മി­ഡിൽ ഈസ്റ്റ് ഹോ­സ്പി­റ്റലിൽ ഇനി­ മു­തൽ ലാ­പ്രോ­സ്കോ­പ്പിക് സർ­ജന്റെ സേ­വനവും


ഡോ. കെ. കമലകണ്ണൻ - ജനറൽ ആൻഡ് ലാപ്രോസ്കോപിക് സർജൻ (മിഡിൽ ഈസ്റ്റ് ഗ്രൂപ്പ് ഓഫ്  ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ കെയർ)

ബഹ്റൈനിലെ ആതുര രംഗത്ത് മികച്ച സേവനം ഉറപ്പ് വരുത്തുന്ന മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിൽ ഇനി മുതൽ ലാപ്രോസ്കോപ്പിക്, ശസ്ത്രക്രിയ ഗ്യാസ്ട്രോ എൻ്ററോളജി മേഖലകളിൽ 12 വർഷത്തിലേറെ പരിചയമുള്ള പുതിയ ജനറൽ, ലാപ്രോസ്കോപിക് സർജൻ ഡോ. കെ. കമലകണ്ണന്റെ സേവനം ലഭ്യമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ജിഐഇഎം ആശുപത്രിയിലെ അസോസിയേഷൻ ഓഫ് മിനിമൽ ആക്സസ് സർജൻ ഓഫ് ഇന്ത്യയിൽ നിന്ന് ഫെലോഷിപ്പ് നേടിയിട്ടുള്ള കമലകണ്ണൻ ഹെമറോയിഡ്സ്, വിള്ളലുകൾ, അനൽ ഫിസ്റ്റുല, സ്തന രോഗങ്ങൾ, മൃദുവായ ടിഷ്യു വീക്കം, ഉദര ശസ്ത്രക്രിയ എന്നിവയിൽ പ്രത്യേക പ്രാവീണ്യം നേടിയിട്ടുള്ള വ്യക്തിയാണ്. കാലിലെ പ്രമേഹരോഗാവസ്ഥ, മിനിമൽ ആക്സസ് ശസ്ത്രക്രിയയിലും അൻഡേൻഡക്ടമി, ഹെർണിയ ശസ്ത്രക്രിയ, ലിംഫ് നോഡ് ബയോപ്സി, ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ വിവിധ തരത്തിലുള്ള ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയകളിലും നീണ്ടകാലത്തെ പരിചയ സന്പന്നതയും അദ്ദേഹത്തിനുണ്ട്. അപ്പോയിന്റ്മെന്റുകൾക്ക് 17362233 എന്ന നന്പറിൽ വിളിക്കാവുന്നതാണ്.

You might also like

Most Viewed