ഇന്ന് ലോക ന്യമോണിയ ദിനം


ന്യൂമോണിയ മുൻകരുതലും പ്രതിരോധവും 

ശ്വാസകോശത്തിൽ‍ ഉണ്ടാകുന്ന അണുബാധയാണ് ന്യുമോണിയ എന്ന് പറയുന്നത്. അപകടകരമായ ഒരു രോഗമാണ് ഇത്. സാധാരണയായി ബാക്ടീരിയ, വൈറൽ‍, അല്ലെങ്കിൽ‍ ഫംഗസ് മുതലായവയിലൂടെയാണ് ന്യുമോണിയായുടെ അണുബാധ ഉണ്ടാകുന്നത്. ലോകത്ത് ഒട്ടേറെ കുഞ്ഞുങ്ങൾ‍ ന്യൂമോണിയ പിടിപ്പെട്ട് മരണപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ രോഗത്തെ ഭയപ്പെടേണ്ടതാണ്. തുടക്കത്തിലേ ശ്രദ്ധിച്ചാൽ‍ ന്യൂമോണിയയിൽ‍ നിന്ന് രക്ഷനേടാം 

മഴക്കാലത്തും മഞ്ഞുകാലത്തുമാണ് ന്യൂമോണിയയുടെ ആക്രമണം കൂടുതലായി കാണപ്പെടുന്നത്. ജലദോഷം അഥവാ ഇന്‍ഫ്‌ളുവന്‍സയെ തുടർ‍ന്നും ന്യൂമോണിയ പിടിപെടാം. മറ്റേതെങ്കിലും രോഗചികിത്സയ്ക്കായി ആസ്പത്രികളിൽ‍ പ്രവേശിപ്പിക്കപ്പെട്ട രോഗികൾ‍ക്ക് അവിടെവെച്ച് ന്യൂമോണിയ ഉണ്ടാവാന്‍ സാധ്യതയുണ്ട്. 

ഹോസ്പിറ്റൽ‍ അക്വയർ‍ഡ് ന്യൂമോണിയ എന്ന ഈ രോഗം വൃദ്ധജനങ്ങൾ‍ക്ക് വേഗം പിടിപെടുന്നു. മാത്രമല്ല, ഇത് ഗുരുതരമാവാനുള്ള സാധ്യതയും അധികമാണ്. നെഞ്ചിന്റെയുും വയറിന്റെയും മറ്റും ശസ്ത്രക്രിയ കഴിഞ്ഞുകിടക്കുന്നവർ‍ക്കും അബോധാവസ്ഥയിൽ‍ കഴിയുന്നവർ‍ക്കുമാണ് ഇത്തരം ന്യൂമോണിയ വരാന്‍ അധികം സാധ്യത. 

കടുത്തപനി, കുളിരും വിറയലും ശക്തിയായ ചുമ, കഫക്കെട്ട്, നെഞ്ചുവേദന, ശ്വാസതടസ്സം മുതലായവയാണ് ന്യൂമോണിയയുടെ സാധാരണ ലക്ഷണങ്ങൾ‍. എന്നാൽ‍, പ്രായമായവരിൽ‍ മേൽ‍പറഞ്ഞ ലക്ഷണങ്ങളെല്ലാം കാണണമെന്നില്ല. ഇക്കൂട്ടരിൽ‍ വെറും പനി, ക്ഷീണം, തളർ‍ച്ച, ചെറിയ ചുമ എന്നീ രോഗലക്ഷണങ്ങൾ‍ മാത്രമായി പ്രകടമാവുന്നതിനാൽ‍ ന്യൂമോണിയ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുകയും മാരകമായിത്തീരുകയും ചെയ്യാറുണ്ട്. ശരിയായ ചികിത്സ ആരംഭത്തിൽ‍ത്തന്നെ ലഭിച്ചില്ലയെങ്കിൽ‍ ന്യൂമോണിയ മൂർ‍ഛിക്കുകയും ഹൃദയം, മസ്തിഷ്‌കം, വൃക്ക മുതലായ പ്രധാന അവയവങ്ങളെക്കൂടി ബാധിക്കുകയും ചെയ്യുന്നു. രോഗകാരികളായ അണുക്കളെ കൃത്യമായി കണ്ടെത്തി ഉചിതമായ ആന്റിബയോട്ടിക്കുകൾ‍ ഉപയോഗിച്ച് ചികിത്സിച്ചാൽ‍ ന്യൂമോണിയ പൂർ‍ണമായും ഭേദമാക്കാം. പൂർ‍ണ ആരോഗ്യമുള്ളവർ‍ക്ക് ന്യൂമോണിയ വന്നാൽ‍ ആശുപത്രികളിൽ‍ കിടത്തി ചികിത്സിക്കേണ്ടിവരാറില്ല. എന്നാൽ‍, പ്രായാധിക്യമുള്ളവരെ നിർ‍ബന്ധമായും ആശുപത്രിയിൽ‍ പ്രവേശിപ്പിക്കേണ്ടതാണ്.

കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചാന്‍ പൂർ‍ണ്ണമായും സുഖപ്പെടുത്താവുന്ന രോഗം തന്നെയാണ് ന്യൂമോണിയ. എന്നാൽ‍ ചുമയും ജലദോഷവും പലപ്പോഴും രോഗമായി പരിഗണിക്കാത്ത നമ്മൾ‍ വീട്ടുമാത്ത കഫക്കെട്ട് പലപ്പോഴും ന്യൂമോണിയാണെന്ന് അറിയുന്പോഴേക്കും ഏറെ വൈകിയിരിക്കും. 

ന്യൂമോണിയ കുട്ടികളിൽ‍

ഇന്ത്യയിൽ‍ അഞ്ചുവയസ്സിൽ‍ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തിനു ഏറ്റവും മുന്നിലായി നിൽ‍ക്കുന്ന കാരണം ന്യൂമോണിയാണ്. ആദ്യം സാധരണ ചുമയും ജലദോഷവുമെല്ലാമായി പരിഗണിക്കുന്ന ന്യൂമോണിയ പലപ്പോഴും കുട്ടികളുടെ മരണത്തിനു പോലും വഴിവയ്ക്കാറുണ്ട്. പൂർ‍ണ്ണ വളർ‍ച്ചയെത്തിയ വ്യക്തിയെക്കാൾ‍ കുട്ടികൾ‍ രോഗപ്രതിരോധ ശക്തി തീരെ കുറവായിരിക്കും എന്നത് തന്നെയാണ് ബാക്ടീരിയ മൂലം പകരുന്ന ഈ രോഗം കുട്ടികളെ കൂടുതൽ‍ ആക്രമിക്കാനുള്ള പ്രധാനകാരണം. യുനിസെഫ് (UNICEF) കണക്കുകൾ‍ പ്രകാരം ഒരു ദിവസം 2,500 കുഞ്ഞുങ്ങൾ‍ ന്യൂമോണിയ മൂലം മരിക്കുന്നുണ്ട്. ലോകത്താകമാനം ന്യൂമോണിയ മൂലം കുട്ടികൽ‍ക്കുണ്ടാകുന്ന മരണങ്ങളിൽ‍ 20% ഇന്ത്യയിലാണ്. രോഗപ്രതിരോധ ശക്തികുറഞ്ഞ കുട്ടികളിലാണ് ന്യൂമോണിയ കൂടുതൽ‍ അപകടകാരിയായി മാറുന്നത്. പലതരം രോഗാണുക്കൾ‍ ഈ വിധം കുട്ടികളിൽ‍ ന്യമോണിയ ഉണ്ടാക്കുന്നുണ്ട്. ഇവ ന്യൂമോകോക്കസ്, സ്റ്റഫിലോകോക്കസ്, ക്ലമീഡിയ, മൈകോപ്ലാസ്മ, ക്ലെപ്‌സിയെല്ലാ, ന്യൂമോസിസ് എന്നിങ്ങനെ അറിയപ്പെടുന്നു.

