എയ്ഡ്‌സിനെയും തുരത്താനുള്ള കണ്ടുപിടിത്തവുമായി ശാസ്ത്രലോകം


പ്രതീക്ഷ ഉയര്‍ത്തിക്കൊണ്ട് എലികളില്‍ നിന്ന് എച്ച്‌ഐവിയെ പൂര്‍ണമായും തുരത്തി ശാസ്ത്രജ്ഞര്‍. ഇതോടെ മനുഷ്യരിലും ഈ ചികിത്സാ രീതി പരീക്ഷിക്കാമെന്നും 100 ശതമാനം രോഗശമനം പ്രതീക്ഷിക്കാമെന്നുമാണ് വിദഗ്ദര്‍ പറയുന്നത്. ലോകത്തിലാദ്യമായാണ് ഒരു ജീവിയുടെ ശരീരത്തില്‍ നിന്നും എയ്ഡ്സിന് കാരണമായ ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസിനെ പൂര്‍ണമായും നീക്കം ചെയ്യുന്നത്. ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് ആള്‍ക്കാരെ ബാധിച്ച ഈ മാരക രോഗത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളില്‍ ഈ മുന്നേറ്റം വലിയ രീതിയിലുള്ള പ്രതീക്ഷ നല്‍കുന്നുവെന്ന് പരീക്ഷണം നടത്തിയ ഗവേഷകര്‍ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച്‌ 2017 വരെ 36.9 കോടി ജനങ്ങളാണ് എച്ച്‌ ഐ വി ബാധിതരായത്. അതില്‍ തന്നെ 21.7 കോടി രോഗികള്‍ക്ക് മാത്രമാണ് ആന്റി റെട്രോവിയല്‍ ചികിത്സ ലഭിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ആഗോള പൊതുജനാരോഗ്യ പ്രതിസന്ധിയായി എച്ച്‌ ഐ വി മാറിയിരിക്കുകയാണ്.

അമേരിക്കയിലെ നെബ്രോസ്‌ക സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലമായാണ് വൈറസിനെ നീക്കം ചെയ്യാമെന്ന് കണ്ടെത്തിയത്. രണ്ടു ചികിത്സാരീതികളാണ് ഇതിനു വേണ്ടി അവര്‍ സ്വീകരിച്ചത്. ആദ്യ ഘട്ടത്തില്‍ ലേസറുപയോഗിച്ചുള്ള ആന്റി റെട്രോവിയല്‍ തെറാപ്പിയാണ് പരീക്ഷിച്ചത്. രണ്ടാമതായി ജനിതക ഘടനയിലെ ജീന്‍ എഡിറ്റിങ്ങ് സാങ്കേതിക വിദ്യയായ ക്രിസ്പര്‍ കാസ്9 എന്ന രീതി ഉപയോഗിച്ചു. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേണലിലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്. രോഗബാധിതരായ എലികളില്‍ മൂന്നിലൊന്നില്‍ നിന്നും ഈ രണ്ട് ചികിത്സാ രീതികളിലൂടെ എച്ച്‌ഐവി വൈറസിനെ ഒഴിവാക്കാന്‍ സാധിച്ചു. 

ഈ പുതിയ എച്ച്‌ഐവി വൈറസ് ചികിത്സ ചൈനീസ് ജനിതകശാസ്ത്രജ്ഞനായ ഹെ ജിയാന്‍കുയി ഭ്രൂണഘട്ടത്തില്‍ ഇരട്ട പെണ്‍കുട്ടികളെ ജനിതകമാറ്റം വരുത്താന്‍ ഉപയോഗിച്ചിരുന്നു. ജീന്‍ എഡിറ്റുചെയ്ത കുട്ടികളില്‍ എച്ച്‌ഐവി വൈറസ് ബാധിച്ച ജീന്‍ ഇല്ലാതാകുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.

You might also like

Most Viewed