എന്താണ് നോ­മോ­ഫോ­ബി­യ?


ന്ന് മൊബൈൽ ഉപയോഗിക്കാത്തവർ അപൂർവ്വമാണ്. മിക്വരും ഉറക്കമുണരുന്നതും ഉറങ്ങിവീഴുന്നതും മൊബൈൽ‍ സ്‌ക്രീനിൽ‍ തന്നെയായിരിക്കും. മൊബൈൽ ഫോൺ നാം അറിയാതെ തന്നെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. പലരിലും മൊബൈൽ‍ ഫോണിനോട് കടുത്ത അടിമപ്പെടൽ‍ ഉണ്ടായിരിക്കും. ഈ വിഭാഗക്കാരാണ് കൂടുതൽ‍ ശ്രദ്ധിക്കേണ്ടത്. ഇവരിലാണ് മുകളിൽ‍ സൂചിപ്പിച്ച മാനസികപ്രശ്‌നം ഉണ്ടാകാനും സാധ്യതകളേറെയുള്ളത്. അതായത്, കുറച്ചധികം സമയത്തേക്ക് മൊബൈൽ‍ ഫോൺ‍ ഉപയോഗിക്കാൻ കഴിയാത്ത ഒരു സാഹചര്യം വരുന്നുവെന്ന് കരുതുക, അല്ലെങ്കിൽ‍ വീട്ടിൽ‍ നിന്നിറങ്ങുന്പോൾ‍ മൊബൈലെടുക്കാൻ മറന്നുവെന്ന് കരുതുക. അതോടെ ആകെ മനസ്സ് അസ്വസ്ഥമാകുന്ന അവസ്ഥ.

വെറും അസ്വസ്ഥത മാത്രമല്ല, ഹാർ‍ട്ട് ബീറ്റ് കൂടുക, ബി.പി കൂടുക, ശ്വാസതടസമുണ്ടാവുക, പേടിയോ പരിഭ്രമമോ ഒക്കെ അനുഭവപ്പെടുക, ക്ഷീണം തോന്നുക, ഉത്കണ്ഠയുണ്ടാവുക, നിരാശയോ സങ്കടമോ തോന്നുക− ഇതെല്ലാം നോമോഫോബിയയുടെ ലക്ഷണമാണ്. മൊബൈൽ‍ ഫോണിന്റെ അഭാവത്തിൽ‍, ആ സമയത്തോടുണ്ടാകുന്ന ഭയത്തെയാണ് നോമോഫോബിയ എന്ന് വിളിക്കുന്നത്.

ധാരാളം ചെറുപ്പക്കാരിൽ‍ നോമോഫോബിയയുടെ ലക്ഷണങ്ങൾ‍ കാണാനാകുന്നുണ്ടെന്നാണ് മാനസികാരോഗ്യ വിദഗ്ദ്ധർ‍ അഭിപ്രായപ്പെടുന്നത്. സ്വയം ഒരു അഡിക്ഷൻ‍ തോന്നുന്നതോടെ മൊബൈൽ‍ ഫോൺ‍ ഉപയോഗത്തെ പരിമിതപ്പെടുത്തുക എന്നത് മാത്രമാണ് ഇതിനുള്ള ആരോഗ്യകരമായ പ്രതിരോധം. സ്വയം ഇത് തിരിച്ചറിയാനാകുന്നില്ല എങ്കിൽ‍ പ്രിയപ്പെട്ടവരോ എപ്പോഴും കൂടെയുള്ളവരോ ഇത്തരം അഭിപ്രായങ്ങൾ‍ രേഖപ്പെടുത്തുകയാണെങ്കിൽ‍ അത് മുഖവിലയ്‌ക്കെടുക്കുകയും ആവാം. എന്തായാലും പുതിയ കാലത്തിന്റെ ഒരു ഫോബിയ എന്ന നിലയ്ക്ക് നോമോഫോബിയ ഏറെ ശ്രദ്ധ നേടുകയാണ്. സ്മാർട്ട് ഫോണുകൾ വ്യക്തിപരമായ ഓർമ്മകളെ ഉണർത്തുന്നതിനാൽ ഇത് ഉപയോഗിക്കുന്നവർ തങ്ങളുടെ വ്യക്തിത്വത്തെ തങ്ങളുടെ സ്മാർട്ട് ഫോണിലേക്ക് പരിവർത്തനം ചെയ്യുന്നു. ഫോണുകളെ തന്റെ തന്നെ ഭാഗമായി കാണുന്പോൾ കൂടുതൽ കൂടുതൽ അതിനോട് അടുപ്പമുണ്ടാവുന്നു. ലഭ്യമായ സൗകര്യങ്ങൾ കൂടുന്തോറും ഇതിനോടുള്ള ആശ്രിതത്വവും കൂടു
ന്നു. സ്മാർട്ട് ഫോണിനൊപ്പം ചിലവഴിക്കുന്ന സമയം കൂടുന്തോറും നോമോഫോബിയയും വ്യാപകമാകുന്നു.

സ്മാർട്ട് ഫോണിന് ജീവിതത്തെ ഗുണപരമായി സ്വാധീനിക്കാനാവും. എങ്കിലും അമിതോപയോഗം, ആശ്രിതത്വം അഡിക്ഷൻ തുടങ്ങിയ ദോഷങ്ങളും ഉണ്ട്. അതിൽ ഒടുവിലത്തേതാണ് ഉത്കണ്ഠ സമ്മാനിക്കുന്ന നോമോഫോബിയ. ഇത് സംബന്ധിച്ച് കൂടുതൽ‍ ചർ‍ച്ചകളും പഠനങ്ങളും  നടന്നുവരികയാണ്.

You might also like

Most Viewed