കുട്ടികളിലെ ലക്ഷണങ്ങൾ‍ 

ശ്വസനത്തിനുള്ള ബുദ്ധിമുട്ട് കുട്ടികളിൽ‍ കാണുന്ന ന്യൂമോണിയായുടെ പ്രധാന ലക്ഷണം. തുടർ‍ച്ചയായ ചുമയും ഇടവിട്ടുള്ള പനിയും ന്യൂമോണിയായുടെ മറ്റൊരു ലക്ഷണമാണ്. നിർ‍ജ്ജലീകരണമാണ് മറ്റൊരു പ്രധാന ലക്ഷം കുട്ടികളുടെ ശരീരത്തിൽ‍ ജലാംശം പൂർ‍ണ്ണമായി ഇല്ലാതെയാക്കാന്‍ ന്യൂമോണിയ കാരണമാകുന്നു. രോഗവസ്ഥയിലുള്ള കുട്ടി ചുമയ്ക്കുന്പോൾ‍ ഛർ‍ദ്ദിക്കുന്നതും ന്യമോണിയായുടെ പ്രധാന ലക്ഷണമാണ്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ‍ 

കുട്ടികൾ‍ക്കാവശ്യമായ എല്ല കുത്തിവയ്പ്പുകളും കൃത്യസമയത്ത് ചെയ്യുക എന്നത് തന്നെയാണ് ന്യൂമോണിയായെ പ്രതിരോധിക്കാനുള്ള ആദ്യ നടപടി അതോടെപ്പം അവരുടെ ഭക്ഷണക്രമത്തിലും നല്ല ശ്രദ്ധ പുലർ‍ത്തണം. നവജാതശിശുക്കൾ‍ക്ക് ആറ് മാസത്തെക്ക് മുലപാൽ‍ മാത്രം നൽ‍കുകയും ആറുമാസത്തിന് ശേഷം മാത്രം സമീകൃത ആഹാരത്തോടൊപ്പം അമ്മയുടെ പാലും നൽകു. നല്ല രീതിയിലുള്ള ഭക്ഷണം ലഭിക്കുന്നതിലൂടെ കുട്ടികളിലെ രോഗപ്രതിരോധ ശക്തി വർ‍ദ്ധിക്കുകയും രോഗം പരത്തുന്ന വൈറസുകളുടെ ആക്രമണത്തെ ചെറുക്കാന്‍ കുട്ടികൾ‍ പ്രാപ്തരാവുകയും ചെയ്യുന്നു.

അതുപോലെ തന്നെ മുലയൂട്ടുന്ന അമ്മമാരുടെ ശുചിത്വമുള്ള ജീവിതശൈലി സ്വീകരിക്കണം. മാതാപിതാക്കന്മരുടെ ശ്രദ്ധകുറവും പലപ്പോഴും അണുബാധയ്ക്ക് കാരണമാകാം. കുഞ്ഞുങ്ങൾ‍ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. മുന്‍ കരുതലുകൾ‍ എടുക്കുന്നതു പോലെ തന്നെ വീട്ടുവൈദ്യം ഒഴിവാക്കി കുട്ടികൾ‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ‍ ഉണ്ടാകുന്പോൾ‍ ഡോക്ടർ‍മാരുടെ സേവനം തേടാന്‍ മടികാണിക്കരുത്. 

article-image

വാർ‍ദ്ധക്യത്തിൽ‍ ന്യൂമോണിയ 

വാർ‍ധക്യസഹജമായ രോഗങ്ങളിൽ‍ ഏറ്റവും സാധാരണവും പലപ്പോഴും മാരകവുമായ രോഗമാണ് ന്യൂമോണിയ. മുന്‍കാലങ്ങളിൽ‍ 80 വയസ്സിനുമേൽ‍ പ്രായമുള്ളവർ‍ക്ക് ന്യൂമോണിയ ബാധിച്ചാൽ‍ അത് മരണത്തിലേ കലാശിക്കൂ. എന്നാൽ‍ ഇന്ന് ശക്തിയേറിയ ആന്റിബയോട്ടിക്കുകളുടെ വരവോടെ സ്ഥിതി മാറി.

