നവ്യ നായർ തിരിച്ചെത്തുന്നു


ലയാളത്തിന്റെ പ്രിയ നായിക നവ്യ നായർ തിരിച്ചെത്തുന്നു. വി.കെപ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലെ നായികയായാണ് നവ്യയുടെ തിരിച്ചുവരവ്. എസ്. സുരേഷ് ബാബു തിരക്കഥ എഴുതുന്ന ചിത്രത്തിൽ രണ്ടു കുട്ടികളുടെ അമ്മ വേഷമാണ് നവ്യ നായരെ കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 30 ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്യുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ നിർമ്മിക്കുന്ന ചിത്രം പൂർണമായും കൊച്ചിയിലാണ് ചിത്രീകരിക്കുന്നത്.

സ്ത്രീ കേന്ദ്രീകൃത സിനിമയാണിത്. സിനിമയിലേക്ക് മടങ്ങി വരാൻ ആഗ്രഹിച്ചിരുന്ന നവ്യ ശക്തമായൊരു കഥാപാത്രത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു ഇതുവരെ. ഒരുകാലത്ത് മലയാളത്തിലെ തിരക്കേറിയ നായികയായിരുന്ന നവ്യ വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറി നിന്നെങ്കിലും നൃത്ത രംഗത്ത് സജീവമായിരുന്നു. ലാൽ നായകനായി എത്തിയ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്.

You might also like

Most Viewed