കു­ട്ടി­കളി­ലെ­ ചെ­വി­ വേ­ദന ശ്രദ്ധി­ക്കേ­ണ്ടത്


ഡോ.വിനോദ് കുമാർ - ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് (ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ)

ലരും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് കുട്ടികളിൽ ഉണ്ടാകുന്ന ചെവി വേദനയാണ്. ചെവി വേദന എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കിയാൽ ഒരു പരിധി വരെ അതിനെ പ്രതിരോധിക്കാം. ചെവിക്കു പ്രധാനമായും 3 ഭാഗങ്ങളുണ്ട്. ബാഹ്യകർണ്ണം, മധ്യകർണ്ണം, ആന്തരകർണ്ണം. 

ബാഹ്യകർണ്ണത്തിലെ സമ്മർദ്ദവും മധ്യകർണ്ണത്തിലെ സമ്മർദ്ദവും ഒരുപോലെ ആയാൽ മാത്രമേ കർണ്ണപടം വൈബ്രേറ്റ് ചെയ്യുകയുള്ളൂ. എന്നാൽ മാത്രമേ ശബ്ദം കേൾക്കുകയുള്ളൂ.

മധ്യകർണ്ണത്തിൽ സദാസമയവും കഫം ഉൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. അത് ഒരു ചെറിയ കുഴൽ വഴി (EUSTACHIAN TUBE ) മൂക്കിന്റെ പിൻഭാഗത്ത എത്തിച്ചേരുന്നു. ഇതേ ട്യൂബ് വഴി മൂക്കിൽ നിന്ന് മധ്യകർണ്ണത്തിലേക്ക് വായു സഞ്ചരിക്കേണ്ടതാണ് എന്നാൽ മാത്രമേ ചെവിയിലെ സമ്മർദം പുറത്തുള്ളതിനു സമാസമം ആവുകയുള്ളൂ.

കുട്ടികളിൽ തൊണ്ടവേദന, മൂക്കടപ്പ്, തുമ്മൽ, പനി, ചുമ എന്നിവ ഉണ്ടായാൽ മുക്കിനകത്തെ EUSTACHIAN TUBE സുഷിരം ചിലപ്പോൾ അടയും. ഇത് മധ്യകർണ്ണത്തിൽ കഫം നിറയാൻ കാരണമാകുന്നു. മധ്യകർണ്ണത്തിലെ കഫ ഉൽപ്പാദനം തുടർന്നുകൊണ്ടിരിക്കുന്നത് കാരണം കർണ്ണപടം പുറത്തേയ്ക്ക് തള്ളുകയും ചെവി വേദന അനുഭവപ്പെടുകയും ചെയ്യുന്നു. ട്യൂബ് തുറക്കാത്തപക്ഷം അസഹനീയമായ വേദന അനുഭവപ്പെടുകയും കർണ്ണപടം വീർത്ത് പൊട്ടുവാനും സാധ്യതയുണ്ട്. അങ്ങനെയാണ് കുട്ടികളിൽ ചെവിയിൽനിന്ന് രക്തം കലർന്ന ദ്രാവകം പുറത്തുവരുന്നത്. നീന്തൽ കുളത്തിൽ മുങ്ങി കുളിച്ചാലും മൂക്കിലൂടെ വെള്ളം കയറിയാലും ഈ പ്രകൃയ നടക്കാം. 

മേൽപ്പറഞ്ഞ അസുഖങ്ങൾ ഉള്ള ചെറിയ കുട്ടികൾ തുടർച്ചായി കരയുകയാണെങ്കിൽ ഇതാവാം കാരണം. അസുഖങ്ങൾ വന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ചികിൽസ ഉറപ്പുവരുത്തിയില്ലെങ്കിൽ ആന്തരകർണ്ണം പൊട്ടുവാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ എത്രയും പെട്ടന്ന് വൈദ്യ സഹായം തേടുക.

You might also like

Most Viewed