കേ­ശ സംരക്ഷണത്തിൽ എണ്ണയു­ടെ­ പങ്കെ­ന്ത്?


ന്തിനാണ് തലയിൽ എണ്ണ പുരട്ടുന്നത്? മുടിയിൽ എണ്ണ പുരട്ടിയില്ലെങ്കിലും ഓരോ വർഷവും ആറ് ഇഞ്ച് വരെ മുടി വളരും. ദിവസവും അന്പതോളം മുടി പൊഴിയുന്നതും സാധാരണമാണ്. ആയുർവ്വേദത്തിൽ മുടി വളർച്ചയേക്കാളും മുടിവേരുകളുടേയും ചർമ്മത്തിന്റേയും ആരോഗ്യത്തിന് വേണ്ടിയാണ് തലയിൽ എണ്ണ പുരട്ടുന്നത് ശീലിക്കാൻ നിഷ്കർഷിക്കുന്നത്. ശിരസ്സിലും കർണപാളികളിലും ഉള്ളം കൈയ്യിലും കാലിലും പുരട്ടി തിരുമ്മിയ ശേഷം കുളിക്കണമെന്ന് ആയുർവ്വേദ ശാസ്ത്രം ഉപദേശിക്കുന്നു. മുടിയിൽ ദിവസവും എണ്ണയിടുന്നതിലൂടെ ശരീരത്തെ പുതുമയോടെ എന്നെന്നും സൂക്ഷിക്കാം. എണ്ണ പുരട്ടുന്പോൾ ചർമ്മത്തിന്റെ സൂക്ഷ്മ സ്രോതസ്സുകളിലൂടെ പ്രവേശിച്ച് ധാതുക്കൾക്ക് സ്നിഗ്ദ്ധതയും പോഷണവും നൽകുന്നു. 

 

നിത്യവും എണ്ണ തേച്ച് കുളിക്കുന്നവർക്ക് അകാലനരയും മുടികൊഴിച്ചലും അധികം ബാധിക്കില്ല.  മറവി,  ഊർജ്ജക്കുറവ്, ശിരോരോഗങ്ങൾ എന്നിവയും അകറ്റി നിർത്താം. എണ്ണ കൊണ്ട് മസാജ് ചെയ്യാം അനാജൻ, കാറ്റജൻ, ടിലോജൻ എന്നീ മൂന്ന് ഘട്ടമായിട്ടാണ് മുടിയുടെ വളർച്ച. അനാജൻ മുടിയുടെ കോശങ്ങൾ വളർന്നുവരുന്ന ഘട്ടമാണ്. ഈ ഘട്ടത്തിൽ എണ്ണയുടെ പോഷണവും നല്ല ആഹാരങ്ങളും ഗുണം ചെയ്യും. അടുത്ത ഘട്ടങ്ങളായ കാറ്റജൻ, ടിലോജൻ എന്നിവയിൽ തലയോട്ടിയുടെ മുകളിലേക്ക് മുടി കിളിർത്തുവന്ന് പൊഴിയുന്ന സമയമാണ്. അപ്പോൾ ശിരോചർമ്മത്തിന്റെ സ്നിഗ്ദ്ധത കുറഞ്ഞാൽ കൂടുതൽ വരണ്ടു മുടി പെട്ടെന്ന് പൊഴിയാൻ സാധ്യത ഉണ്ട്. അതിനാൽ എണ്ണ കൊണ്ടുള്ള മസാജ് രക്തയോട്ടം കൂട്ടുകയും ശിരോചർമ്മത്തിന് സ്നിഗ്ദ്ധത നൽകി ബലപ്പെടുത്തുകയും ചെയ്യും. ആയുർവ്വേദത്തിലെ രസായന പ്രയോഗങ്ങൾ ഈ ഓരോ ഘട്ടത്തിലും മുടിക്ക് പോഷണമേകും. ശരീരത്തിൽ രോഗം ബാധിച്ചാൽ വിദഗ്ദ്ധ ചികിത്സ നേടുന്നപോലെ മുടിയുടെ പ്രശ്നങ്ങൾക്കും സ്വയം ചികിത്സ ഒഴിവാക്കി ശാസ്ത്രീയ ചികിത്സ തേടണം. ഏതെങ്കിലും എണ്ണകൾ തലയിൽ തേയ്ക്കുന്നത് വിപരീത ഫലങ്ങൾക്ക് കാരണമായേക്കും.

You might also like

Most Viewed