കഴുത്തിലെ ഈ ചെറിയ ഗ്രന്ഥിയുണ്ടാക്കുന്ന വലിയ കുഴപ്പങ്ങള്‍


തൈറോയ്ഡ് ഗ്രന്ഥിയെക്കുറിച്ച്‌ കുറെ ശരിയായ ധാരണകളും തെറ്റായ ധാരണകളും നമ്മളില്‍ കടന്നുകൂടിയിട്ടുണ്ട്. പല സാധാരണ അസുഖങ്ങളുടെ കാരണം തൈറോയ്ഡ് ആണെന്ന നിഗമനത്തിലെത്തുകയും ഉടന്തന്നെ സ്വയം പരിശോധനയും സ്വയം ചികിത്സയും ചെയ്യുന്ന രീതി ഇന്ന് വ്യാപകമാണ്

ലക്ഷണങ്ങള്‍

വിശപ്പുകുറവും ക്ഷീണവും ഉണ്ടാകുന്നതോടൊപ്പം ശരീരത്തിന്റെ ഭാരം കൂടുന്നു. പലതരം മാനസികപ്രശ്.നങ്ങള്, ഉന്മേഷകുറവ്, അലസത, ഉത്കണ്ഠ, മാന്ദ്യം, മലബന്ധം, വരണ്ട ചര്‍മം, മുടികള്‍ എളുപ്പം പൊട്ടിപ്പോകല്‍, മുടികൊഴിച്ചിലും ഉണ്ടാകുന്നു. ഹൃദയമിടിപ്പ് കുറയുകയും ആര്‍ത്തവക്രമക്കേടുകള്‍ ഉണ്ടാകുന്നതോടൊപ്പം ഈ ഹോര്‍മോണില്‍ നിന്ന് ഉണ്ടാകുന്ന ഊര്‍ജസ്രോതസ്‌സിന്റെ കുറവുമൂലം ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങള്ക്ക് കുറവ് സംഭവിക്കുകയും ചെയ്യും. രക്തത്തിലെ കൊളസ്‌ട്രോള്‍ കൂടും. ഹൃദയാഘാതത്തിനുള്ള സാധ്യതയും കൂടും. ഗര്‍ഭധാരണത്തിന് തടസങ്ങള്‍ ഉണ്ടാകും. ഗര്‍ഭസ്ഥശിശുക്കളിലും നവജാത ശിശുക്കളിലും ഈ ഹോര്‍മോണിന്റെ അഭാവം വളര്‍ച്ചക്കുറവിനും ബുദ്ധിമാന്ദ്യത്തിനും വഴിവെക്കും. വളര്‍ച്ച മുരടിക്കുന്ന രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. അതിനാല്‍ത്തന്നെ ഗര്‍ഭിണികളിലും നവജാതശിശുക്കളിലും ഈ ഹോര്‍മോണിന്റെ അളവ് പരിശോധിക്കേണ്ടതും തക്കതായ ചികിത്സ കൊടുക്കേണ്ടതുമാണ്. ജന്മനാ ഈ ഗ്രന്ഥി ഇല്ലാതെയും സ്ഥാനംതെറ്റി നാവിന്റെ പിറകിലോ കഴുത്തിലെ മറ്റുഭാഗങ്ങളിലോ വളരുന്നതും വിരളമായി കാണാറുണ്ട്. ഇവരിലും ഈ ഹോര്‍മോണിന്റെ അഭാവം സാധാരണമാണ്.

ഹൈപ്പര്‍തൈറോയ്ഡിസം

ശരീരത്തില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ആവശ്യത്തിലധികം ഉണ്ടാകുന്നതുകൊണ്ടുള്ള അസുഖമാണ് ഹൈപ്പര്‍തൈറോയ്ഡിസം. ഇത് കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതും മാരകമായതുമാണ്. ഈ അുഖമുള്ളവര്‍ക്ക് ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങള്‍ ത്വരപ്പെടുകയും അതിനോടനുബന്ധിച്ച്‌ ഹൃദയമിടിപ്പ് കൂടുകയും ചെയ്യുന്നു. ഇതോടൊപ്പം രക്തസമ്മര്‍ദവും കൂടുന്നു. അതിനാല്‍ ഹൃദയപേശികളില്‍ ബലക്കുറവുണ്ടായി ശ്വാസംമുട്ടലും ഹൃദയസ്തംഭനവുംവരെ ഉണ്ടാകാം. ഇവര്‍ക്ക് ചൂട് സഹിക്കാന്‍ പറ്റാതെ വരുകയും അമിതമായി വിയര്‍ക്കുകയും ചെയ്യും. ആര്‍ത്തവക്രമക്കേടുകളും അധികമായിട്ടുള്ള മലശോധനയും ഉണ്ടാകുന്നു. അമിതമായ ഊര്‍ജസ്രോതസുമൂലം ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങള്‍ ത്വരപ്പെട്ട് വിശപ്പ് കൂടുകയും ശരീരം ക്ഷീണിക്കുകയും ചെയ്യുന്നു.

തൈറോയ്ഡിലെ മുഴകള്‍

അടുത്ത പ്രധാന അസുഖമാണ് തൈറോയ്ഡ് ഗ്രന്ഥികളിലെ പലതരത്തിലുള്ള മുഴകള്‍. വളരെ നിരുപദ്രവകാരികളായ മുഴകള്‍ തുടങ്ങിയ പലതരത്തിലുള്ള മാരകമായ അര്‍ബുദരോഗങ്ങള്‍പോലുള്ള മുഴകളും വീക്കങ്ങളും തൈറോയ്ഡ് ഗ്രന്ഥിയില്‍ വരാം. ഇത് നിസാരമാക്കി കണക്കാക്കരുത്. മുഴകള്‍ വലുതാണോ ചെറുതാണോ എന്നതല്ല, ഏത് തരത്തില്‍പ്പെട്ടതാണെന്നതാണ് പ്രധാനം. മുഴകളുടെ കാരണങ്ങള്‍ക്കനുസരിച്ച്‌ ചികിത്സയിലും മാറ്റങ്ങളുണ്ട്. അതിനാല്‍ത്തന്നെ തൈറോയ്ഡിന്റെ അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്യുകയും അതിനനുസൃതമായി നീര് കുത്തിയെടുത്ത് ടെസ്റ്റ് ചെയ്യുകയും വേണം. ഈ മുഴകള്‍ക്ക് കാലക്രമേണ മാറ്റംവന്നുകൊണ്ടിരിക്കുന്നതിനാല്‍ ഒരിക്കല്‍ ടെസ്റ്റ് ചെയ്ത് കുഴപ്പമില്ലെന്ന് കണ്ടാല്‍തന്നെ ആറുമാസത്തിലൊരിക്കല്‍ വീണ്ടും പരിശോധിക്കേണ്ടതാണ്.

You might also like

Most Viewed