പ്രമേ­ഹത്തെ­ കു­റി­ച്ച്...


ഡോ­. മു­ഹമ്മദ് ആറ്റി­ക്വർ റഹ്മാൻ (മെ­ഡി­ക്കൽ പ്രാ­ക്ടീ­ഷണർ, ലി­ന്നാസ് മെ­ഡി­ക്കൽ സെ­ന്റർ)

ജീവിത രീതിയിലുള്ള അപാകതകളാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം. ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്കെത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്‌. ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ നില കൂടാൻ കാരണമാകും. രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. കൃത്യമായ ഭക്ഷണ ക്രമം, വ്യായാമം എന്നിവ പ്രമേഹത്തെ ഒരു പരിധിവരെ കുറയ്ക്കാം. 

കാഴ്ച മങ്ങുക, കിഡ്നി പ്രശ്നങ്ങൾ, മുറിവ് ഉണ്ടാകുന്നത് മൂലം കാൽ മുറിക്കേണ്ടി വരിക എന്നിവയെല്ലാം പ്രമേഹം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. 

പൊണ്ണത്തടി പ്രമേഹത്തിന് പ്രധാന കാരണമാണ്. 10 ശതമാനം തടി കുറയ്ക്കുകയാണെങ്കിൽ 10 ശതമാനം ബ്ലഡ് ഷുഗർ നിങ്ങൾക്ക് കുറയ്ക്കാൻ സാധിക്കും. രാവിലെയും വൈകീട്ടും ഡോക്ടറുടെ നിർദേശ പ്രകാരം വ്യായാമം ചെയ്യുകയാമെങ്കിൽ വീണ്ടും 10 ശതമാനം ബ്ലഡ് ഷുഗർ നിങ്ങൾക്ക് കുറയ്ക്കാൻ സാധിക്കും. കൃത്യമായ വ്യായാമ മുറകളും, ഭക്ഷണ ക്രമവും അനുഷ്ടിക്കുകയാണെങ്കിൽ പ്രമേഹ ചികിത്സക്ക് വേണ്ടി അമിതമായി പൈസ  ചിലവാക്കേണ്ടി വരില്ല. 

പ്രമേഹത്തെ എങ്ങനെ നിയന്ത്രിക്കാം

1. കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണ സാധനങ്ങളുടെ അളവ് കുറയ്ക്കുക, 

2. രാത്രി ഭക്ഷണം മിതമായ അളവിൽ 7 മണിയോടെ കഴിക്കുക.

3. സാലഡ്, പച്ചക്കറികൾ, മധുരമില്ലാത്ത പഴവർഗങ്ങൾ എന്നിവ ധാരാളമായി കഴിക്കുക.

4. രാത്രി ഭക്ഷണത്തിൽ കട്ടിതൈര് ഉൾപ്പെടുത്തുക

5. കൃത്യമായ ഇടവേളകളിൽ ഷുഗർ ടെസ്റ്റ് ചെയ്യുക

6. ശരീരഭാരം കുറയ്ക്കുക

You might also like

Most Viewed