ഹോമിയോപ്പതി ഒരു ബദൽ വൈദ്യശാസ്ത്രം : ഡോ. ജയശ്രീ


ലോകമെമ്പാടും പ്രചാരം നേടിയ വൈദ്യശാസ്ത്രശാഖയാണ് ഹോമിയോപ്പതി. ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ഹോമിയോപ്പതിയെ ലോകത്തിലെ രണ്ടാമത്തെ വലിയ ചികിത്സാശാഖയായാണു കണക്കാക്കുന്നത്. സുരക്ഷിതം,ലളിതം, ഫലപ്രദം, പാർശ്വഫലമില്ലായ്മ എന്നിവ ഹോമിയോപ്പതിചികിത്സാശാസ്ത്രത്തിന്‍റെ മുഖമുദ്രകളാണ്. ശരീരത്തിന്‍റെ പ്രതിരോധശേഷി ഉദ്ദീപിപ്പിച്ച് രോഗശാന്തി സാധ്യമാക്കുക എന്നതാണ് ഹോമിയോപ്പതി ചികിത്സയുടെ തത്വം. ഇതിനായി രോഗലക്ഷണങ്ങളോടൊപ്പം ആ വ്യക്തിയുടെ ശാരീരിക, മാനസിക, വൈകാരിക അവസ്ഥകൾ പരിഗണിച്ചാണ് ചികിത്സ നൽകുന്നത്.  അതുകൊണ്ടുതന്നെ ഹോമിയോപ്പതി രോഗത്തെയല്ല,രോഗിയെയാണ് ചികിത്സിക്കുന്നതു എന്ന് പറയാം. ഇത്തരത്തിലുള്ള സമീപനത്തിലൂടെ പൂര്‍ണമായ രോഗവിമുക്തി ഹോമിയോപ്പതിചികിത്സയിലൂടെ സാധ്യമാകുന്നു.
 
താഴെ പറയുന്ന അസുഖങ്ങളിൽ ഹോമിയോപ്പതി ചികിത്സ
വളരെ ഫലപ്രദമാണ്.
 
1. അടിക്കടിയുണ്ടാകുന്ന കഫക്കെട്ട് (ആസ്തമ), തുമ്മല്‍,
വിവിധ അലർജി പ്രശ്നങ്ങൾ.
2. ടോൺസിലൈറ്റിസ്, സൈനസൈറ്റിസ്, മൂക്കിൽ ദശ, മൈഗ്രേൻ, 
കിഡ്നി, ഗാൾ ബ്ലാഡർ സ്റ്റോൺ (പിത്താശയക്കല്ല്).
3. സന്ധിവാതം, ടെന്നീസ് എൽബോ തുടങ്ങിയവ.
4. മാസമുറ പ്രശ്നങ്ങളും അനുബന്ധ അസുഖങ്ങളും.
5. അസിഡിറ്റി, അള്‍സര്‍, ആമാശയ, കുടൽ സംബന്ധമായ പ്രശ്നങ്ങൾ.
6. പൈല്‍സ്, ഫിസ്റ്റുല, ഫിഷര്‍.
7. ത്വക് രോഗങ്ങൾ (സോറിയാസിസ്, എക്സിമ, വാർട്സ്,
താരൻ, പാലുണ്ണി തുടങ്ങിയവ)
8. മുടികൊഴിച്ചിൽ.
 
ഹോമിയോപ്പതി അതിർത്തികൾ ഭേദിച്ച്
ആഗോള തലത്തിൽ സ്വീകാര്യമാവുകയാണ്. രോഗശമനത്തിനായി
ഹോമിയോപ്പതി ചികിത്സാരീതിയിലേക്ക് മാറുന്നവരുടെ എണ്ണം ദിനംപ്രതി
വര്‍ദ്ധിക്കുകയാണ്. പഴകിയതും അടിക്കടി വരുന്നതുമായി അസുഖങ്ങൾ  മാറാൻ 
ഹോമിയോപ്പതി ചികിത്സ ഫലപ്രദമാണ്. മറ്റു പാര്‍ശ്വഫലങ്ങളില്ലാതെ
രോഗിയെ സൌഖ്യത്തിലേക്ക് നയിക്കുന്ന ലോകത്തിലെ
ഏറ്റവും ചെലവു കുറഞ്ഞ ചികിത്സാപദ്ധതിയാണ് ഹോമിയോപ്പതി.
 
ഇന്ത്യയിലും വിദേശത്തും ഹോമിയോപ്പതി ചികിത്സാരംഗത്ത് പ്രഗല്‍ഭരായ ഡോ.ബത്രാസ് ഹോമിയോപ്പതിയും കിംസും സംയുക്തമായി നടത്തുന്ന  ക്ലിനിക്കില്‍ 17 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള  ഡോ. ജയശ്രീയാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. ഹോമിയോപ്പതി ചികിത്സയ്ക്ക് അനിവാര്യമായിട്ടുള്ള ജര്‍മ്മന്‍ നിര്‍മ്മിത ഹോമിയോപ്പതി മരുന്നുകള്‍ സല്‍മാ ഫാര്‍മസിയില്‍ ലഭ്യമാണ്. ഇന്ത്യയിലും വിദേശത്തും ഹോമിയോപ്പതി ചികിത്സാരംഗത്ത് പ്രഗല്‍ഭരായ ഡോ.ബത്രാസ് ഹോമിയോപ്പതിയും കിംസും സംയുക്തമായി നടത്തുന്ന ഹോമിയോപ്പതി ക്ലിനിക്കില്‍ 17 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള  ഡോ. ജയശ്രീയാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. ഹോമിയോപ്പതി ചികിത്സയ്ക്ക് അനിവാര്യമായിട്ടുള്ള ജര്‍മ്മന്‍ നിര്‍മ്മിത ഹോമിയോപ്പതി മരുന്നുകള്‍ സല്‍മാ ഫാര്‍മസിയില്‍ ലഭ്യമാണ്.

ഡോ.ജയശ്രീ സംസാരിക്കുന്നു

You might also like

Most Viewed