ­ണം. ഒരു­പക്ഷെ­ കേ­രളീ­യരു­ടെ­ ഏറ്റവും മഹത്താ­യ മി­ത്തും അതു­തന്നെ­ ആയി­രി­ക്കാം. വൈ­യക്തി­കമാ­യ രു­ചി­ഭേ­ദങ്ങളു­ള്ള നി­രവധി­ ഓണക്കവി­തകളെ­ഴു­താൻ നമ്മു­ടെ­ കവി­കളെ­ പ്രേ­രി­പ്പി­ച്ചത് തീ­വ്രമാ­യ ഈ ഗൃ­ഹാ­തു­രത്വത്തി­ന്റെ മധു­രോ­ദാ­ര സ്മരണകളാ­ണ്.

മലയാ­ളകവി­തയിൽ ഓണത്തെ­ സൂ­ചി­പ്പി­ക്കു­ന്ന ആദ്യകൃ­തി­ പതി­നാ­ലാം നൂ­റ്റാ­ണ്ടി­ലെ­ ഉണ്ണു­നീ­ലി­ സന്ദേ­ശമാണ്. “ഓണം പോ­ലെ­ വി­രവി­ലെ­ഴു­ന്നള്ളി­ന്റെ­ നി­ൻ­മേ­ൽ­ത്തതാ­നീം” എന്നതാണ് ആ പരാ­മർ­ശം. പതി­നാ­റാം ശതകത്തി­ലെ­ ചന്ദ്രോ­ത്സവത്തി­ലും കു­ഞ്ചൻ നന്പ്യാ­രു­ടെ­ കവി­തകളിൽ പലയി­ടത്തും ഓണത്തെ­ സ്മരി­ക്കു­ന്നു­ണ്ട്.

‘മാ­വേ­ലി­ നാ­ട് വാ­ണീ­ടും കാ­ലം

മനു­ഷ്യരെ­ല്ലാ­രു­മൊ­ന്നു­ പോ­ലെ­ 

കള്ളവു­മി­ല്ല ചതി­യു­മി­ല്ല

എള്ളോ­ളമി­ല്ല പൊ­ളി­വചനം’

എന്ന പ്രസി­ദ്ധമാ­യ ഓണപ്പാ­ട്ട് ‘മഹാ­ബലി­ ചരി­തം’ എന്ന പഴയ നാ­ടൻ ­പാ­ട്ടി­ലു­ള്ളതാ­ണ്. ആധു­നി­ക കവി­ത്രയത്തി­ലെ­ ആശാ­നും ഉള്ളൂ­രും വള്ളത്തോ­ളും ഓണക്കവി­തകളെ­ഴു­തി­യി­ട്ടു­ണ്ട്.

കേ­രളമെ­ന്ന പദത്തോ­ട് ഏറ്റവും അടു­ത്തു­നി­ൽ­ക്കു­ന്ന പദമത്രെ­ ശ്രാ­വണം. ഓണനി­ലാ­വെ­ന്ന കവി­തയിൽ പാ­ലാ­ നാ­രാ­യണൻ നാ­യർ പാ­ടു­ന്നത് നോ­ക്കൂ­, 

മഞ്ഞപ്പട്ടു­മു­ടു­ത്തു­ കളി­പ്പൂ­

മലയാ­ളക്ഷി­തി­ നവമു­കു­ളങ്ങൾ

കു­ഞ്ഞി­കൈ­കളി­ലോ­ണപന്തു­ക -

ളോ­മൽ­പ്പാ­വകളു­പ്പേ­രി­കളും

നെ­ഞ്ഞിൽ പ്പു­ളകം ചേ­ർ­ത്ത് കൊ­ളു­ത്തി­

ചു­ണ്ടിൽ പൂ­ർ­വ്വി­ക ഗാ­നം ചാ­ർ­ത്തി­

പഞ്ഞം നീ­ങ്ങി­യ പടു­വൃ­ദ്ധകളും

പരമ മനോ­ഹരമോ­ണകാ­ലം!

