ബൈ­പാസ് ശസ്ത്രക്രി­യയെ പേടിക്കേണ്ടതുണ്ടോ?


ബൈ­പാസ് ശസ്ത്രക്രി­യ നി­ർ­ദ്ദേ­ശി­ക്കു­വാൻ കാരണം,  ആൻ­ജി­യോ­പ്ലാ­സ്റ്റി­ ചെ­യ്താൽ ഉദ്ദേ­ശി­ച്ച ഫലം ലഭി­ക്കി­ല്ല എന്നതി­നാ­ലാ­ണ്. എന്നാൽ, ശസ്ത്രക്രി­യ ഭയന്ന് ചി­കി­ത്സ നി­ഷേ­ധി­ക്കു­ന്പോൾ, കാ­ർ­ഡി­യോ­ളജി­സ്റ്റു­കൾ ഇവർ­ക്ക് െ­്രസന്റിംഗ് ചെ­യ്യാൻ നി­ർ­ബന്ധി­തരാ­കു­ന്നു­. ഇങ്ങനെ­ വരു­ന്പോൾ, താ­ത്കാ­ലി­കമാ­യ ആശ്വാ­സം ലഭി­ച്ചേ­ക്കാ­മെ­ങ്കി­ലും, വീ­ണ്ടും ഹൃ­ദയാ­ഘാ­തമോ­ അനു­ബന്ധ പ്രശ്നങ്ങളോ­ ഉണ്ടാ­കു­കയും തന്മൂ­ലം ജീ­വന് തന്നെ­ ഭീ­ഷണി­യാ­യി­ത്തീ­രു­കയും ചെ­യ്യു­ന്നു­. പ്രമേ­ഹരോ­ഗി­കൾ­ക്ക് പ്രത്യേ­കി­ച്ചും ബൈ­പാസ് ശസ്ത്രക്രി­യ െ­്രസന്റിംഗി­നേ­ക്കാൾ ഫലം നൽ­കു­കയും, അത് ദീ­ർ­ഘകാ­ലം നീ­ണ്ടു­നി­ൽ­ക്കു­ന്നതാ­യും (ആദ്യ അഞ്ച് വർ­ഷങ്ങൾ­ക്ക് ശേ­ഷം പ്രത്യേ­കി­ച്ചും) പഠനങ്ങൾ വ്യക്തമാ­ക്കി­യി­ട്ടു­ണ്ട്.

ശസ്ത്രക്രി­യ ചെ­യ്യു­ന്പോൾ, രോ­ഗി­യു­ടെ­ നെ­ഞ്ചി­ൻ­കൂ­ടി­നു­ള്ളി­ൽ­ക്കൂ­ടി­ പോ­കു­ന്ന ഒരു­ രക്തക്കു­ഴൽ മാ­മ്മറി­ ആർ­ട്ടറി­ എടു­ത്ത്, അടു­പ്പമു­ള്ള ഹൃ­ദയധമനി­യെ­ ബൈ­പാസ് ചെ­യ്യാ­നു­പയോ­ഗി­ക്കു­ന്നു­. പത്ത് മു­തൽ പതി­നഞ്ച് വർ­ഷത്തോ­ളം ഇവ കേ­ടു­പാ­ടു­കൾ കൂ­ടാ­തെ­ പ്രവർ­ത്തി­ക്കും.

ഫലം വർ­ദ്ധി­ക്കു­ന്നതി­നാ­യി­, കൂ­ടു­തൽ ആർ­ട്ടറി­കളു­പയോ­ഗി­ച്ച് ബൈ­പാസ് ചെ­യ്യാ­വു­ന്നതാ­ണ്.

ഇത്തരത്തി­ലു­ള്ള ശസ്ത്രക്രി­യകൾ പ്രത്യേ­കി­ച്ചും പ്രമേ­ഹരോ­ഗി­കൾ­ക്ക് 15 മു­തൽ 20 വർ­ഷം വരെ­ ഫലപ്രദമാ­ണ്. ഇതി­നു­ശേ­ഷം എന്തെ­ങ്കി­ലും ബു­ദ്ധി­മു­ട്ടു­കളു­ണ്ടാ­യാൽ വീ­ണ്ടും െ­്രസന്റിംഗോ­ ശസ്ത്രക്രി­യയോ­ ചെ­യ്യാ­വു­ന്നതാ­ണ്.

വി­ദേ­ശരാ­ജ്യങ്ങളിൽ രണ്ടും മൂ­ന്നും തവണ ശസ്ത്രക്രി­യയ്ക്ക് വി­ധേ­യരാ­കു­ന്നവരു­ണ്ട്. നമ്മു­ടെ­ നാ­ട്ടി­ലും ഇവ വലി­യ അപകടസാ­ദ്ധ്യതകളി­ല്ലാ­തെ­ ചെ­യ്യാ­വു­ന്നതാ­ണ്.

ശസ്ത്രക്രി­യ കഴി­ഞ്ഞാ­ൽ

ആധു­നി­ക കാ­ലത്ത് ശസ്ത്രക്രി­യ വളരെ­ സു­രക്ഷി­തമാ­യി­ ചെ­യ്യാ­വു­ന്ന ഒന്നാ­യി­ മാ­റി­ക്കഴി­ഞ്ഞി­രി­ക്കു­ന്നു­.

മി­കച്ച വേ­ദനസംഹാ­രി­കൾ ഈ പ്രക്രി­യ കഴി­ഞ്ഞു­ള്ള പു­നരധി­വാ­സത്തെ­ ലഘൂ­കരി­ക്കു­ന്നു­. ഒരാ­ഴ്ചയ്ക്കു­ള്ളിൽ ആശു­പത്രി­ വി­ടു­ന്ന രോ­ഗി­കൾ, ദൈ­നംദി­ന പ്രവൃ­ത്തി­കൾ സ്വയം ചെ­യ്യു­വാൻ പ്രാ­പ്തരാ­യി­രി­ക്കും.

ചു­രു­ക്കത്തിൽ, ബൈ­പാസ് ശസ്ത്രക്രി­യ ഭയക്കേ­ണ്ട ഒന്നല്ല, മറി­ച്ച് ഹൃ­ദ്രോ­ഗങ്ങൾ വർ­ദ്ധി­ച്ചു­വരു­ന്ന ഇക്കാ­ലത്ത് പൊ­തു­ജനം ഇതി­നെ­ ഒരു­ ജീ­വൻ­രക്ഷാ­ ഉപാ­ധി­യാ­യി­ കാ­ണേ­ണ്ടതാ­ണ്.

You might also like

Most Viewed