ശ്വാസകോശത്തിന്റെ ഉൾ‍ഭാഗത്ത് സിലിയ എന്ന ഒരിനം നേരിയ തന്തുക്കളുണ്ട്. അവ ശ്വാസകോശത്തിന്റെ ഉള്ളിലേക്ക് കടക്കുന്ന രോഗാണുക്കളെ പുറംതള്ളുന്നു. പ്രായമേറുന്നതോടെ ഇവയുടെ പ്രവർ‍ത്തനം മന്ദീഭവിക്കുകയും ശ്വാസകോശത്തിന്റെ സ്വതഃസിദ്ധമായ പ്രതിരോധശക്തി ക്ഷയിക്കുകയും ചെയ്യുന്നു. പുകവലി ഈ സിലിയകൾ‍ക്ക് സാരമായ കേടുവരുത്തുന്നു. സാധാരണഗതിയിൽ‍ ശ്വാസനാളത്തിലേക്ക് കടക്കുന്ന പദാർ‍ഥങ്ങളെ ഫലപ്രദമായി ചുമച്ചു പുറംതള്ളാന്‍ ശ്വാസകോശത്തിനു കഴിവുണ്ട്.

എന്നാൽ‍ അബോധാവസ്ഥയിൽ‍ കഴിയുന്ന രോഗികൾ‍ക്കും വാർ‍ധക്യസഹജമായ രോഗങ്ങളുള്ളവർ‍ക്കും മറ്റും ഇത്തരത്തിൽ‍ ചുമയ്ക്കാനുള്ള കഴിവ് കുറയുന്നതിനാൽ‍ ന്യൂമോണിയ പിടികൂടുന്നു. വാർ‍ധക്യത്തിൽ‍ സാധാരണമായ ക്രോണിക് ബ്രോങ്കൈറ്റിസ്, പ്രമേഹം, പോഷകാഹാരക്കുറവ്, അർ‍ബുദം,ഹൃദ്രോഗം മുതലായ രോഗങ്ങളും ന്യൂമോണിയയ്ക്കുള്ള സാധ്യത വർ‍ധിപ്പിക്കുന്നു. ഇങ്ങനെയുള്ളവരിൽ‍ പലപ്പോഴും ന്യൂമോണിയ ഗുരുതരവും മാരകവുമാകുന്നു.

മുന്‍കരുതലും ആവശ്യമാണ്. പ്രതിരോധപ്രവർ‍ത്തനങ്ങൾ‍ക്ക് ഒപ്പം ന്യൂമോണിയ തടയാന്‍ നമ്മുടെ ഭാഗത്ത് നിന്നും മുന്‍കരുതൽ‍ ആവശ്യമാണ്. ഭക്ഷം കഴിക്കുന്നതി മുന്‍പും ജോലികൾ‍ ചെയ്യ്തതിന് ശേഷവും സോപ്പുപയോഗിച്ച് കൈകൾ‍ കഴുകുന്നത് ഒരു പതിവാക്കി നമ്മൾ‍ മാറ്റണം. മൂക്ക് ചീറ്റുന്പോഴും തുമ്മുന്പോഴും തൂവലകൾ‍ ഉപയോഗിക്കുന്നത് രോഗാണുക്കളുടെ വ്യാപനം തടയും. പുകവലി പൂർ‍ണ്ണമായി ഉപേക്ഷിക്കുന്നത് ന്യൂമോണിയായെ തടയും. അതുപോലെ ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുന്നതിനും ആരോഗ്യകരമായ ജീവിതത്തനും ആഴ്ച്ചയിൽ‍ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യുന്നതും നമ്മൾ‍ സ്വയം ചെയ്യാവുന്ന മുന്‍ കരുതലുകളിൽ‍ പെടുന്നവയാണ്. പ്രായഭേതനമ്യ ആരിലും കടന്നു കൂടാന്‍ സാധ്യതയുള്ളതാണ് ന്യൂമോണിയായുടെ വൈറസുകൾ‍. ശുചിത്വമുള്ള ജീവിതത്തിലൂടെയും പ്രതിരോധ മരുന്നുകളിലൂടെയും മാത്രമാണ് ന്യൂമോണിയായെ നമ്മുക്ക് തടഞ്ഞു നിർ‍ത്താന്‍ സാധിക്കൂ.

You might also like

Most Viewed