നിപ്പ: പ്രതിരോധ മരുന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ


നിപ്പ രോഗത്തിനു പ്രതിരോധ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി ഫിലഡൽഫിയയിലുള്ള ജെഫേഴ്സൺ വാക്സിൻ സെന്ററിലെ ശാസ്ത്രജ്ഞർ. സമാന സ്വഭാവമുള്ള വൈറസുകളിൽ നിന്നാണ് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തത്.ജീവനുള്ളതും ഇല്ലാത്തതുമായ നിപ്പ വൈറസുകളെ ഇതിനായി ഉപയോഗിച്ചു.കഴിഞ്ഞ വർഷം കേരളത്തിൽ നിപ്പ വൈറസ് ബാധയുണ്ടായപ്പോൾ ഓസ്ട്രേലിയൻ മരുന്നായ റിബാവൈറിൻ എത്തിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, ഈ മരുന്ന് മനുഷ്യരിൽ പരീക്ഷിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല.

 നിപ്പ ദുരന്തം പൊട്ടിപ്പുറപ്പെട്ടിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. 2018 മേയ് അഞ്ചിനു പൊട്ടിപ്പുറപ്പെട്ട രോഗത്തിൽ നിന്ന് ജൂലൈ പകുതിയോടെയാണ് മലബാർ മേഖല മുക്തി നേടി സാധാരണ ജീവിതത്തിലേക്കു തിരികെ വന്നത്. 18 പേരിൽ 16 പേർ മരിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്.രാജ്യാന്തര പഠനസംഘത്തിന്റെ കണക്കു പ്രകാരം  21 പേരാണു മരിച്ചത്. 23 പേർക്കു രോഗബാധയുണ്ടായെന്നു ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പറയുന്നു

You might also like

Most Viewed