പൊ­ന്നോ­ണമാ­കു­ന്ന വെ­ളി­ച്ചക്കടലിൽ ഊഴമെ­ത്തു­ന്പോൾ ഒരു­തു­ള്ളി­ വെ­ൺ­മയാ­യി­ അലി­ഞ്ഞു­ ചേ­രാ­മെ­ന്നാ­ശ്വസി­ക്കു­കയാണ് എൻ.എൻ കക്കാടിന്റെ ‘നന്ദി­ തി­രു­വോ­ണമേ­ നന്ദി­’ എന്ന കവി­തയിൽ.

ഓണത്തെ­ കു­റി­ച്ച്‌ ആവർ­ത്തി­ച്ചാ­വർ­ത്തി­ച്ച്­ പാ­ടി­യ രണ്ട്­ കവി­കളാണ് പി­. കു­ഞ്ഞി­രാ­മൻ നാ­യരും വൈ­ലോ­പ്പി­ള്ളി­ ശ്രീ­ധരമേ­നോ­നും. മഹാ­കവി­ പി­യ്ക്ക് ഓണം സജീ­വമാ­യ ഒരു­ സാ­ന്നി­ദ്ധ്യവും കേ­രളീ­യ ഗ്രാ­മീ­ണതയു­ടെ­ ഒരു­ പ്രതീ­കവു­മാ­ണ്.

ഓണക്കാ­ലത്തെ­ കേ­രളപ്രകൃ­തി­യു­ടെ­ ചാ­രു­തയെ­ എത്രകണ്ട് വർ­ണ്ണി­ച്ചാ­ലും അദ്ദേ­ഹത്തിന് മതി­യാ­വു­കയി­ല്ല. ഹരി­താ­ഭമാ­യ കു­ന്നി­ൻ­പു­റങ്ങളും മരതകപട്ടു­ടു­ത്ത പാ­ടശേ­ഖരങ്ങളും ഓണപ്പൂ­ക്കളും, ഓണപ്പാ­ട്ടു­കളും കവി­യെ­ ഹർ­ഷോ­ന്മാ­ദത്തി­ന്റെ­ കൊ­ടു­മു­ടി­യി­ലെ­ത്തി­ക്കു­ന്നു­.

ചി­ത്രശലഭങ്ങൾ­ക്കൊ­ക്കെ­യി­പ്പോ­

പട്ടൊ­ളി­പു­ത്തനു­ടു­പ്പ് കി­ട്ടി­

താ­ളത്തിൽ തു­ള്ളൽ പഠി­ക്കാ­നാ­യി­

താ­ളും തകരയും നാ­ടു­വി­ട്ടു­

പി­ള്ളേ­രെ­ മെ­ല്ലെ­യു­റക്കി­ മത്ത

വള്ളി­കളോ­ണക്കളി­ക്കാ­യൊ­രു­ങ്ങി­

വാ­രു­റവാ­നിൻ തി­രു­നടയി­ൽ

താ­രകചാ­ർ­ത്തിൻ തി­രക്ക് തന്നെ­

ദേ­വി­ക്ക് ചെ­ന്പട്ടു­ ചാ­ർ­ത്തി­ ദൂ­രാ­ൽ

മൂ­വന്തി­ തങ്കം തൊ­ഴു­തു­ വന്നു­, 

പീ­യു­ടെ­ കാൽപ്പനി­ക ഹൃ­ദയം മയൂ­രനൃ­ത്തം െവയ്ക്കു­കയാ­ണി­വി­ടെ­, ഓണസദ്യ, ഓണക്കാ­ഴ്ച, ഓണനി­ലാവ് തു­ടങ്ങി­യ കവി­തകളി­ലും കൊ­ഴി­ഞ്ഞു­പോ­യ ആ സു­വർ­ണ്ണയു­ഗത്തി­ന്റെ­ ഹരം പി­ടി­പ്പി­ക്കു­ന്ന സ്മൃ­തി­കളയവി­റക്കാ­നാണ്‌ ശ്രമി­ക്കു­ന്നത്. വൈ­ലോ­പ്പി­ള്ളി­യാ­കട്ടെ­ ഓണം വഴു­തി­പ്പോ­യ ഒരു­ സ്വർ­ണ്ണമത്സ്യം മാ­ത്രമല്ല സജീ­വമാ­യ ഒരു­ സങ്കൽ­പ്പ മാ­ധു­ര്യം കൂ­ടി­യാണ്. 

