വേ­നൽ­ക്കാ­ലത്തെ­ ആരോ­ഗ്യകരമാ­യ മു­ൻ­കരു­തലു­കൾ


ഡോ­. ചന്ദ്രമൗ­ലി­, പീ­ഡി­യാ­ട്രീ­ഷ്യൻ (ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ)

വേനൽക്കാലം ആരംഭിച്ചതോടെ വേനൽക്കാല രോഗങ്ങളും തുടങ്ങി. അതിനാൽ പല തരത്തിലുള്ള മുൻകരുതലകളും എടുക്കേണ്ടിവരും. കാരണം മുൻകരുതലുകൾ ചികിത്സയേക്കാൾ നല്ലതാണ്, അതിനാൽ മികച്ച 9 മുൻകരുതലുകളെ പരിചയപ്പെടുത്തുകയാണ് ദാർ അൽ ഷിഫ മെഡിക്കൽ സെന്ററിലെ പീഡീയാട്രീഷ്യൻ ഡോ.ചന്ദ്രമൗലി

1. ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. പ്രഭാതഭക്ഷണം ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്, കൂടാതെ ധാരാളം പഴങ്ങളും, പച്ചക്കറികളും കഴിക്കുക. ബദാം, മുട്ട, ഒരു ഗ്ലാസ് പാൽ എന്നിവയും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പടുത്തുക. 

2. അമിത ചൂടിനെ പ്രതിരോധിക്കുക. 

അമിതമായ ചൂട് ചെറുപ്പക്കാരും ആരോഗ്യകരവുമായ ആളുകൾക്കു പോലും രോഗം പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. തലവേദന, ചർമ്മം വരളുക, തരിപ്പ്, ബലഹീനത, ഛർദ്ദി, ഉയരുന്ന ഹൃദയമിടിപ്പ്, എന്നീ പ്രശ്നങ്ങൾ ഉണ്ടാകാം. അതിനാൽ പരമാവധി തണുപ്പുള്ള പ്രദേശങ്ങളിൽ താമസിക്കുകയോ, ചൂടിൽ നിന്നും പ്രതിരോധിക്കുന്ന ഉത്പന്നങ്ങളോ ഉപയോഗിക്കാൻ കഴിവതും ശ്രദ്ധിക്കണം. 

3. എല്ലായ്പ്പോഴും ജലാംശം നിലനിർത്തുക: സ്ട്രോബറി, നാരങ്ങ, തണ്ണിമത്തൻ എന്നിവ കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്തുകയും, ചൂട് തടയുവാനും കാരണമാകുന്നു. 

4.സ്കിൻ റഷുകൾ: വേനൽക്കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഇടയിൽ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ സർവ്വസാധാരണമാണ്. മാത്രമല്ല അമിതമായ വിയർപ്പ് മൂലം വസ്ത്രങ്ങളിൽ നിന്നും പലവിധത്തിലുള്ള ചർമ്മരോഗങ്ങൾ പിടിപെടാനുള്ള സാഹചര്യം കൂടുതലാണ്. അതിനാൽ വേനൽക്കാലത്തിന് അനുയോജ്യമായ വസത്രങ്ങൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

5. വൈറൽ, ബാക്ടീരിയ ഇൻഫെക്ഷനുകൾ:

ചിക്കൻ പോക്സ്, മെയിലിക്സ്, ഹെപ്പറ്റൈറ്റിസ്− എ, തൈറോയ്ഡ് ഇൻഫക്ഷൻസ് എന്നിവ കൂടുതൽ വേനൽക്കാലത്ത് വരുന്ന അസുഖങ്ങളാണ്. വേനൽക്കാലത്ത് രോഗങ്ങൾക്ക് കാരണമായ ബാക്ടീരിയ, വൈറസ് എന്നിവയ്ക്ക് അനുകൂലമായ കാലാവസ്ഥായാണ്. അതിനാൽ പുറത്ത് നിന്നുള്ള ഭക്ഷണം, വെള്ളം എന്നിവ പരമാവധി ഒഴിവാക്കുക. വൃത്തിയായി കൈ കഴുകുന്നത് ഒരു ശീലമാക്കുകയും വേണം. 

