ശരീരം 'സ്ലിം' ആക്കുന്ന പാനീയം


പ്രോട്ടീന്‍, ബി- കോംപ്ലെക്സ്, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, സെലെനിയം തുടങ്ങിയ വിവിധ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ബാര്‍ലി. എന്നാല്‍, വളരെ കുറച്ച് കലോറി മാത്രമേ ബാര്‍ലിയില്‍ ഉള്ളൂ. അതിനാല്‍ തന്നെ ഒരു മികച്ച ഡയറ്റ് കൂടിയായ ബാര്‍ലി നിങ്ങളുടെ ശരീരം 'സ്ലിം' ആക്കും എന്ന കാര്യം ഉറപ്പാണ്. കോളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കാനും ബാര്‍ലി ഒരു നല്ല ഔഷധമാണ്. പൂര്‍വ്വികന്മാരുടെ ഒറ്റമൂലികളില്‍ ഒന്നായ ബാര്‍ലിയുടെ വെള്ളം കുടിക്കുന്നതും വളരെയധികം ഗുണപ്രദമാണ്. കാന്‍സര്‍ സാധ്യത കുറയ്ക്കാനും ബാര്‍ലിവെള്ളം നല്ല ഒരു ഔഷധമാണെന്നാണ് വിദഗ്ധപക്ഷം. വൃക്കകള്‍ക്കും ബാര്‍ലി വെള്ളം വളരെ നല്ലതാണ്. ദാഹമകറ്റി ചൂടില്‍ നിന്നും ആശ്വാസമേകുവാന്‍ വളരെ ഫലപ്രദമായ ഒന്നാണ് ബാര്‍ലി വെള്ളം.

ബാര്‍ലി വെള്ളം പതിവായി ഉപയോഗിക്കുന്നത് മൂത്രനാളി വഴി ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറംതള്ളുന്നതിന് സഹായിക്കുന്നു. ഒപ്പം ബീറ്റാ ഗ്ലൂക്കാന്‍, ബി വിറ്റാമിനുകള്‍, ഇരുമ്പ്, കാത്സ്യം, കോപ്പര്‍, തുടങ്ങി ഒട്ടനവധി മൂലകങ്ങളുടെ കലവറയായ ബാര്‍ലി, ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്. പലവിധ രോഗങ്ങളില്‍ നിന്നും ശരീരത്തെ രക്ഷിക്കുന്നത് നമ്മുടെ പ്രതിരോധ ശക്തിയാണ്. അതിനാല്‍ പ്രതിരോധ ശേഷി കൂട്ടുവാന്‍ ഈ വെള്ളം വളരെ ഫലപ്രദമാണ്. ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളുവാന്‍ സഹായിക്കുമ്പോള്‍ തല്‍ഫലമായി തിളക്കമാര്‍ന്ന തെളിഞ്ഞ ചര്‍മ്മവും ലഭിക്കുന്നു.
അതുമാത്രമല്ല വിളര്‍ച്ച, ക്ഷീണം മുതലായ അവസ്ഥകളെ പ്രതിരോധിക്കുവാനും ഈ വെള്ളത്തിലെ ഇരുമ്പ്, കോപ്പര്‍ തുടങ്ങിയവ സഹായിക്കും. ബാര്‍ലി വെള്ളം രക്തധമനികള്‍ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും രക്തയോട്ടം കുറയ്ക്കുകയും ചെയ്യുന്ന അവസ്ഥ, ഒരു പരിധി വരെ തടയുവാനും സഹായിക്കുന്നു. അതുപോലെ ഹൃദയ സംബന്ധിയായ രോഗങ്ങള്‍, സ്ട്രോക്ക് എന്നിവയ്ക്ക് കാരണമായേക്കാവുന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുവാനുമുള്ള ഉത്തമ മാര്‍ഗമാണ് ബാര്‍ലി വെള്ളം.

You might also like

Most Viewed