തൈ­റോ­യ്ഡി­നെ­ കു­റി­ച്ച് അറി­യാം


അയഡി­നും തൈ­റോ­ക്സിൻ എന്ന പ്രോ­ട്ടീ­നു­മാ­യി­ ചേ­ർ­ന്നാണ് ശരീ­രത്തിൽ തൈ­റോ­യ്ഡ് ഹോ­ർ­മോൺ ഉൽപ്­പാ­ദി­പ്പി­ക്കപ്പെ­ടു­ന്നത്. തൈ­റോ­യ്ഡ് ഹോ­ർ­മോ­ണി­ന്റെ­ അളവ്­ കു­റഞ്ഞാ­ലും കൂ­ടി­യാ­ലും ആരോ­ഗ്യപ്രശ്നങ്ങൾ­ക്ക് കാ­രണമാ­കും. ഹൈ­പ്പർ തൈ­റോ­യ്ഡി­സം, ഹൈ­പ്പോ­ തൈ­റോ­യ്ഡി­സം എന്നീ­ പേ­രു­കളി­ലാണ് ഈ അവസ്ഥകളെ­ അറി­യപ്പെ­ടു­ന്നത്. അമി­തമാ­യ ഉറക്കം, അമി­തവണ്ണം, അലസത, ശരീ­രഭാ­ഗങ്ങളിൽ നീ­ര്, കി­തപ്പ്, ആർ­ത്തവ സമയത്തെ­ അമി­ത രക്തസ്രാ­വം, തണു­പ്പു­ സഹി­ക്കാ­നു­ള്ള കഴി­വി­ല്ലാ­യ്മ, ശബ്ദം പരു­ത്തതാ­കു­ക, മു­ടി­ കൊ­ഴി­ച്ചിൽ, കൺ­പോ­ളകളിൽ നീ­ര്, സ്കിൻ രൂ­ക്ഷത കൂ­ടു­ക, ആർ­ത്തവ ക്രമം തെ­റ്റു­ക, മലബന്ധം തു­ടങ്ങി­യവ ഹൈ­പ്പോ­ തൈ­റോ­യ്ഡി­സത്തി­ന്റെ­ പ്രധാ­ന ലക്ഷണങ്ങളാ­ണ്. ചി­ലരിൽ ലക്ഷണമൊ­ന്നും കാ­ണാ­തെ­ തന്നെ­ ഹൈ­പ്പോ­ തൈ­റോ­യ്ഡി­സം ഉണ്ടാ­കാം.

അമി­ത വി­ശപ്പ്, നന്നാ­യി­ ഭക്ഷണം കഴി­ച്ചി­ട്ടും ശരീ­രഭാ­രം കു­റയു­ക, നെ­ഞ്ചി­ടി­പ്പ്, ശരീ­രത്തി­ന്­ ചൂ­ട്, കൈ­കൾ­ക്ക്­ വി­റയൽ, ഉത്കണ്ഠ, അതി­വൈ­കാ­രി­കത, സന്ധി­വേ­ദന, അമി­ത വി­യർപ്പ്, ആർ­ത്തവം ക്രമം തെ­റ്റൽ, ഉറക്കക്കു­റവ് തു­ടങ്ങി­യവയാണ് ഹൈ­പ്പർ തൈ­റോ­യ്ഡി­സത്തി­ന്റെ­ ഭാ­ഗമാ­യി­ ഉണ്ടാ­കു­ന്ന ലക്ഷണങ്ങൾ. രക്തപരി­ശോ­ധന നടത്തി­യാണ് തൈ­റോ­യ്ഡ് പ്രശ്നങ്ങൾ കണ്ടെ­ത്താ­നാ­വു­ക. കു­ടുംബത്തിൽ ആർ­ക്കെ­ങ്കി­ലും തൈ­റോ­യ്ഡ് രോ­ഗങ്ങളു­ണ്ടെ­ങ്കിൽ പാരന്പര്യം കിട്ടാൻ സാ­ധ്യതയു­ണ്ട്.

You might also like

Most Viewed