ഫേസ് വാഷ് ഉപയോ​­​ഗി­ക്കു­ന്പോൾ


മുഖമൊന്ന് ഫ്രഷാകാനാണ് ഫേസ് വാഷുകൾ ഉപയോഗിച്ച് വരുന്നത്. ഫേസ് വാഷുകൾ ഉപയോഗിക്കുന്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഫേസ്‌ വാഷുകൾ‍ ഒരു ദിവസം മൂന്ന് തവണയിൽ‍ കൂടുതൽ‍ ഉപയോഗിക്കരുത്. ഓരോ ചർമ്മത്തിനും പ്രത്യേകം തരം ഫേസ് വാഷുകളുണ്ട്. ഏത് ചർ‍മ്മത്തിന് യോജിച്ചതാണെന്ന് ഫേസ്‌ വാഷിന്റെ ട്യൂബിൽ‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും.  

ജെൽ‍ രൂപത്തിലും ഫോം രൂപത്തിലും ഫേസ്‌വാഷ് ഉണ്ട്. രണ്ടും നല്ലതാണെങ്കിലും ഫോം രൂപത്തിലുളളതാണ് വിദഗ്ദ്ധർ‍ ശുപാർ‍ശ ചെയ്യുന്നത്. ഇവയാണ് ചർ‍മ്മവുമായി കൂടുതൽ‍ യോജിക്കുന്നതും. മണമുള്ളത് വാങ്ങാതിരിക്കുന്നതാണ് നല്ലത്. കാരണം, ഇവയിൽ‍ അലർജ്‍ജിക്കു സാധ്യതയുളള രാസപദാർത്‍ഥങ്ങൾ‍ അടങ്ങിയിട്ടുണ്ടാകും. മുഖം കഴുകിയിട്ടു വേണം ഫേസ്‌ വാഷ് ഉപയോഗിക്കാൻ. മുകളിലേക്ക് വളരെ മൃദുവായി മസാജ് ചെയ്യുക. ഒരു മിനുട്ട് വരെ ഇങ്ങനെ ചെയ്യാം. തുടർ‍ന്ന് തണുത്ത വെളളം ഉപയോഗിച്ച് കഴുകിക്കളയുക. ശേഷം നല്ല ഉണങ്ങിയ തുണി ഉപയോഗിച്ച് മുഖം ഒപ്പിയെടുക്കുക.

You might also like

Most Viewed