എ​ല്ലു​­​ക​ളുടെ ആരോഗ്യം എങ്ങനെ കാക്കാം


എല്ലു­കളു­ടെ­ കട്ടി­കു­റഞ്ഞ്­ ദു­ർ­ബലമാ­കു­ന്ന അവസ്ഥയാണ് ഓസ്റ്റി­യോ­ പൊറോ­സി­സ്. എല്ലു­കളിൽ ദ്വാ­രങ്ങൾ വീ­ഴു­ന്നു­. ഡെ­ൻ­സി­റ്റി­ കു­റഞ്ഞ് ­വരു­ന്നു­. 

എല്ലു­കളു­ടെ­ തേ­യ്മാ­നം തു­ടക്കത്തിൽ തി­രി­ച്ചറി­യപ്പെ­ടാ­റി­ല്ല. എല്ലു­കൾ­ക്ക് പൊ­ട്ടൽ സംഭവി­ക്കു­ന്ന ഘട്ടത്തോ­ളം എത്തു­ന്പോ­ഴാണ് ഓസ്റ്റി­യോ­പോ­റോ­സിസ് കണ്ടെ­ത്തപ്പെ­ടു­ക. ചി­ലപ്പോൾ മു­തു­ക്, നടുവ് ഭാ­ഗങ്ങളിൽ അസഹ്യമാ­യ വേ­ദന അനു­ഭവപ്പെ­ട്ടേക്കാം.

പ്രാ­യമാ­കു­ന്നതു­മാ­യി­ ബന്ധപ്പെട്ട­് എല്ലാ­വരി­ലും എല്ലു­കളു­ടെ­ ഡെ­ൻ­സി­റ്റി­ കു­റഞ്ഞു­വരാ­റു­ണ്ട്. അത് ക്രമേ­ണ ഓസ്റ്റി­യോ­പൊ­റോ­സസി­ലേ­യ്ക്ക് എത്തു­ന്നു­. സ്ത്രീ­കളു­ടെ­ എല്ലു­കൾ­ക്ക് പു­രു­ഷന്മാ­രു­ടെ­ എല്ലി­നെ­ അപേ­ക്ഷി­ച്ചു­ കട്ടി­ കു­റവാ­ണെ­ന്നതും സ്ത്രീ­കൾ­ക്ക് 50 വയസി­ന്­ ശേ­ഷം ആർ­ത്തവവി­രാ­മം നേ­രി­ടേ­ണ്ടി­ വരു­ന്നു­ എന്നതും സ്ത്രീ­കളിൽ ഓസ്റ്റി­യോ­ പോ­റോ­സിസ് സാ­ധ്യത വർദ്­ധി­പ്പി­ക്കു­ന്നു­. എല്ലു­കൾ പൊ­ട്ടാ­നും ഒടി­യാ­നു­മു­ളള സാ­ധ്യത ഇവർ­ക്ക് കൂ­ടു­തലാ­ണ്. പ്രാ­യമാ­യവർ, സ്ത്രീ­കൾ, ആർ­ത്തവം നി­ലച്ചവർ, പു­കവലി­ക്കാർ തു­ടങ്ങി­യവരി­ലാണ് രോ­ഗസാ­ധ്യത കൂ­ടു­തൽ. 

കാ­ത്­സ്യം, വി­റ്റാ­മിൻ ഡി­ സപ്ലി­മെ­ന്റു­കൾ നൽ­കി­യും മറ്റ് ­മരു­ന്നു­കളി­ലൂ­ടെ­യും വ്യാ­യാ­മങ്ങളി­ലൂ­ടെ­യും രോ­ഗശാ­ന്തി­ സാ­ധ്യമാ­ണ്. പരസ്യങ്ങളിൽ കണ്ണടച്ച് വി­ശ്വസി­ച്ച് മരു­ന്നു­കൾ സ്വീ­കരി­ക്കു­ന്നത് ഉചി­തമല്ല. സ്വയംചി­കി­ത്സ പാ­ടി­ല്ലെ­ന്ന് അർത്­ഥം. എല്ലു­രോ­ഗ വി­ദഗ്ദ്ധനെ­ സമീ­പി­ച്ച് ചി­കി­ത്സ തേ­ടു­ക.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാ­ത്സ്യം ഗു­ളി­കകൾ ഒരു­ ഡോ­ക്ടറു­ടെ­ നി­ർ­ദ്ദേ­ശപ്രകാ­രമല്ലാ­തെ­ കഴി­ക്കരു­ത്. 

അളവിൽ അധി­കമാ­യാൽ വൃ­ക്കയിൽ കല്ലു­ണ്ടാ­കു­ന്നതിന് സാ­ധ്യതയു­ണ്ട്.

സംസ്കരി­ച്ച മാംസവി­ഭവങ്ങൾ ഒഴി­വാ­ക്കു­ക. ശരീ­രത്തിൽ നി­ന്നു­ം കാ­ൽ­സ്യം നഷ്ടമാ­കു­ന്നത്­ തടയാൻ അത്­ സഹാ­യിക്കും.

കാ­പ്പി­യി­ലെ­ കഫീ­നും കാ­ൽ­സ്യം ശരീ­രം ആഗി­രണം ചെ­യ്യു­ന്നത്­ തടയു­ന്നു­. അതി­നാൽ അമി­തമാ­യി­ കാ­പ്പി­കു­ടി­ക്കു­ന്ന ശീ­ലം ഒഴി­വാ­ക്കു­ക.

അതു­പോ­ലെ­തന്നെ­ ആൽ­ക്കഹോ­ളി­ന്‍റെ­ (മദ്യത്തി­ന്‍റെ­) ഉപയോ­ഗവും എല്ലു­കൾ­ക്ക്­ ദോ­ഷകരം.

You might also like

Most Viewed