6. നന്നായി വിശ്രമിക്കുക: വേനൽക്കാലത്ത്  അധികസമയം പുറത്ത് കറങ്ങി നടക്കാതെ വീടിനുള്ളിൽ തന്നെ ചിലവഴിക്കാൻ ശ്രദ്ധിക്കുക. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തേക്ക് പോകുന്നുണ്ടെങ്കിൽ കുറച്ച് സമയം ഇടവിട്ടുള്ള വിശ്രമങ്ങൾ അനിവാര്യാണ്. 8−10 മണിക്കൂർ വരെ ഉറക്കവും വളരെ പ്രധാനമാണ്. 

7. നല്ല ദന്തപരിചരണം: ശുചിത്വം വളരെ പ്രധാനമാണ് അതിൽ ഏറ്റവും പ്രധാനമാണ് ദന്തശുചിത്വം. ദന്തസംബന്ധമായ പ്രശ്നങ്ങളുണ്ടാകാതിരിക്കേണ്ടത് അനിവാര്യമാണ്. ദന്തസുരക്ഷ ഉറപ്പ് വരുത്തിയില്ലെങ്കിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. 

8. സജീവമായി ഇരിക്കുക: നിങ്ങൾ ആസ്വദിക്കുന്ന പ്രവർത്തനങ്ങൾ കണ്ടെത്തുക, ബൈക്ക് ഓടിക്കുക, നീന്തൽ, നിങ്ങളുടെ സുഹൃത്തുക്കളുമായി കായിക ഇനങ്ങളിൽ ഏർപ്പെടുക തുടങ്ങിയവ അതിന് ഉദാഹരണമാണ്. ദിവസത്തിൽ 60 മിനിറ്റ് ദൈർഘ്യമുള്ള ശാരീരിക പ്രവർത്തനങ്ങൾ എല്ലാ കുട്ടികൾക്കും ശുപാർശ ചെയ്യാവുന്നതാണ്.

വേനൽക്കാലത്ത് ജലവുമായി ബന്ധപ്പെട്ട ശാരീരിക പ്രവർത്തനങ്ങളാണ് ഏറ്റവും ഉചിതം. എന്നാൽ കുട്ടികളെ വെള്ളത്തിൽ കളിക്കാൻ വിടുന്പോൾ മുതിർന്നവരുടെ ശ്രദ്ധയും അത്യാവശ്യമാണ്. 

9. സുരക്ഷാ വസ്ത്രങ്ങൾ ധരിക്കുക: നിങ്ങളുടെ ബൈക്ക് ഓടിക്കുന്പോൾ, സ്കേറ്റ്ബോർഡിംഗ്, റോളർ സ്കേറ്റിംഗ് പോലുള്ള സന്ദർഭങ്ങളിൽ അനുയോജ്യമായ ഷൂ, തൊപ്പികൾ, കോട്ടുകൾ എന്നിവ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 

“ശാരീരികമായി സജീവമായിരിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് പരിക്ക് അനുഭവപ്പെട്ടാൽ നിങ്ങൾക്ക് മതിയായ വിശ്രമം ലഭിക്കുമെന്ന് ഉറപ്പാക്കുക. കുടുംബത്തോടും, സുഹൃത്തുക്കളോടും കൂടി സമയം ചെലവഴിക്കുന്ന ഈ അവധിക്കാലത്ത് നിങ്ങൾ ആരോഗ്യവാൻ ആണെങ്കിൽ മാത്രമേ ഈ വേനൽക്കാലത്ത അതിജീവിക്കാൻ സാധിക്കൂ. അതിനാൽ മുൻകരുതലുകൾ എടുത്താൽ നിങ്ങൾക്കും വേനൽക്കാലം ആസ്വദിക്കാവുന്നതാണ്.

You might also like

Most Viewed