റോബോട്ടിക് ക്യാപ്‌സൂളുകള്‍ വരുന്നു


എന്‍ഡോസ്‌കോപ്പി പരീക്ഷിക്കുബോഴുള്ള വേദനയും ഛര്‍ദ്ദിയുമൊന്നുമില്ല, സോണോപില്‍ എന്ന പുതിയ റോബോട്ടിക് കാപ്‌സ്യൂളാണ് ഇപ്പോള്‍ താരം. ഇതാ ഉദരസംബന്ധിയായ രോഗങ്ങള്‍ കൊണ്ട് പൊറുതി മുട്ടുന്നവര്‍ക്ക് ആശ്വാസമേകുന്ന ഒരു കണ്ടുപിടുത്തവുമായി വന്നിരിക്കുകയാണ് മെഡിക്കല്‍ രംഗത്തുള്ള ഗവേഷകര്‍. സോണോപില്‍ എന്നാണ് പേര്. ഒരു ഇത്തിരിക്കുഞ്ഞന്‍ റോബോട്ടാണത്. നമ്മുടെ വന്‍കുടലിന്റെ ഉള്ളിലേക്ക് എന്‍ഡോസ്‌കോപ്പിയുടെ പ്രോബുകള്‍ കയറ്റുന്ന, നിലവിലുള്ള അള്‍ട്രാ സൗണ്ട് ഇമേജിങ്ങ് മാര്‍ഗങ്ങള്‍, നമുക്ക് വേദനയും അസ്വസ്ഥതയും പകരുന്നവയാണ്. ഇനിയും കാലം മൈക്രോ അള്‍ട്രാ സൗണ്ട് ഇമേജിങ് ടെക്നോളജിയുടേതാണ്. നമ്മുടെ ശരീരത്തിനുള്ളിലേക്ക് കടന്നു ചെന്ന് ഈ ചിത്രങ്ങളെടുക്കാന്‍ പോന്നതാണ് ഈ ഇത്തിരിക്കുഞ്ഞന്‍ റോബോട്ടുകള്‍.അന്താരാഷ്ട്രതലത്തില്‍ ഈ ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന എഞ്ചിനീയര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും ഒരു വലിയ സംഘത്തിന്റെ ഏകദേശം ഒരു ദശാബ്ദം നീണ്ടു നില്‍ക്കുന്ന ഗവേഷണങ്ങളുടെ ഫലമാണ് ഈ ടെക്നോളജി.  

You might also like

Most Viewed