ചെങ്കണ്ണിനെ പേ­ടി­ക്കേ­ണ്ടതി­ല്ല


ചെ­ങ്കണ്ണ് ഒരു­ ഗു­രു­തരമാ­യ രോ­ഗാ­വസ്ഥയല്ലെ­ങ്കി­ലും ഈ അസു­ഖം ബാ­ധി­ച്ചാൽ പലരും വളരെ­ അസ്വസ്ഥത പ്രകടി­പ്പി­ക്കാ­റു­ണ്ട് എന്നതാണ് യാ­ഥാ­ർ­ത്ഥ്യം. എന്നാൽ കൃ­ത്യമാ­യ മു­ൻ­കരു­തലും ചി­കി­ത്സയും നൽ­കി­യാൽ ഈ രോ­ഗാ­വസ്ഥയെ­ ചെ­റു­ക്കാ­വു­ന്നതാ­ണ്. കണ്ണി­നെ­ ബാ­ധി­ക്കു­ന്ന ഒരു­ സാംക്രമി­ക രോ­ഗമാണ് ചെ­ങ്കണ്ണ്. ഇതു­ കണ്ണി­ന്റെ­ പു­റത്തെ­ പാ­ളി­യാ­യ കൺ­ജങ്ക്റ്റൈ­വ എന്ന കോ­ശ ഭി­ത്തി­യിൽ വൈ­റസോ­ ബാ­ക്ടീ­രി­യയോ­ മൂ­ലമോ­ മറ്റ് വസ്തു­ക്കൾ മൂ­ലമോ­ വരാം. തൽ­ഫലമാ­യി­ ഈ ഭാ­ഗത്തേ­യ്ക്ക് കൂ­ടു­തൽ രക്തപ്രവാ­ഹം ഉണ്ടാ­കു­കയും അതു­മൂ­ലം കണ്ണ് ചു­വന്ന് കാ­ണപ്പെ­ടു­കയും ചെ­യ്യു­ന്നു­. ഈ അവസ്ഥയാണ് ചെ­ങ്കണ്ണ്. ചെ­ങ്കണ്ണ് ബാ­ക്ടീ­രി­യ വൈ­റസ്, അലർ­ജി­ മൂ­ലവും ഉണ്ടാ­കു­ന്നതാ­ണ്. പല രീ­തി­യി­ലു­ള്ള അന്ധവി­ശ്വാ­സങ്ങൾ ചെ­ങ്കണ്ണ് പകരു­ന്നതു­മാ­യി­ ബന്ധപ്പെ­ട്ട് ഉണ്ടെ­ങ്കി­ലും രോ­ഗത്തിന് കാ­രണമാ­വു­ന്ന അണു­ക്കൾ‍ കണ്ണി­ൽ‍­നി­ന്ന് രോ­ഗി­യു­ടെ­ കൈ­കൾ‍, കണ്ണട, തൂ­വാ­ല തു­ടങ്ങി­യവ വഴി­ പു­റത്തത്തെ­ു­കയും ഈ രോ­ഗാ­ണു­ക്കൾ‍ ഏതെ­ങ്കി­ലും വി­ധേ­ന മറ്റൊ­രു­ വ്യക്തി­യു­ടെ­ കണ്ണു­കളിൽ‍ എത്തി­ച്ചേ­രു­കയും ചെ­യ്താൽ‍ മാ­ത്രമേ­ രോ­ഗം പകരു­കയു­മു­ള്ളൂ­. 

രോ­ഗ ലക്ഷണങ്ങൾ 

കണ്ണിന് ചു­വപ്പ്, വേ­ദന, ധാ­രാ­ളമാ­യി­ പീ­ള അടി­യു­ക, വെ­ളി­ച്ചത്തി­ലേ­യ്ക്ക് നോ­ക്കു­ന്പോൾ കണ്ണിൽ വെ­ള്ളം ഒഴു­കു­ക, കണ്ണിൽ നീര് വെ­യ്ക്കു­ക, കണ്ണിൽ കരട് കി­ടക്കു­ന്നത് പോ­ലെ­ തോ­ന്നു­ക, കണ്ണിൽ അസഹ്യമാ­യ വേ­ദന എന്നി­വയാണ് സാ­ധാ­രണയാ­യി­ കാ­ണു­ന്ന ലക്ഷണങ്ങൾ. 

