ആരോഗ്യകരമായ ജീവിതത്തിന് വ്യാ​​​­​​​യാ​​​­​​​മം ആവശ്യം


ശരീ­രത്തിന് ഭംഗി­യും ആരോ­ഗ്യവും ഉണ്ടാ­കു­ന്നതിന് ശരി­യാ­യ ആഹാ­രക്രമമം മാ­ത്രമല്ല വ്യാ­യാ­മവും വളരെ­ ആവശ്യമാ­ണ്. ഭക്ഷണകാ­ര്യത്തിൽ കൃ­ത്യത കാ­ണി­ക്കു­ന്ന പലരും പക്ഷെ­ വ്യാ­യാ­മത്തി­ന്റെ­ കാ­ര്യത്തിൽ അവഗണന കാ­ണി­ക്കാ­റു­ണ്ട്. ശരീ­രത്തി­ന്റെ­യും മനസ്സി­ന്റെ­യും ആരോ­ഗ്യത്തിന് ആഹാ­രം പോ­ലെ­ തന്നെ­ വ്യാ­യാ­മവും ദി­നചര്യകളിൽ ഉൾപ്പെ­ടു­ത്തേ­ണ്ടതു­ണ്ട്. ശരീ­രത്തിന് രൂ­പം നൽകു­ന്നതി­ലും ആരോ­ഗ്യം നി­ലനിർത്തു­ന്നതി­ലും വ്യാ­യാ­മത്തി­ന്റെ­ പങ്ക് വളരെ­ ഏറെ­യാ­ണ്. 

നല്ല ഉറക്കം, ഊർജ്­ജസ്വലത, എല്ലു­കൾ­ക്കും പേ­ശി­കൾ­ക്കും ബലം, ആരോ­ഗ്യകരമാ­യ ശരീ­രപ്രകൃ­തി­, വി­ഷാ­ദം അകറ്റും തുടങ്ങിയ ഗുണങ്ങളെല്ലാം നന്നാ­യി­ വ്യാ­യാ­മം ചെ­യ്യുന്ന ഒരാൾക്ക് ലഭിക്കും. അതേസമയം, ഹൃ­ദ്രോ­ഗം, ടൈ­പ്പ് 2 പ്രമേ­ഹം, ഉയർ­ന്ന രക്തസമ്മർ­ദ്ദം, അമി­ത കൊ­ളസ്ട്രോൾ, പക്ഷാ­ഘാ­തം തുടങ്ങിയ പ്രശ്നങ്ങളെല്ലാം വ്യാ­യാ­മരഹി­തമാ­യ ശരീ­രത്തിന് ഉണ്ടാകും. ദി­വസേ­ന 30 മു­തൽ 45 മി­നു­ട്ട് വരെ­ സ്ഥി­രമാ­യി­ വ്യാ­യാ­മം ചെ­യ്യു­ന്നത് മസ്തിഷ്കത്തി­ന്റെ­ ആരോ­ഗ്യത്തിന് ഫലപ്രദമാ­ണ്. 

വ്യാ­യാ­മം തി­രഞ്ഞെ­ടു­ക്കാൻ ഡോ­ക്ടറു­ടെ­ ഉപദേ­ശം തേ­ടു­ക. ബാ­സ്കറ്റ് ബാൾ, ടെ­ന്നീ­സ്, ഫു­ട്ബാൾ, സൈ­ക്കി­ൾ ­ചവി­ട്ടൽ, പൂ­ന്തോ­ട്ടപരി­പാ­ലനം, നീ­ന്തൽ, വള്ളംതു­ഴയൽ, ഓട്ടം, പടി­ക്കെ­ട്ട് കയറൽ, കാ­യി­കവി­നോ­ദങ്ങൾ എന്നി­വ ആരോ­ഗ്യം നി­ലനി­റു­ത്താ­നും ഊർ­ജ്ജസ്വലതയോ­ടെ­ നി­ലനി­ൽ­ക്കാ­നും സാ­ഹാ­യി­ക്കും. ഹൃ­ദ്രോ­ഗി­കളും മറ്റ് രോ­ഗങ്ങളു­ള്ളവരും വ്യാ­യാ­മങ്ങളിൽ ഏർ­പ്പെ­ടു­ന്നതിന് മു­ൻ­പ് നി­ർ­ബന്ധമാ­യും ആരോ­ഗ്യ വി­ദഗ്ദ്ധന്റെ­ ഉപദേ­ശം തേ­ടി­യി­രി­ക്കണം. ട്രെഡ് മി­ല്ലു­കൾ ഉപയോ­ഗി­ക്കു­ന്നവരും ഡോ­ക്ടറു­ടെ­ നി­ർദ്­ദേ­ശങ്ങൾ സ്വീ­കരി­ക്കു­ന്നത് ഗു­ണം ചെ­യ്യും.

You might also like

Most Viewed