ഭക്ഷണം കഴിക്കുന്നതിലും ശ്രദ്ധ ആവശ്യമോ?


ആഹാരം ആവശ്യത്തിന് മാത്രം കഴിക്കുക. അമി­തമാ­യ ആഹാ­രം ദഹനത്തെ­ പ്രതി­കൂ­ലമാ­യി­ ബാ­ധി­ക്കു­ന്നത് കൊ­ണ്ടു­തന്നെ­ ആമാ­ശയാ­മ്ളം വർ­ദ്ധി­പ്പി­ക്കു­കയും പു­ളി­ച്ചു­തി­കട്ടലിന് കാ­രണമാ­വു­കയും ചെ­യ്യും.

വേ­ണ്ടവി­ധം ഭക്ഷണം ചവച്ചരയ്ക്കാ­തെ­ കഴി­ക്കു­ക, അസമയത്തു­ള്ള ഭക്ഷണം എന്നി­വയും ദോ­ഷകരമാ­ണ്.

ഭക്ഷണം വി­ശപ്പു­ള്ളപ്പോൾ കഴി­ക്കു­ക, ചവച്ചരച്ച് കഴി­ക്കു­ക, എരി­വും പു­ളി­യും കറി­മസാ­ലകളും കു­റയ്ക്കു­കയോ­ ഒഴി­വാ­ക്കു­കയോ­ ചെ­യ്യു­ക എന്നത് അൾ­സറിന് ഗു­ണകരമാ­വും.

മാംസാ­ഹാ­രങ്ങൾ അമ്ളാ­ധി­ക്യത്തിന് കാ­രണമാ­കു­ന്നതി­നാൽ അവ വർ­ജ്ജി­ക്കു­കയോ­ കു­റയ്ക്കു­കയോ­ ചെ­യ്യു­ന്നതും നല്ലതാ­ണ്. പച്ചക്കറി­കളും പഴവർഗ്­ഗങ്ങളും വളരെ­ കൂ­ടു­തലാ­യി­ ആഹാ­രത്തിൽ ഉൾ­പ്പെ­ടു­ത്തു­ക ഗു­ണകരമാ­ണ്.

പു­കവലി­യും മദ്യപാ­നവും ഒഴി­വാ­ക്കുക. ഇടയ്ക്കി­ടെ­യു­ള്ള ചാ­യയു­ടെ­യും കാ­പ്പി­യു­ടെ­യും അമി­തോ­പയോ­ഗം ആമാ­ശയവ്രണമു­ണ്ടാ­ക്കാ­നു­ള്ള സാ­ധ്യത കൂ­ട്ടു­ം.

മാ­നസി­ക പി­രി­മു­റു­ക്കവും സംഘർ­ഷവും വളരെ­ പ്രധാ­നപ്പെ­ട്ട കാ­രണങ്ങളാ­ണ്. ഉത്തരവാ­ദി­ത്വം കു­റഞ്ഞജോ­ലി­ ചെ­യ്യു­ന്നവരേ­ക്കാൾ കൂ­ടു­തൽ ഉത്തരവാ­ദി­ത്വവും സംഘർ­ഷവും അനു­ഭവി­ക്കു­ന്നവരി­ലാണ് ഈ രോ­ഗം വർ­ദ്ധി­ച്ചതോ­തിൽ കണ്ടു­വരു­ന്നതെ­ന്ന് പറയു­ന്നു­. ചി­ല മരു­ന്നു­കളും രോ­ഗ കാ­രണങ്ങളാ­യി­ പറയാ­റു­ണ്ട്.

ശ്വാ­സകോ­ശ രോ­ഗങ്ങൾ, ഹൈ­പ്പർ തൈ­റോ­യി­ഡി­സം, ഉമി­നീർ ഘടനയി­ലു­ള്ള വ്യത്യാ­സം, സന്ധി­വീ­ക്കം എന്നീ­ രോ­ഗങ്ങളു­ള്ളവരി­ലും അൾ­സറിന് സാ­ധ്യത കൂ­ടു­തലാ­ണ്.

You might also like

Most Viewed