ചർ‍­മ്മ സംരക്ഷണവും കു­ളി­യും


നിങ്ങളുടെ ചർ‍മ്മസംരക്ഷണവും കുളിയും തമ്മിൽ‍ ബന്ധമുണ്ട്. ചർ‍മ്മത്തിന്‍റെ ആരോഗ്യത്തിന് വൈകുന്നേരം കുളിക്കുന്നതാണ് നല്ലത്.  വൈകുന്നേരം കുളിക്കുന്പോൾ‍ അന്നത്തെ ദിവസത്തെ മുഴുവൻ പൊടിയും അഴുക്കും അണുക്കളും മറ്റും ചർ‍മ്മത്തിൽ‍ നിന്ന് കളയാനും ചർ‍മ്മം വ്യത്തിയാകാനും സഹായിക്കുമെന്നും ചർമ്മ വിദഗ്ദ്ധർ പറയുന്നു. രാവിലെ വരെ കുളിക്കാനായി കാത്തിരിക്കുന്നത് ചർ‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതല്ലെന്നും ഡോക്ടർ‍ പറയുന്നു. 

രാവിലെ മുതൽ‍ നിങ്ങളുടെ ചർ‍മ്മത്തിൽ‍ പല തരത്തിലുളള അണുക്കൾ അടിഞ്ഞുകൂടാം. വൈകുന്നേരം കുളിക്കാതെ കിടന്നാൽ‍ ഈ അണുക്കൾ‍ ചർ‍മ്മത്തിൽ‍ പല പ്രശ്നങ്ങൾ‍ സൃഷ്ടിക്കാം. രാവിലെ കുളിച്ചു ശീലിച്ചവരാണെങ്കിൽ‍ വൈകുന്നേരം കൂടി ഒരു ചെറുകുളി പാസാക്കാൻ‍ തയ്യാറാവുന്നത് ചർ‍മ്മത്തിനും നിങ്ങളുടെ ആരോഗ്യത്തിനും നല്ലതാണ്. ഒപ്പം രാത്രി കുളിക്കുന്നത് നല്ല ഉറക്കം കിട്ടാനും സഹായിക്കുമെന്നും പഠനങ്ങൾ‍ പറയുന്നു.

You might also like

Most Viewed