ചി­കി­ത്സ

ബാ­ക്ടീ­രി­യ വഴി­യു­ണ്ടാ­കു­ന്ന ചെ­ങ്കണ്ണ് അത്ര അപകടകാ­രി­യല്ല. മൂ­ന്നോ­ നാ­ലോ­ ദി­വസം കൊ­ണ്ട് രോ­ഗം മാ­റും. ആന്റി­ ബയോ­ട്ടി­ക്കു­കൾ ഫലപ്രദവു­മാ­ണ്. എന്നാൽ വൈ­റസ് മൂ­ലം ഉണ്ടാ­കു­ന്ന ചെ­ങ്കണ്ണ് രണ്ടോ­ മൂ­ന്നോ­ ആഴ്ച വരെ­ നീ­ണ്ടു­ നി­ൽ­ക്കാം. രോ­ഗി­യു­ടെ­ പ്രതി­രോ­ധ ശേ­ഷി­ അനു­സരി­ച്ചാണ് രോ­ഗം ഭേ­ദമാ­കു­ന്നത്. ആന്റി­ വൈ­റൽ മരു­ന്നു­കൾ അത്ര ഫലപ്രദവു­മല്ല. പി­ന്നെ­ ഡോ­ക്ടറു­ടെ­ നി­ർ­ദ്ദേ­ശ പ്രകാ­രം കണ്ണിൽ ഒഴി­ക്കാൻ ചി­ല തു­ള്ളി­ മരു­ന്നു­കളും, ഓയി­ൻ­മെ­ന്റു­കളും ഉപയോ­ഗി­ക്കാ­വു­ന്നതാ­ണ്. താ­ത്കാ­ലി­കമാ­യി­ അസു­ഖം കു­റവാ­യി­ എന്ന് കരു­തി­ മരു­ന്ന് മു­ടക്കാൻ പാ­ടി­ല്ല. എത്ര ദി­വസത്തേ­യ്ക്കാണ് ഡോ­ക്ടർ മരു­ന്ന് നി­ർ­ദ്ദേ­ശി­ച്ചത് എന്നു­വെ­ച്ചാൽ അത്രയും ദി­വസം മരു­ന്ന് കൃ­ത്യമാ­യി­ കഴി­ക്കേ­ണ്ടതു­മാ­ണ്. 

രോ­ഗം വന്നാൽ ശ്രദ്ധി­ക്കേ­ണ്ട കാ­ര്യങ്ങൾ 

എളു­പ്പത്തിൽ‍ പടർ‍­ന്നു­പി­ടി­ക്കു­ന്ന രോ­ഗമാ­യതി­നാൽ‍ വീ­ട്ടി­ലോ­ ഓഫീ­സി­ലോ­ ഒരാ­ൾ‍­ക്ക് രോ­ഗം വന്നാൽ‍ അത് മറ്റൊ­രാ­ളി­ലേ­യ്ക്ക് എളു­പ്പത്തിൽ പകരാം. രോ­ഗം ബാ­ധി­ച്ചവരു­മാ­യി­ അടു­ത്തി­ടപഴകു­ന്നതി­ലൂ­ടെ­യും രോ­ഗി­കളു­ടെ­ സ്പർ‍­ശനമേ­റ്റ വസ്തു­ക്കൾ‍ വഴി­യു­മാണ് രോ­ഗം പകരു­ന്നത്. രോ­ഗി­ ഉപയോ­ഗി­ച്ച ടവൽ‍, കണ്ണട, കന്പ്യൂ­ട്ടർ‍ മൗ­സ്, ആഹാ­രം കഴി­ക്കു­ന്ന പാ­ത്രങ്ങൾ‍, വാ­ഷ്ബേ­സി­നി­ലെ­ ടാ­പ്പ്, സോ­പ്പ്, കു­ളി­മു­റി­യിൽ‍ ഉപയോ­ഗി­ക്കു­ന്ന തോ­ർ‍­ത്തു­മു­ണ്ട്, ടെ­ലി­വി­ഷൻ റി­മോ­ട്ട് കൺ‍­ട്രോൾ‍, പു­സ്തകം, പേ­ന, സൺ­ഗ്ലാസ് തു­ടങ്ങി­യവയി­ലൂ­ടെ­ രോ­ഗാ­ണു­ അടു­ത്ത വ്യക്തി­യു­ടെ­ കൈ­കളി­ലേ­യ്ക്കും തു­ടർ‍­ന്ന് കണ്ണു­കളി­ലേ­യ്ക്കും പടരു­ന്നു­. അതി­നാൽ ഈ രോ­ഗം ബാ­ധി­ച്ചവർ വീ­ട്ടിൽ ഉണ്ടെ­ങ്കിൽ ഇത്തരം കാ­ര്യങ്ങളിൽ ശ്രദ്ധ പു­ലർ­ത്തേ­ണ്ടതു­ണ്ട്. കണ്ണു­കൾ‍ ഇടക്കി­ടെ­ തണു­ത്ത ശു­ദ്ധജലത്തിൽ‍ കഴു­കു­ന്നത് രോ­ഗാ­ണു­ക്കൾ‍ പെ­രു­കു­ന്നത് തടയാൻ സഹാ­യി­ക്കു­കയും അസ്വസ്ഥതകൾ‍ കു­റയ്ക്കു­കയും ചെ­യ്യും.

You might also like

Most Viewed