പ്രമേ­ഹ രോ­ഗി­കളി­ലെ­ പാ­ദ സംരക്ഷണം


മരിയം ബാറ്റിഷ (പീഡിയാട്രിക് സെപ്ഷ്യലിസ്റ്റ് , അൽദോസരി)

പ്രേമേഹ രോഗികളിലെ പാദ സംരക്ഷണം വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. പ്രമേഹം പാദങ്ങളുട ആരോഗ്യത്തെ അപകടകരമായ രീതിയിൽ ബാധിക്കുന്നു, എന്തുകൊണ്ടെന്നാൽ ഇത് നാഡികളുടെയും ഇന്ദ്രിയങ്ങളുടെയും ധമനികളുടെയും ക്ഷമത നശിപ്പിക്കുന്നതിനോടൊപ്പം മുറിവുകൾ ഉണങ്ങുന്നതിനു ബുദ്ധിമുട്ടുണ്ടാക്കുകയും അണുബാധയുടെ പ്രതിരോധ ശേഷി കുറയ്ക്കുകയും ചെയ്യുന്നു.

പ്രമേഹം ഉള്ളവരിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചെറിയ മുറിവുകളോ ഷൂ ധരിക്കുന്പോൾ ഉണ്ടായേക്കാവുന്ന ചെറിയ അണുബാധയോ പോലും വലിയ രീതിയിൽ പാദങ്ങളെ ബാധിക്കുകയും മുറിച്ചു മാറ്റുന്നതിലേക്കോ മറ്റോ കാരണമാകാറുണ്ട്.

 

മുൻകരുതലുകൾ 

എല്ലാ ദിവസവും പാദങ്ങൾ ശ്രദ്ധിച്ച് മുറിവുകളോ അണുബാധയോ ചതവോ ഇല്ല എന്ന് ഉറപ്പുവരുത്തുക. എല്ലാ ദിവസവും ചെറിയ ചൂടുവെള്ളത്തിൽ പാദങ്ങൾ കഴുകി വൃത്തിയായി സൂക്ഷിക്കുക. പാദങ്ങൾ മോയ്‌സ്‌ചുറൈസ് ചെയ്ത് വരണ്ട അവസ്ഥയോ ചെറിയ പോറലുകളോ ഒഴിവാക്കേണ്ടതാണ്, ഒപ്പം വിരലുകളിൽ മുറിവുണ്ടാകാതെയും ശ്രദ്ധിക്കേണ്ടതാണ്. നഖങ്ങൾ വൃത്തിയായി കട്ട് ചെയ്തു സൂക്ഷിക്കേണ്ടതാണ്. സ്വയം ചികിത്സിക്കാതെ ഉടനെ തന്നെ വൈദ്യ സഹായം തേടേണ്ടതാണ്. നന്നായി ഉണങ്ങിയ വൃത്തിയുള്ള കോട്ടൺ സോക്സ് ഉപയോഗിക്കാവുന്നതാണ്. സോക്സുകൾ ആങ്കിളുകളെ അപേക്ഷിച്ചു മൃദുവായതിനാൽ പാദ സംരക്ഷണത്തിന് നല്ല പങ്കു വഹിക്കാനാകും. ചെരിപ്പുകളോ ഷൂസോ ധരിക്കുന്നതിനു മുന്പ് ശ്രദ്ധിച്ചു ഉറപ്പു വരുത്തുക. ചെരിപ്പുകളോ ഷൂസോ ധരിക്കാതെ പുറത്തേക്കിറങ്ങാതിരിക്കുക 

ബ്ലഡ് ഷുഗർ നിയന്ത്രണ വിധേയമാണെന്നു ഉറപ്പുവരുത്തുക. പുകവലി രക്ത ഓട്ടം കുറക്കാൻ സാധ്യതയുണ്ട്, ആയതിനാൽ പുകവലി ഒഴിവാക്കുക.

You might also like

Most Viewed