മൊബൈൽ‍ ഫോൺ കുട്ടികളെ നയിക്കുന്നത് മാരക രോഗങ്ങളിലേക്കോ?


ന്യൂഡൽഹി: കുട്ടികളുടെ ത്വക്ക് മുതൽ‍ ഓരോ അവയവവും വളർ‍ച്ച പ്രാപിക്കുന്നതെയുള്ളൂ. ഈ കാലയളവിൽ മൊബൈൽ‍ഫോണിന്‍റെ പരിധിവിട്ട ഉപയോഗം കുട്ടികളിൽ മാരക രോഗങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് വിദഗ്ദ്ധർ. കുട്ടികളിലെ മൊബൈൽ‍ ഫോൺ ഉപയോഗം രക്താർ‍ബുദത്തിനുവരെ കാരണമായേക്കാമെന്നാണ് കേരള പോലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നൽകുന്ന മുന്നറിയിപ്പ്.  കുട്ടികളിൽ‍ മൊബൈൽ‍ ഫോണിന്‍റെ ഉപയോഗം പരിധിയിലും കൂടുതലായി വർദ്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങൾ‍ക്ക് മുന്നറിയിപ്പായി പോലീസ് ഫേസ്ബുക്ക് വഴി ജാഗ്രതാനിർദ്‍ദേശം നൽ‍കിയത്. മൊബൈൽ‍ഫോണിന്‍റെ പരിധിവിട്ട ഉപയോഗം കുട്ടികളിൽ‍ ഹൈപ്പർ‍ ആക്റ്റിവിറ്റി തുടങ്ങി കാൻ‍സറിന് വരെ കാരണമാകും. കുട്ടികളുടെ വളർ‍ച്ചാ ഘട്ടത്തിൽ‍ മൊബൈലിൽ‍ നിന്നുണ്ടാകുന്ന വൈദ്യുത കാന്തിക തരംഗങ്ങൾ‍ മുതിർ‍ന്നവരേക്കൾ‍ വേഗത്തിൽ‍ കുട്ടികളെ ഗുരുതരമായി ബാധിക്കും. വീഡിയോ ഗെയിം തുടങ്ങി മൊബൈൽ‍ ഉപയോഗം പതിവാകുന്നതോടെ കാഴ്ചശക്തി കുറയുക, വിഷാദം, ആത്മഹത്യാപ്രവണത, പഠനത്തിൽ‍ ശ്രദ്ധയില്ലായ്മ, ദേഷ്യം, അക്രമവാസന തുടങ്ങിയ പെരുമാറ്റവൈകല്യങ്ങളും കുട്ടികളിൽ‍ ദൃശ്യമാകുന്നുണ്ടെന്നും പോലീസ് മുന്നറിയിപ്പു നൽ‍കുന്നു.

You might also like

Most Viewed