കര്‍ക്കടകത്തില്‍ കുട്ടികള്‍ക്ക് എന്താണ് ചികിത്സ?


ആയുര്‍വേദത്തില്‍ കുട്ടികള്‍ക്ക് രണ്ട് വിധമാണ് ചികിത്സകള്‍ പറയുന്നത്. രോഗങ്ങള്‍ക്കുള്ള ചികിത്സയും രോഗങ്ങള്‍ വരാതിരിക്കാനുള്ള പ്രായോഗിക കാര്യങ്ങളും. കര്‍ക്കടക മാസത്തില്‍ രോഗങ്ങള്‍ വരാതിരിക്കാനുള്ള കാര്യങ്ങളാണ്ശ്രദ്ധിക്കേണ്ടത്.

രോഗം അകറ്റാന്‍ ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്ന ദിനചര്യ, ഋതുചര്യ സദ്വൃത്തം തുടങ്ങിയവ കുട്ടിക്കാലം മുതല്‍ ശീലിക്കണം. ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കണം. എണ്ണതേച്ചുകുളി ശീലമാക്കുക. രാവിലെ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് കൃത്യമായി ഭക്ഷണം
നല്‍കുകയും മലമൂതാദികളെ കൃത്യസമയത്ത് വിസര്‍ജിച്ച്‌ കളയുന്നുണ്ടാ എന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. വേഗങ്ങളെ തടുക്കുന്നതുമൂലം പല രോഗങ്ങളും ഉണ്ടാകാന്‍ കാരണമാകുന്നു.

കര്‍ക്കടക മാസത്തില്‍ കുട്ടികള്‍ക്ക് രാവിലെ ശംഖുപുഷ്പത്തിന്റെ വേര് അരച്ച്‌ പശുവിന്‍പാലില്‍ സേവിക്കുക. ബഹ്മി, വയമ്ബ്, രുദ്രാക്ഷം, ജടാമാഞ്ചി, സാരസ്വതാരിഷ്ടം, ബ്രഹ്മിഘൃതം, എന്നിവ ബുദ്ധിയെയും ദേഹബലം വര്‍ധിപ്പിക്കുന്നതിനും നല്ല വിശപ്പുണ്ടാക്കുന്നതിനും നല്ലതാണ്.

അഷ്ടചൂര്‍ണം, രജനാദിചൂര്‍ണം എന്നിവ ചൂടുവെള്ളത്തിലോ തേനിലോ ചേര്‍ത്ത് കൊടുക്കുന്നതുകൊണ്ട് വയറ് വേദന, ദഹനക്കേട് എന്നിവ ശമിക്കാന്‍ നല്ലതാണ്. ഏലാദികേരം, നാല്‍പാമരാദി കേരം, നാല്‍പാമരം, തെച്ചിപ്പൂവ്, കണിക്കൊന്ന തൊലി, വേപ്പിന്‍ തൊലി എന്നിവകൊണ്ട് കഷായം ഉണ്ടാക്കി ദേഹത്ത് പുരട്ടി കഴുകുന്നതുമൂലം ചര്‍മ സംരക്ഷണത്തിനും തൊലിപ്പുറമേയുള്ള രോഗങ്ങളെ പ്രതിരോധിക്കാനും കഴിയുന്നു.

ആസ്ത്മ ഉള്ളവര്‍ക്ക് കര്‍ക്കടക മാസം രോഗം കൂടുമെന്ന് പറയാറുണ്ട്. അങ്ങനെയുള്ള കുട്ടികള്‍ക്ക് ഈ സമയത്ത് വള്ളിപ്പാലയുടെ ഇല ഉണക്കിപ്പൊടിച്ച്‌ കഴിക്കുന്നതും ആടലോടകത്തിന്റെ പൂവ് കല്‍ക്കമാക്കി നെയ്യ് കാച്ചി കഴിക്കുന്നതും ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

 

You might also like

Most Viewed