വി­റ്റാ­മിൻ ഡി­യു­ടെ­ കു­റവ് : അറി­യേ­ണ്ടതെ­ല്ലാം


ഡോ­. രാ­കേഷ് മോ­ഹൻ (സ്പെ­ഷ്യലി­സ്റ്റ് ഓർ­ത്തോ­പീ­ഡി­യാ­ക്, അൽ ഹി­ലാൽ റി­ഫ)

ഇന്ന് പൊതുവായി എല്ലാ പ്രായക്കാരിലും കാണപ്പെടുന്ന ഒന്നാണ് വിറ്റാമിൻ ഡിയുടെ അപര്യാപ്തത. മുൻകാലങ്ങളിൽ കുട്ടികളിൽ മാത്രം കണ്ടു വരുന്ന വിറ്റാമിൻ ഡിയുടെ അപര്യാപ്തത ഇന്ന് പൊതുവായി എല്ലാ പ്രായക്കാരിലും കാണപ്പെടുന്നു. സൺ ഷൈൻ എന്ന പേരിൽ അറിയപ്പെടുന്ന വിറ്റാമിൻ ഡി ശരീരത്തിലെ തൊക്കിൽ അടങ്ങിയ കൊഴുപ്പുമായി സുര്യപ്രകാശരശ്മികൾ രാസപ്രവർത്തനം നടക്കുന്പോൾ ആണ് പ്രധാനമായും ഉണ്ടാകുന്നത്.  Cholecalciferol കോളികാൽസിഫെറോൾ എന്ന ഫോമിൽ തൊക്കിൽ നിർമ്മിക്കുന്ന വിറ്റാമിൻ ഡി വൃക്ക, കരൾ എന്നിവയുടെ പ്രവർത്തനത്തിന് അത്യന്താപേക്ഷികമാണ്. 

സൂര്യപ്രകാശം കഴിഞ്ഞാൽ വിറ്റാമിൻ ഡി ലഭിക്കുന്നത് പ്രധാനമായും കോഡ് മത്സ്യത്തിൽ നിന്നും നിർമ്മിക്കുന്ന ഓയിൽ, sadmine(മത്തി), സാൽമൺ, mackerel മത്സ്യം. ട്യൂണ എന്നീ മത്സ്യങ്ങളിൽ നിന്നാണ്. 

മുട്ട, പാൽ എന്നിവയിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ സൂര്യരശ്മികൾ പതിക്കുന്ന അനുപാതത്തിൽ വിറ്റാമിൻ ഡിയുടെ ശരീരത്തിലെ അളവിൽ ഏറ്റക്കുറച്ചിലുകൾ കാണപ്പെടുന്നു. കറുത്ത ശരീരമുള്ളവരിൽ മെലാനിൻ അളവ് കൂടുതലായതിൽ സൂര്യരശ്മികൾ ശരീരത്തിൽ പതിക്കാതെ പ്രതിരോധം തീർക്കുന്നു. വിറ്റാമിൻ ഡിയുടെ അപര്യാപ്തത അവരിൽ കൂടുതലായി കാണപ്പെടുന്നു. അതുപോലെ തന്നെ പർദ്ദ ധരിക്കുന്ന സ്ത്രീകളിലും, കറുത്ത വസ്ത്രങ്ങൾ കൂടുതൽ സമയം ധരിക്കുന്ന കുട്ടികളിലും, മുതിർന്നവരിലും ഇത്തരം പ്രശ്നങ്ങൾ കാണപ്പെടുന്നുണ്ട്. 

കരൾ, കിഡ്നി, തുടങ്ങിയവയുടെ പ്രശ്നങ്ങൾ വിറ്റാമിൻ ഡിയുടെ കുറവ് മൂലം ഉണ്ടാകുന്നവയാണ്. എല്ലുകളുടെയും, മാംസപേശികളുടെയും ആരോഗ്യത്തിന് വിറ്റാമിൻ ഡി അത്യാവശ്യമാണ്. വിറ്റാമിൻ ‍‍‍‍ഡിയുടെ കുറവ് മൂലം പല കുട്ടികളിലും പ്രതിരോധ ശേഷി കുറവ് കാണപ്പെടാറുണ്ട്. മധ്യവയസ്കരിലും മറ്റും അസ്ഥികളിൽ വേദന അനുഭവപ്പെടുക, ക്ഷീണം, എന്നിവയും കാണപ്പെടുന്നുണ്ട്. പ്രായാധ്യക്യം ഉള്ളവരിലാണ് വിറ്റാമിൻ ഡിയുടെ പ്രശ്നങ്ങൾ ഗുരുതര പ്രശ്നങ്ങൾക്ക് വഴിവെയ്ക്കുന്നത്. ദീർഘകാലമായിട്ടും വിട്ടുമാറാത്ത വേദന എന്നിവയും കാണപ്പെടുന്നുണ്ട്. ചെറിയ രീതിയിലുള്ള രക്ത പരിശോധനയിലൂടെ വിറ്റാമിൻ ഡിയുടെ കുറവ് കണ്ടെത്താവുന്നതാണ്. കൂടാതെ ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കാൻ ആഴ്ചയിലൊരിക്കൽ വിറ്റാമിൻ ഡിയുടെ ക്യാപ്സൂൾ കഴിക്കുകയോ, കൂടുതൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാസത്തിലൊരിക്കൽ വിറ്റാമിൻ ഡി ഇഞ്ചക്ഷൻ എടുക്കുകയോ ചെയ്യാവുന്നതാണ്. ഏപ്രിൽ മുപ്പത് വരെ റിഫയിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ 4 ദിനാർ നൽകിയാൽ  വിറ്റാമിൻ ഡി ചെക്കപ്പും പരിശോധനയും ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

You might also like

Most Viewed