കു­ട്ടി­കളി­ലെ­ ദന്തപരി­ചരണം


ഡോ­. റീ­മ ചി­ൽ­ഡ്രൻ­സ് - ഡെ­ൻ്­റൽ സ്പെ­ഷ്യലി­സ്റ്റ് (അൽ ഹി­ലാൽ ഹോ­സ്പി­റ്റൽ)

ആദ്യമായി ഉണ്ടാക്കുന്ന പാൽപ്പല്ലുകൾ കുറച്ചു നാൾ കഴിയുന്പോൾ കൊഴിഞ്ഞു പോകുമെങ്കിലും കുട്ടികളുടെ ദന്ത സംരക്ഷണം കൈകാര്യം ചെയ്യുന്നതിൽ പാൽപ്പല്ലുകൾക്ക് വളരെ വലിയ പങ്കുണ്ട്. കാരണം പാൽപ്പല്ലുകളുടെ ആരോഗ്യം തന്നെയാണ് മുതിരുന്പോൾ വരുന്ന പല്ലുകളുടെ ആരോഗ്യത്തിന് അടിസ്ഥാനമാകുന്നത്.  ആദ്യത്തെ ആറു വർഷക്കാലം പ്രാഥമിക പല്ലുകൾ തന്നെയാണ് ഇത്തരം കാര്യങ്ങളെ സ്വാധീനിക്കുന്നത് എന്ന് തന്നെ പറയാം. ആറും ഒന്പതും മാസങ്ങൾക്കിടയിൽ തന്നെ കുട്ടികളിൽ പല്ലുകൾ കാണപ്പെടുന്നു. ഏകദേശം രണ്ടുവയസ് പ്രായമാകുന്പോൾ എല്ലാ പാൽപ്പല്ലുകളും മുളച്ചുകഴിയുന്നു. കുട്ടിക്കാലത്തെ പല്ലുകളിലെ കേടുകൾ തടയുന്നതിന് മാതാപിതാക്കൾക്ക് മികച്ച ആരോഗ്യ പരിപാലന പരിശീലനം നൽകണം. അതിനാൽ 6 വയസ്സുവരെ നന്നായി പല്ലു തേയ്‌ക്കാൻ കുട്ടികളെ പരിശീലിപ്പിക്കണം. പല്ലുകളുടെ തേയ്മാനം ഉള്ള കുട്ടികളിൽ ചെവികളിൽ അണുബാധയും ഉദര സംബന്ധരോഗങ്ങളും മറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. പന്ത്രണ്ട് വയസ്സാകുന്നതോടെ കുട്ടികളിൽ ചെറിയ പല്ലുകൾക്കൊപ്പം ഉറച്ച പല്ലുകളും കാണപ്പെടുന്നു. ഈ പല്ലുകളുടെ ആരോഗ്യം നിൽനിർത്തുന്നത് ശ്രദ്ധിക്കേണ്ടതാണ് . 

നിങ്ങളുടെ കുട്ടിയുടെ ആദ്യ ഡെന്റൽ അപ്പോയിന്റ്മെന്റ്

നിങ്ങളുടെ കുട്ടിക്ക് ഒരു വയസ്സ് പൂർത്തിയാകുന്പോൾ ദന്തരോഗവിദഗ്ദ്ധനെ കാണുകയും പല്ലുകളുടെ പ്രാഥമിക ആരോഗ്യം ഉറപ്പു വരുത്തേണ്ടതുമാണ്. പല തരത്തിലുള്ള അവശിഷ്ടങ്ങൾ പല്ലിൽ പറ്റിപിടിച്ചിരിക്കാനുള്ള സാഹചര്യം ഉണ്ട്, അവ കുഞ്ഞുങ്ങളെയും ബാധിക്കും. ഇത് പല്ലുകളെ കേടു വരുത്തുന്നവയാണ്. അതിനാൽ അമ്മമാർ പതിവായി പല്ല് ശോഷണത്തിൻ്റെ അടയാളങ്ങൾ പരിശോധിക്കുക. പീഡിയാട്രിക് ഡെന്റൽ ട്രീറ്റ്മെന്റ്സ് പല്ലിന്റെ പ്രശ്നങ്ങൾ തടയുന്നതിനുള്ള പലതരം ഡെന്റൽ ചികിത്സകളും ഉണ്ട്. ഉദാഹരണമായി ടോപ്പോളൽ ഫ്ളൂറൈഡ്. ഫ്ളൂറൈഡ് പല്ലിന്റെ ഇനാമലുകളിൽ ഉൾപ്പെടുന്നു, ഇത് പല്ലുകളെ കേടുവരാതെ കൂടുതൽ പ്രതിരോധിക്കും. ഫ്ളൂറൈഡിന്റെ ചെറിയ അളവ് ടൂത്ത് ബാസ്റ്റുകളിലും ചില കുടിവെള്ളത്തിലും കാണപ്പെടുന്നുണ്ട്. അതുപോലെ റൂട്ട് കനാൽ ചികിത്സ എന്നത് ഗുരുതരമായി പരുക്കനായ പല്ല് സംരക്ഷിക്കാനുമാണ്. ചിലപ്പോൾ കുട്ടികൾക്ക് റൂട്ട് കനാലുകളും ആവശ്യമാണ്. പല്ലുകൾ കേടുവന്ന് നഷ്ടപ്പെടുന്നതിൽ നിന്ന് അവരെ സംരക്ഷിക്കും. മറ്റൊരു ചികിത്സാരീതിയാണ് ബോണ്ടിംഗ്. പല്ലിന്റെ നിറത്തിലുള്ള ബോണ്ടിംഗ് വസ്തുക്കൾ കൊണ്ട് അറ്റകുറ്റം ചെയ്യാവുന്നതാണ്. ഇവ പ്ലാസ്റ്റിക്, ഗ്ലാസ് തുടങ്ങിയ വസ്തുക്കളാണ് പൊതുവേ ഉപയോഗിച്ച് വരുന്നത്.കുട്ടികളിൽ ഉണ്ടാകുന്ന ദന്തരോഗങ്ങളെ ഒരു പരിധിവരെ കുറയ്ക്കാൻ ശരിയായ സമയത്ത്  വ്യക്തമായ ഇടപെടലുകൾ കൊണ്ട് സാധിക്കും.

You might also like

Most Viewed