ടോയ്‌ലറ്റിൽ മൊബൈൽ‍ഫോൺ‍ ഉപയോഗിക്കുന്നവരെ തേടിയെത്തും രോഗങ്ങൾ


മൊബൈൽ‍ഫോൺ‍ ഉപയോഗിക്കുന്നവരുടെ പ്രധാന ഹോബിയാണ് എവിടെ പോയാലും ഫോൺ‍ കോണ്ടുപോവുക എന്നത്്. അത് ഇനി ഉണ്ണാനായാലും ഉറങ്ങാനായാലും ടോയ്‌ലറ്റിലായാലും നമ്മോടൊപ്പം നമ്മുടെ ഫോണുണ്ടാകും. എന്നാൽ അത്തരത്തിൽ‍ ടോയ്‌ലറ്റിൽ ഫോൺ‍ കൊണ്ടുപോകുന്നവവരെ തേടിയെത്തും രോഗങ്ങൾ. ടോയ്ലറ്റിന്റെ വാതിൽ‍, ലോക്ക്, ടാപ്, ഫ്‌ളഷ്, ഹാൻ‍ഡ് വാഷ് തുടങ്ങിയവയിലെല്ലാം പല തരത്തിലുളള ബാക്ടീരിയ ഉണ്ട്. ഇത്തരത്തിൽ ടോയ്‌ലറ്റിൽ ഫോണുമായി പോകുന്നവര്‍ക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 

നൂറുകണക്കിന് സൂക്ഷ്മ ജീവികൾ‍, കുമിളകൾ‍, ഈസ്റ്റ് എന്നിവ കൂടാതെ മലത്തിന്റെ അംശവും ടോയ്ലറ്റിൾ ഫോൺ‍ ഉപയോഗത്തിലൂടെ അടിഞ്ഞുകൂടാൻ സാധ്യത കൂടുതലാണ്. വൃത്തിയും ഫോൺകഴുകാൻ സാധിക്കില്ലല്ലോ?  ടോയ്ലറ്റിലെ ഫോൺ‍ ഉപയോഗം അവിടെ കൂടുതൽ‍ സമയം ചിലവിടാൻ‍ പ്രേരിപ്പിക്കുകയും ഇതുവഴി ചില രോഗങ്ങളും കടന്നുകൂടാൻ‍ സാധ്യതയേറെയാണ്. കൂടാതെ 30 മിനിറ്റിൽ‍ കൂടുതൽ സമയം ടോയ്ലറ്റില്‍ ഇരുന്നാൽ അർ‍ശസ്, രക്തധമനികൾ‍, മലദ്വാരം എന്നിവയ്ക്ക് വീക്കം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇനിമുതൽ ആരും പരമാവധി ടോയ്‌ലറ്റുകളിൽ‍ മൊബൈൽഫോണുകൾ‍ കൊണ്ടുപോകാതിരിക്കുക.

You might also like

Most Viewed