മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം : മരുന്നുകള്‍ ഫലപ്രദമല്ലെന്ന് വിദഗ്ധര്‍


ഒാര്‍മശക്തിയടക്കം മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി ഇന്ന് ഉപയോഗിച്ചുവരുന്ന മരുന്നുകള്‍ ഒട്ടും ഫലപ്രദമല്ലെന്ന് വിദഗ്ധര്‍. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന 'േഗ്ലാബല്‍ കൗണ്‍സില്‍ ഒാണ്‍ ബ്രെയിന്‍ ഹെല്‍ത്ത്' എന്ന ഡോക്ടര്‍മാരുടെയും ശാസ്ത്രജ്ഞന്മാരുടെയും സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 50 വയസ്സ് കഴിഞ്ഞാല്‍ മസ്തിഷ്കത്തിന് സംഭവിക്കുന്ന പ്രവര്‍ത്തനമാന്ദ്യം സ്വാഭാവികമാണെന്നും അതിന് ചികിത്സയില്ലെന്നുമാണ് പഠനം പറയുന്നത്.

ഒാര്‍മക്കുറവ്, ചിന്താശേഷിയില്‍വരുന്ന മാറ്റം, കാര്യങ്ങള്‍ ഗ്രഹിക്കാനും പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള കഴിവു കുറവ് എന്നിങ്ങനെ പ്രായവുമായി ബന്ധപ്പെട്ട് മസ്തിഷ്കത്തിെന്‍റ പ്രവര്‍ത്തനശേഷിക്ക് സംഭവിക്കുന്ന മാന്ദ്യത്തിെന്‍റ ചികിത്സക്കായി ചെലവിടുന്ന പണം തികച്ചും പാഴാണെന്നാണ് സംഘടനയുടെ ഡയറക്ടറും ജെറിയാട്രിക് സൈക്യാട്രി ഡിവിഷന്‍ മേധാവിയുമായ ഡോ. ഗ്രേ സ്മാള്‍ പറയുന്നത്. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്സിറ്റിയിലെ ന്യൂറോളജി വിഭാഗം പ്രഫസര്‍ ജേക്കബ് ഹാളിെന്‍റ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച ഗവേഷണം നടന്നത്.

മരുന്നുകള്‍ കഴിക്കുന്പോള്‍ അനുഭവപ്പെടുന്ന മാറ്റം വെറും മാനസിക കാരണങ്ങളാലുള്ള തോന്നലാണെന്നും ഭക്ഷണത്തിലൂടെയോ മരുന്നിലൂടെയോ തലച്ചോറിന്റെ  പ്രവര്‍ത്തനം മെച്ചപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ആഗോള മരുന്നുവിപണിയില്‍ ഇത്തരം മരുന്നുകളുടെ വില്‍പന കുത്തനെ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് പുതിയ പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

2006 മുതല്‍ 2016 വരെയുള്ള പത്തു വര്‍ഷത്തിനിടയില്‍ ഒാര്‍മശക്തി വര്‍ധിപ്പിക്കുന്നതിനും മറ്റുമുള്ള മരുന്നുകളുടെ ഉല്‍പാദനവും വില്‍പനയും ഇരട്ടിയായിട്ടുണ്ട്. നിലവില്‍ പ്രതിവര്‍ഷം 300 കോടി ഡോളറിന്റെ വിപണിയാണ് ഇൗ മരുന്നുകള്‍ക്ക് മാത്രമുള്ളത്. 2023 ആകുന്പോളേയ്ക്കും ഇത് 580 കോടി ഡോളറായി വര്‍ധിക്കുമെന്നും കണക്കുകള്‍ പറയുന്നു
 
 
 
 

You might also like

Most Viewed