എബോ­ള പ്രതി­രോ­ധ മരു­ന്ന് പരീ­ക്ഷണം 90 ശതമാ­നം വി­ജയം


വാഷിംഗ്ടൺ: എബോളയ്ക്ക് പ്രതിരോധമരുന്ന് കണ്ടെത്താനുള്ള പരീക്ഷണം വിജയത്തിന്റെ പാതയിൽ. ആർ.ഇ.ജി.എൻ.ഇ.ബി.3, എം.എ.ബി 114 എന്നീ രണ്ട് മരുന്നുകൾ   90 ശതമാനവും ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞതായി യു.എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻ.ഐ.എച്ച്) വ്യക്തമാക്കി. എബോള പടർന്നുപിടിച്ച ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ രോഗികളിലാണ് മരുന്നുകൾ പരീക്ഷിച്ചത്.

രോഗം നേരത്തേ കണ്ടുപിടിക്കാനാകുകയും ഈ മരുന്ന് ഉപയോഗിക്കുകയും ചെയ്താൽ രോഗബാധയുണ്ടായ 90 ശതമാനം പേരെ രക്ഷിക്കാനാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. എബോളയ്ക്കെതിരേ ഫലപ്രദമായി ഉപയോഗിക്കാവുന്നതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ആദ്യമരുന്നുകളാണിത്. ലോകാരോഗ്യസംഘടനയുടെ മേൽനോട്ടത്തിൽ 2018 നവംബറിലാണ് എൻ.ഐ.എച്ച് എബോളയ്ക്ക് പ്രതിരോധമരുന്നു കണ്ടെത്താനുള്ള ഗവേഷണമാരംഭിച്ചത്. 2018 ആഗസ്റ്റുമുതൽ കോംഗോയിൽ എബോള ബാധിച്ച് ആയിരത്തിയെണ്ണൂറിലേറെപ്പേരാണ് മരിച്ചത്.

You might also like

Most Viewed