അത്രയു­മല്ല പു­രാ­തന കാ­ഞ്ചന

കാ­ലം പു­ൽ­കി­യ കണ്ണാൽ ഭാ­വി­യു­

രു­ത്തി­രി­യു­ന്ന വി­ദൂ­രതയി­ങ്കൽ 

മൊ­രരു­ത്തി­രി­യു­ന്ന വി­ദൂ­രതയി­ങ്കൽ 

ഒരു­ തി­രു­വോ­ണം കാൺമൂ­ ഞങ്ങൾ

ഓണപ്പാ­ട്ടു­കാർ എന്ന കവി­തയിൽ വൈ­ലോ­പ്പി­ള്ളി­ ഇങ്ങനെ­ പ്രത്യാ­ശി­ക്കു­ന്നു­. മലയാ­ളി­കളു­ടെ­ ഓണാ­ഘോ­ഷത്തെ­ നഷ്ട സ്വർ­ഗ്ഗ പു­നഃസാ­ക്ഷാ­ത്കാ­രവു­മാ­യി­ ബന്ധപ്പെ­ടു­ത്തി­ എഴു­തി­യതാ­ണീ­ കവി­ത. കലയു­ടെ­ പാ­ന്ഥൻ­മാ­ർ­ക്ക് പാ­രിൽ നി­ത്യനൂ­തനമാ­യ മധു­രവി­കാ­രമാ­യും മഞ്ഞാ­ലീ­റനു­ടു­ത്ത പാ­വന ഭാ­വമാ­യും മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്ന ഓണത്തി­ന്റെ­ അർ­ത്ഥാ­ന്തരങ്ങളു­ടെ­ അനന്തസാ­ധ്യതകളെ­ സാ­ക്ഷാ­ത്ക്കരി­ക്കു­ന്ന കവി­തകളാണ് വൈ­ലോ­പ്പി­ള്ളി­യു­ടെ­ ഓണമു­റ്റത്ത്, ഓണക്കി­നാവ്, ഓണക്കളി­ക്കാർ തു­ടങ്ങി­യ കവി­തകൾ.

മഹാ­ബലി­ പു­രാ­ണത്തിന് പു­തി­യൊ­രു­ മൂ­ല്യദർ­ശനം നൽ­കി­ പു­നരാ­ഖ്യാ­നം ചെ­യ്യു­കയാണ് ബലി­ദർ­ശനം എന്ന ഖണ്ധകാ­വ്യത്തി­ലൂ­ടെ­ അക്കി­ത്തം ചെ­യ്തത്. തൊ­ഴി­ലെ­ടു­ത്ത് കഷ്ടി­ച്ച് ഉപജീ­വനം നടത്തു­ന്ന ഒരു­വന്റെ­ മു­ൻ­പിൽ വന്ന് നി­ന്നു­കൊ­ണ്ട് ‘സു­ഖമല്ലേ­’ എന്ന് മഹാ­ബലി­ ചോ­ദി­ച്ചു­. ഈ ചോ­ദ്യം കേ­ട്ടമാ­ത്രയിൽ ത്തന്നെ­ അയാൾ ഒരാ­ജന്മ മൂ­കനെ­ പോ­ലെ­ ഇരു­ന്നു­പോ­യി­. അത്രയ്ക്കസ്വസ്ഥനാ­യി­രു­ന്നു­ അയാൾ. തന്റെ­ ചി­രസമാ­ർജി­ത സംസ്കാ­രത്തി­ലേ­യ്ക്കും ബാ­ല്യകാ­ല മാ­ധു­ര്യത്തി­ലേയ്­ക്കും അയാ­ളു­ടെ­ മനസ്സ് തി­രി­ച്ചു­പോ­യി­. ശാ­ലീ­നവും സൗ­ഭാ­ഗ്യകരവു­മാ­യി­രു­ന്ന ആ ജീ­വി­തത്തെ­ അനു­സ്മരി­ക്കു­ന്ന അയാൾ ഇന്നത്തെ­ ജീ­വി­താ­വസ്ഥയെ­ ഓർ­ത്ത്­ വ്യാ­കു­ലപ്പെ­ടു­ന്നു­. നഷ്ടമൂ­ല്യവി­ഷാ­ദം അയാ­ളെ­ ഗ്രസി­ക്കു­ന്നു­. തന്റെ­ ഇഷ്ടപ്രജയു­ടെ­ ഹൃ­ദയത്തി­ലെ­ വി­കാ­രവി­ചാ­ര തരംഗങ്ങൾ ഒപ്പി­യെ­ടു­ത്ത മലയാ­ളി­കളു­ടെ­ മഹാ­രാ­ജാവ് ഇങ്ങി­നെ­ അരു­ളി ­ചെ­യ്തു­.

