പൊ­ടി­ വി­ല്ലനാ­കു­ന്പോൾ...


ലർ‍ജി പലതരത്തിൽ‍ ഇന്ന് സമൂഹത്തിൽ‍ നിലനിൽ‍ക്കുന്നു. പൊടി അലർ‍ജിയാണ് ഇതിൽ‍ പ്രധാനം.  പുറത്തിറങ്ങിയാൽ പൊടിയടിക്കാതെ വീട്ടിൽ തിരിച്ചെത്തില്ലെന്ന അവസ്ഥയാണിപ്പോൾ. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ നിന്നുയരുന്ന പൊടിക്കൊപ്പം പുകശല്യം കൂടിയാകുന്പോൾ പറയുകയും വേണ്ട. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഇന്ന് കൂടിവരുന്നതിന്റെ പ്രധാന വില്ലനും ഇതു തന്നെയാണ്. വളരെ ചെറിയ കണികകളാണ് പൊടികൾ. അവ വായുവിൽ തങ്ങിനിൽക്കുന്നു. സാധാരണ ഇവ ദൃശ്യമല്ല. വളരെയധികമുള്ളപ്പോൾ പുകപോലെ കാണും. രണ്ടുതരം പൊടികളുണ്ട്. ഒന്ന് നമ്മുടെ വീടുകളിലും ഓഫീസുകളിലും കാണുന്ന പൊടികൾ. രണ്ട് അന്തരീക്ഷത്തിൽ കാണുന്നവ.

പത്ത് മൈക്രോണിൽ താഴെയുള്ള പൊടിയാണ് നഗരത്തിലെ അന്തരീക്ഷത്തിൽ കാണുന്നത്. ഇവ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുമെങ്കിലും കാണാൻ സാധിക്കില്ല. മാത്രമല്ല, അഞ്ച് മൈക്രോണിൽ താഴെയുള്ള എല്ലാ പൊടിപടലങ്ങളും നേരിട്ട് മൂക്കിലേക്ക് കടക്കും. ഇത് ശ്വാസകോശത്തിലെ അടിത്തട്ടിൽ കടന്ന് അവിടെയുള്ള കോശങ്ങളുമായി പ്രതിപ്രവർത്തിക്കും. അതിന്റെ ഫലമായി ശ്വാസോച്ഛ്വാസത്തിനുള്ള ശേഷി കുറയാനും ലംഗ് ഫൈബ്രോസിസിനും വരെ സാധ്യതയുണ്ട്. അലർജിയുള്ള ആളുകളിൽ സ്ഥിരമായി തുമ്മൽ, കണ്ണുചൊറിച്ചിൽ, തൊണ്ടകടി, അമിതമായുള്ള കഫം എന്നിവയുണ്ടാകുന്നു. കണ്ണിനെ ബാധിക്കുന്ന ചെങ്കണ്ണുപോലുള്ള രോഗങ്ങൾ വരാം. അമിതമായി പൊടിയടിച്ചാൽ ശ്വാസതടസ്സം വരാൻ സാധ്യതയുണ്ട്. പൊടി ശ്വാസകോശത്തിലേക്ക്  കടക്കുന്നതിന്റെ  ഫലമായി  ചുമ, ബ്രോങ്കൈറ്റിസ്, ആസ്ത്മ, ത്വക് രോഗങ്ങൾ എന്നിവ കുട്ടികളടക്കമുള്ളവരിൽ കൂടുന്നു. ശ്വാസനാളി ഭാഗികമായി അടയുന്ന വിട്ടുമാറാത്ത അസുഖമാണ് സി.ഒ.പി.ഡി( ക്രോണിക് ഒബ്ജക്ടീവ് പൾമൊണറി ഡിസീസ്). പൊടി അമിതമായി ശ്വസിച്ചാൽ ഈ അസുഖമുണ്ടാകും.

 

പൊടിശല്യം മറികടക്കാൻ                                                                                                                                 

 

1. കഴിവതും പൊടിനിറഞ്ഞ അന്തരീക്ഷത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക.

 

2. പുറത്തുപോകുന്പോൾ മാസ്ക് ധരിക്കുക.

 

3. ഇരുചക്രവാഹനക്കാർ മുഖവും മൂക്കും മൂടുന്ന ഹെൽമറ്റ് ധരിക്കണം.

 

4. കാറുള്ളവർ വാക്വംക്ലീനർ ഉപയോഗിച്ച് കാറിനകം വൃത്തിയാക്കണം.

 

5. പുറത്തുനിന്നുള്ള പുക വീടിനകത്തേക്ക് കയറാതിരിക്കാൻ ശ്രദ്ധിക്കുക.                                                                                                                      

You might also like

Most Viewed