ആരോ­ഗ്യവും സൗ­ന്ദര്യവും കൂ­ട്ടാൻ ഡാ­ൻ­സ്


രോഗ്യവും സൗന്ദര്യവും കൂട്ടാൻ യോജിച്ച ഫിറ്റ്‌നസ് വഴികളിൽ നൃത്തമാണ് ഇപ്പോഴത്തെ താരം. പതിവായി നൃത്തം ചെയ്യുന്നതിലൂടെ ശരീരഭാരം കുറയ്ക്കുക മാത്രമല്ല അസ്ഥികൾ കരുത്തുറ്റതാക്കുക, പേശികളുടെ ശക്തി വർദ്ധിപ്പിക്കുക, ശരീരത്തിന്റെ ബാലൻസ് മെച്ചപ്പെടുത്തുക എന്നീ നേട്ടങ്ങളുമുണ്ട്. കാലുകളുടെ കരുത്ത് കൂടാൻ നൃത്തം പോലെ മികച്ചൊരു വ്യായാമമില്ല. കൈകൾ, അരക്കെട്ട്, ഇടുപ്പ് എന്നീ ഭാഗങ്ങൾക്ക് ആവശ്യമായ വ്യായാമം ലഭിക്കുമെന്ന് മാത്രമല്ല ശരീരത്തിന് വഴക്കവും ലഭിക്കും. കൊഴുപ്പടിഞ്ഞ് ശരീരത്തിനുണ്ടാകുന്ന ദോഷങ്ങളും അകലും. ശരീരത്തെ മാത്രമല്ല മനസ്സിനെയും റിലാക്സ് ചെയ്യിക്കാനും നൃത്തത്തിന് കഴിവുണ്ട്.  

സുംബ, ടാപ് ഡാൻസ്, സൽസ, എയ്റോബിക് ഡാൻസ് എന്നിവയെല്ലാം മികച്ച പ്രോഗ്രാമുകളാണ്. ഓരോരുത്തരുടെ ശാരീരിക അവസ്ഥയ്ക്കും പ്രകൃതിക്കും അനുസരിച്ചാവണം നൃത്ത ഇനം തിരഞ്ഞെടുക്കേണ്ടത്. അതിനാൽ തന്നെ ഇന്റർനെറ്റിൽ നോക്കി പരിശീലിക്കുന്നതിനേക്കാൾ നല്ലത് പരിശീലകന്റെ നിർദ്ദേശം തേടുന്നതാണ്.

You might also like

Most Viewed