‘മകനേ­ മനസി­ലാ­ക്കു­ന്നു­

ഞാൻ ഭാ­വദുഃഖം

മലനാ­ട്ടി­ലി­ന്നോ­ണം

പത്രപംക്തി­യിൽ മാ­ത്രം

പു­ള്ളു­വക്കു­ടം വീ­ണ

കൈ­കൊ­ട്ടി­ക്കളി­പ്പാ­ട്ട്

വി­ല്ലടി­യെ­ല്ലാ­മി­ന്ന്­

റേ­ഡി­യോ­കളിൽ മാ­ത്രം’

ഓണസങ്കൽ­പം ഉത്കടമാ­യ ഒരു ­നഷ്ടവസന്ത സ്മൃ­തി­യാ­യും അദ്ദേ­ഹത്തിന് അനു­ഭവപ്പെ­ടു­ന്നു­ണ്ട്. ഓണത്തി­ന്റെ­ പ്രീ­തീ­കമാ­യ സമൃ­ദ്ധി­യെ­ പു­നർ­ജ്ജനി­പ്പി­ക്കാ­നും ആശ്ലേ­ഷി­പ്പി­ക്കാ­നും ആഗ്രഹമു­ണ്ടെ­ങ്കി­ലും സാ­ധ്യമാ­കു­ന്നി­ല്ല ഓണക്കണക്ക് എന്ന കവി­തയിൽ. ‘മനസി­ലോ­ണമാ­സക്കടവും പലി­ശയും കണക്കു­കൂ­ട്ടി­ കൂ­ട്ടി­’ മൂ­ർച്­ഛി­ക്കു­ന്ന മലയാ­ളി­യു­ടെ­ ഒരു­ പ്രതി­നി­ധി­യെ­യാണ് അവതരി­പ്പി­ക്കു­ന്നത്.

ശ്രാ­വണ സംഗീ­തം,  ഓണപ്പാ­ട്ടു­കൾ പാ­ടി­, കൊ­ച്ചു­ ദുഃ­ഖങ്ങളു­റങ്ങൂ­ തു­ടങ്ങി­യവ ഒ.എൻ.വി­യു­ടെ­ ശ്രദ്ധേ­യമാ­യ ഓണക്കവി­തകളാണ്. മലയാ­ളി­യു­ടെ­ ശ്രാ­വണ സ്മരണകളിൽ നി­ന്ന് സു­ഖവും ദു­ഖവു­മാ­ർ­ജ്ജി­ക്കാ­നാണ് കവി­ ശ്രമി­ക്കു­ന്നത്. മഹാ­കവി­ ജി­, ഇടശ്ശേ­രി­, വെ­ണ്ണി­ക്കു­ളം, എം.പി­ അപ്പൻ, വയലാർ, പി­. ഭാ­സ്‌ക്കരൻ, സു­ഗതകു­മാ­രി­ തു­ടങ്ങി­യ കവി­കളു­ടെ­ ഭാ­വനാ­വി­ലാ­സത്തെ­യും ഓണസങ്കൽപ്പം പ്ര­ലോ­ഭി­പ്പി­ച്ചി­ട്ടു­ണ്ട്. ഈ പു­രാ­വൃ­ത്തത്തെ­ പു­തി­യ പരി­പ്രേ­ഷ്യത്തി­ലവതരി­പ്പി­ക്കാൻ ആധു­നി­ക കവി­കളും തങ്ങളാ­ലാ­വും വി­ധം ശ്രമി­ച്ചി­ട്ടു­ണ്ട്. ഇനി­യും എത്രയോ­ രചി­ക്കപ്പെ­ടാ­നി­രി­ക്കു­ന്നു. ഈ ചി­ന്തതന്നെ­ ഓണത്തി­ന്റെ­ മാ­ഹാ­ത്മ്യം വെ­ളി­പ്പെ­ടു­ത്തു­ന്നു­.

You might also like

Most Viewed